Search This Blog

1281. ഓ ബേബി

🔹1281. ഓ ബേബി

Gnr.      :- Action Drama 
Lang.   :- മലയാളം
Author :- Yadu EZr
ഹൈറേഞ്ച് ആണ് കഥാപശ്ചാത്തലം... ഏക്കർ കണക്കിന് കാടും ഏലം തോട്ടവുമൊക്കെ സ്വന്തമായുള്ള പാപി മുതലാളിയുടെ കൊച്ചുമകളുടെ മനസമ്മതം കാണിച്ചാണ് സിനിമ തുടങ്ങുന്നത്... ഇതേ തുടർന്ന് ഒത്തുകൂടിയ കുടുംബക്കാരും അവരുടെ വേട്ടയും ഇതിനെല്ലാം ഒപ്പം നിൽക്കുന്ന കാര്യസ്ഥൻ ബേബിയും ഇവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ.

വിധേയത്വത്തിന്റെ കാലം കഴിഞ്ഞെന്നെത്ര പറഞ്ഞാലും ജാതിയും സ്വത്വവും അതിൻ്റതിർവരമ്പുകളിൽ നിശ്ചയിക്കുന്ന അധികാര വർഗ്ഗങ്ങളുടെ അടക്കിഭരിക്കലിൽ വിധേയത്വപ്പെടുക എന്നത് നിലനിൽപ്പിൻ്റെ രാഷ്ട്രീയം ആകുന്നിടത്താണ് ഒ ബേബിയും മകൻറെ കഥാപാത്രവും വ്യത്യസ്തപ്പെടുന്നത്.

രഞ്ജൻ പ്രമോദ് സിനിമകളുടെ ഒരടുക്കും ചിട്ടയും താളവുമൊക്കെ പുള്ളി വർഷങ്ങൾക്കുശേഷം ചെയ്യുന്ന ഈ സിനിമയിലും കാണാം..
വളരെ വേഗത കുറഞ്ഞ് നല്ല സംഭാഷണങ്ങളാൽ സമ്പന്നമായി ഏച്ചുകെട്ടലുകൾ ഇല്ലാതെ റിയലിസ്റ്റിക്കായി സിനിമയെ അപ്രോച്ച് ചെയ്തു എന്നതാണ് ഓ ബേബിയുടെ ആദ്യത്തെ പോസിറ്റീവ്...
ദിലീഷ് പോത്തൻ അടക്കം പെർഫോമേഴ്സ് എല്ലാം തന്നെ ഗംഭീരമായി തോന്നി...
പടത്തിനായ് തിരഞ്ഞെടുത്ത പശ്ചാത്തലവും ആ തോട്ടത്തിന്റെ വന്യതയും കഥയെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായമാക്കിയിട്ടുണ്ട്...
പറയാൻ പോകുന്നത് പുതിയ കാലത്തിൻറെ പൊളിറ്റിക്സ് ആണേ എന്ന് തോന്നിപ്പിക്കാതെ പ്രണയവും മുതലാളി - തൊഴിലാളി തട്ടുകളും സിനിമ ഭംഗിയായ് സംസാരിക്കുന്നു.

പോരായ്മയായി അനുഭവപ്പെട്ടത് പര്യവസാനമാണ്... സിനിമയുടെ അതുവരെയുള്ള താളം നഷ്ടപ്പെടുത്തുന്ന അവസാനം പക്ഷേ മോശമല്ല.

ടെക്നിക്കലി സൗണ്ട് ആയ സിനിമയാണ് ഓ ബേബി. മെല്ലെ പോക്കിലും എൻഗേജ് ചെയ്യിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഇമോഷൻസ്  കണക്റ്റാക്കുന്ന നല്ലൊരു സിനിമ... തിയേറ്റർ കാഴ്ച നഷ്ടപ്പെട്ടതിൽ നിരാശ തോന്നിപ്പിക്കുന്ന ഒരു സിനിമ.
#Obaby

MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''അദ്ദോമുഖം"

No comments: