1277. 12th Fail
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് പരീക്ഷകൾ എല്ലാം തന്നെ പ്രധാനപ്പെട്ടത് തന്നെയായിരിക്കും... എന്നാൽ അവയിലും ജീവിതത്തിൻറെ ഗതി തന്നെ മാറ്റിമറിക്കുന്ന അതിപ്രധാനപ്പെട്ടവയാണ് പത്തും പന്ത്രണ്ടുമൊക്കെ....
ജീവിതവും കരിയറും നിർണയിക്കുന്ന പന്ത്രണ്ടാം ക്ലാസിൻ്റെ റിസൾട്ടിൽ വിജയിച്ചതും പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ പോയതുമായ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ...
ഒന്നും അവസാനം അല്ല റീസ്റ്റാർട്ട് തന്നെയാണ്....
തോൽവിയെ വിജയത്തിനു വേണ്ടിയുള്ള പരിശ്രമത്തിനായുള്ള ഇന്ധനമാക്കാൻ സാധിക്കും എന്ന് അടിവരയിടുന്ന ഒരു ബയോഗ്രഫിക്കൽ ഡ്രാമാ സിനിമയുടെ റിവ്യൂ ആണ് ഇന്ന്...
പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഏതൊരാളും ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമയുടെ റിവ്യൂ.
🔹12th Fail
Gnr. :- Biographical Drama
Lang. :- ഹിന്ദി
Author :- Yadu EZr
മധ്യപ്രദേശിലെ ചമ്പാൽ എന്ന ദരിദ്ര ഗ്രാമത്തിലെ മനോജ് കുമാർ ശർമ എന്ന കോപ്പിയടിക്കാൻ സാധിക്കാതെ പോയതുകൊണ്ട് പ്ലസ് ടു തോറ്റ യുവാവ്
രാജ്യത്തെ ഏറ്റവും കഠിനമായ UPSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതും അതിൻറെ വിജയത്തിനായി ഉള്ള അയാളുടെ പരിശ്രമങ്ങളുമാണ് സിനിമ പറയുന്നത്...
വ്യക്തമായി ഇമോഷൻ ഡെലിവർ ചെയ്യാൻ പറ്റുന്ന ഒരു സിനിമയ്ക്ക് പ്രേക്ഷകനെ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിപ്പിക്കാനും സാധിക്കും... ഈ സിനിമയിലെ മനോജ് കുമാർ ശർമ്മ എന്ന കഥാപാത്രം വിജയിക്കേണ്ടത് പ്രേക്ഷകന്റെ കൂടി ആവശ്യമാകും എന്ന രീതിയിലാണ് കഥ ആരംഭിക്കുന്നതും തുടരുന്നതും പര്യവസാനിക്കുന്നതും...
ഗംഭീരം ഗംഭീരം അതിഗംഭീരം...
ഇതൊരു റിയൽ ലൈഫ് ഇൻസിഡന്റ് സ്റ്റോറിയാണ്, അതു രണ്ടര മണിക്കൂർ സിനിമയിലൂടെനീളം അവതരണം കൊണ്ടും പെർഫോമൻസുകൾ കൊണ്ടും മികവുറ്റതായി ചെയ്തെടുക്കാൻ വർക്ക് ചെയ്ത ഓരോരുത്തർക്കും സാധിച്ചിട്ടുണ്ട്...
കാഴ്ചയിൽ ഋത്വിക് റോഷനായ് സാദൃശ്യം തോന്നിപ്പിച്ച വിക്രാന്ത് മാസ്സി എന്ന നടന്റെ പെർഫോമൻസ് അതിഗംഭീരമായിരുന്നു... മനോജ് കുമാർ ശർമ്മയുടെ ജീവിതത്തിൻറെ ഓരോ ഘട്ടവും പുള്ളി അങ്ങേയറ്റം മികച്ചതാക്കി.. ഒരുപക്ഷേ അഭിനയിച്ചു എന്നു പറയുതിനേക്കാൾ ജീവിച്ചു എന്ന് പറയേണ്ടിവരും...
കൂടാതെ ശ്രദ്ധയും പ്രീതവും ദുഷ്യന്ത് സിംഗും ഗൗരി ബയ്യയും അടക്കം ഓരോ കഥാപാത്രങ്ങളും യാതൊരു പോരായ്മയുമില്ലാതെ സ്ക്രീനിൽ എത്തിയിട്ടുണ്ട്...
ഗ്രാമവും യാത്രയും നഗരങ്ങളും കഠിനാധ്വാനങ്ങളും ലൈബ്രറിയും ഒറ്റ മുറി മില്ലും ഇവയുടെയൊക്കെ Congestedആയ അവസ്ഥകളുമൊക്കെ വിഷ്വലി കയ്യടിക്കേണ്ട തരത്തിൽ ഈ സിനിമയിൽ കാണാം..
കാഴ്ചയെ ലിഫ്റ്റ് ചെയ്യുന്ന സൗണ്ട് ഡിസൈനും താളം കൊടുക്കുന്ന ഇഴയാത്ത എഡിറ്റിംങ്ങും
എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത വിധു വിനോദ് ചോപ്രയും മുകളിൽ പറഞ്ഞ മികവിന്റെ കാരണങ്ങളാണ്...
പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന, അതിൻറെ റിസൾട്ടുകൾ കാത്തിരിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട സിനിമ... പ്രത്യേകിച്ച് പരീക്ഷകളുടെ പേരിൽ ആത്മഹത്യകൾ നിരന്തരമാകുന്ന നമ്മുടെ നാട്ടിൽ
ഒരു തോൽവിയും അവസാനമല്ല അത് റീസ്റ്റാർട്ട് ആണെന്ന് അടിവരയിടുന്ന സിനിമ കാലത്തിനോളം പ്രസക്തമാണ്...
മനോഹരമായ ഒരു സിനിമയാണിത്... ഓരോ സിനിമ പ്രേമിയും ഒരുവട്ടമെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ സിനിമ.
#12thFail
MY RATING : 5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ''അദോമുഖം"
No comments: