1276. മലയാളി ഫ്രം ഇന്ത്യ
🔹മലയാളി ഫ്രം ഇന്ത്യ
Gnr :- Comedy Drama
Lang :- മലയാളം
രാഷ്ട്രീയ പ്രവർത്തനം എന്ന പേരിൽ വർഗീയ പ്രവർത്തനങ്ങൾ നടത്തുന്ന നായകൻ, പുള്ളി നാടിനും വീടിനും ഗുണമില്ലാത്തവനും സർവോപരി മണ്ടനും നാഴികയ്ക്ക് 40 വട്ടം ഭാരത് മാതാവിനെ പൂജിക്കുന്നവനും ആയതുകൊണ്ട് തന്നെ ആളൊരു സംഘപരിവാർ പ്രവർത്തകനാണ്....
ക്രിക്കറ്റിൽ പാക്കിസ്ഥാൻ ജയിച്ച ദിവസം പടക്കം പൊട്ടിച്ച കുട്ടികളുടെ വീടിന് നേരെ അയാളും സുഹൃത്തും ബോംബേറ് നടത്തുന്നു....
പിന്നീട് ഒളിവിൽ പോകുന്നതും, മാസങ്ങൾക്ക് ശേഷം തിരിച്ചു നാട്ടിൽ വന്നു മഹാനാകുന്നതും...
ഉഫ്,
എന്താണ് ഹേ ഈ സിനിമയുടെ എത്തിക്സ്...
തിരിച്ചറിവ് നേടുന്ന ഒരു സംഘി.... എന്നതാണെങ്കിൽ പ്രിയ ഷാരിസ് മുഹമ്മദ് സിനിമയുടെ ബേസ് സ്റ്റോറി തന്നെ അടപടലം മൂഞ്ചലാണ്... വാട്സാപ്പിൽ ഓടി തളർന്ന തമാശകൾ അടിക്കടി ഏച്ചുകെട്ടി നായകനെ കൊണ്ട് വീണ്ടുമൊരാവർത്തി പറയിപ്പിക്കുമ്പോൾ ചിരി പ്രതീക്ഷിച്ചിരുന്നു എങ്കിൽ അത് നിങ്ങളുടെ തെറ്റ് .... ആ തെറ്റിനുള്ളത് മാജിക് ഫ്രെയിംസ് എന്ന സിനിമ കമ്പനിയും ലിസ്റ്റിൻ സ്റ്റീഫനും കോടികൾ തുലച്ചനുഭവിച്ചേക്കാം....
പോരാത്തതിന് ഇതിനെയെല്ലാം കവറപ്പ് ചെയ്യാൻ വർക്കാവാത്ത തമാശകൾക്കൊപ്പം ഒരു ഓഞ്ഞ നിർവികാര ഇമോഷനും പുട്ടിനു പീര പോലെ മതസൗഹാർദ്ദതയും കൂടിചേർന്നപ്പോൾ രണ്ടര മണിക്കൂർ തേജോവധം തന്നെയായിരുന്നു...
ക്യൂൻ, ജനഗണമന എന്നീ സിനിമകൾക്ക് ശേഷം ഡിജോ ജോസ് മൂന്നാമതൊരുക്കിയ ഈ ചിത്രം ആടുജീവിതം, ബജരംഗി ബായ്ജാൻ എന്നിങ്ങനെ ഒരുപറ്റം സിനിമകളുടെ സ്പൂഫ് ആയി മാത്രമേ എനിക്കനുഭവപ്പെടുത്തിയിട്ടുള്ളൂ.
സിനിമയുടെ ദൈർഘ്യവും അവതരണവും കഥാഗതിയും കോൺഫ്ലിക്റ്റും എന്തിന് തമാശയെന്ന നിവിൻ പോളി സേഫ് സോൺ പെർഫോമൻസ് പോലും മോശം എന്നു പറയിപ്പിക്കുന്ന സിനിമ.
നിവിൻ പോളിയുടെ ബസിൽ വച്ചുള്ള ആദ്യ രംഗവും സ്കൂൾ കുട്ടികളോടുള്ള അടിയും ഉച്ചകഞ്ഞിയും മൽഗോഷുമൊത്തുള്ള സൈക്കിൾ യാത്രയും കൃഷ്ണ പാട്ടും പ്രേമവും പാക്കിസ്ഥാനിയും എന്നിങ്ങനെ സിനിമയിൽ വന്നു പോകുന്ന ഒട്ടുമിക്ക രംഗങ്ങൾ എല്ലാം തന്നെ ഇമ്മെച്ച്വർ ഫിലിം മേക്കിങ്ങിന്റെ അങ്ങേയറ്റത്തെ അവസ്ഥയാണ്, ക്രിഞ്ചാണ്.
സിനിമയുടെ പോസിറ്റീവിലേക്ക് വരുമ്പോൾ നായകന്റെ ജീവിതത്തെ മിനിമലായ് കാണിച്ച ഒരു എലിയും അത് വരുന്ന രംഗങ്ങളും വളരെ നന്നായിരുന്നു, കൂടാതെ SDPI എന്ന് തോന്നിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവിനോട് സലിംകുമാർ പറയുന്ന ഡയലോഗും ഷൈൻ ടോം ചാക്കോയുടെ ഡയലോഗും
കൊള്ളാമായിരുന്നു...
ജേക്കസ് ബിജോയ്, ശ്രീജിത്ത് സാരംഗ്, സുദീപ് എളമൻ... എന്നിങ്ങനെ അണിയറയിലെ പേരുകളും അടയാളപ്പെടുത്താതെ തന്നെയാണ് കടന്നുപോകുന്നത്...
പല ജോണറുകളിലായി ഒരുപറ്റം നല്ല സിനിമകൾ തിയേറ്ററിലുണ്ട്, അതെല്ലാം കണ്ടു തീർത്തവർക്കും
അവിഞ്ഞ കഞ്ഞി കുടിക്കാൻ മുട്ടി നിൽക്കുന്നവർക്കും മലയാളി ഫ്രം ഇന്ത്യ കണ്ടു നോക്കാം.
#MalayaleeFromIndia
MY RATING : 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ''നടികർ"

No comments: