Search This Blog

[2012]- ശതകത്തിലെ പരാജയങ്ങൾ EP-13

21ആം നൂറ്റാണ്ടിലെ 
വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...

💥YEAR - 2012

1.  കാസനോവ
DISASTER അല്ലെങ്കിൽ ദുരന്തം എന്നൊക്കെ ഒരു സിനിമയെ നോക്കി മലയാളി പ്രേക്ഷകർ വിളിച്ചു തുടങ്ങിയത് 2012ൽ ഏട്ടൻ പൊട്ടിച്ച ഈ  കോൺഫിഡന്റ് കാസിനോവയെ നോക്കിയായിരിക്കും...

റോഷൻ ആൻഡ്രൂസിന്റെ സംവിധാനം, ബോബി സഞ്ജയുടെ തിരക്കഥ, മോഹൻലാലിനെ കൂടാതെ ശ്രേയ ശരൺ ,ലക്ഷ്മി റായി എന്നിങ്ങനെ ഒരുപറ്റം നായികമാരും 22 കോടിയോളം ചിലവും... 

വർഷങ്ങളുടെ പ്രതീക്ഷയിൽ ജനുവരി 26 ന് തിയേറ്ററിൽ എത്തിയ ചിത്രം മോഹൻലാലിൻറെ കരിയറിലെയും മലയാള സിനിമയിലെയും എക്കാലത്തെയും വലിയ പരാജയങ്ങളിൽ ഒന്നായ്.

2.  അസുരവിത്ത്
തുമ്പിയെക്കൊണ്ട് കരിങ്കല്ലെടുപ്പിച്ച പടം... 

എ കെ സാജൻ എഴുതി സംവിധാനം ചെയ്ത ആസിഫ് അലിയുടെ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് അസുരവിത്ത്...
ഒരു സൂപ്പർസ്റ്റാർ ചെയ്തിരുന്നെങ്കിൽ വർക്കാവേണ്ടിയിരുന്ന തരക്കേടില്ലാത്ത ഒരു പടം യാതൊരു ഓറയും അന്നും ഇന്നും ഇല്ലാത്ത ആസിഫ് അലി മുക്കിയും മൂളിയും അസുരവിത്തിനെ കോമഡിപീസാക്കി...

3.  ദി കിംഗ് & ദി കമ്മീഷണർ
95ലെ ദിയ് കിംഗ് ന്ശേഷം 17 വർഷത്തെ ഇടവേള കഴിഞ്ഞു രഞ്ജി പണിക്കർ ഷാജി കൈലാസ് ടീം വീണ്ടും ഒന്നിച്ച സിനിമയായിരുന്നു ദി കിംഗ് & ദി കമ്മീഷണർ.... 

സിനിമയുടെ പ്രഖ്യാപനം മുതൽ ഒരു മൾട്ടി സ്റ്റാർ സിനിമയ്ക്ക് വേണ്ട എല്ലാത്തരത്തിലുള്ള ഹൈപ്പും സ്വന്തമാക്കിയ ഈ സിനിമ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തുടർച്ചയായ പരാജയങ്ങളുടെ ലിസ്റ്റിൽ ഒന്നായി മാറി എന്നതല്ലാതെ മറ്റൊന്നും തന്നെ ഓഫർ ചെയ്തിട്ടില്ല...
കൂടാതെ രഞ്ജി പണിക്കർ പിന്നീട് ഒരു സിനിമയ്ക്ക് എഴുതിയിട്ടുമില്ല.

കിങ്ങിന്റെയും കമ്മീഷണറുടെയും തിരക്കഥ ഒരു മാഷപ്പ് പോലെ ഡൽഹിയിലേക്ക് പറിച്ചു നട്ടു എന്നതൊഴിച്ചാൽ യാതൊരു മേന്മയും ഇല്ലാത്ത എഴുത്തും യാതൊരു ഇമോഷൻസും ഇല്ലാത്ത പെർഫോമൻസും വലിച്ചുനീട്ടി ഏങ്ങിപ്പറഞ്ഞ അവതരണവും പടത്തെ ഒരു മോശം അനുഭവമാക്കി മാറ്റി.

4.  ബാച്ചിലർ പാർട്ടി
ഉണ്ണി ആർ എഴുതി അമൽ നീരത് സിനിമാട്ടോഗ്രാഫിയും സംവിധാനവും നിർമ്മാണവും നിർവഹിച്ച ഇന്ദ്രജിത്ത്, പൃഥ്വിരാജ്, കലാഭവൻ മണി, ആസിഫ് അലി, റഹ്മാൻ, വിനായകൻ എന്നിവർ കഥാപാത്രങ്ങളായ ബ്ലാക്ക് കോമഡി ആക്ഷൻ ഗ്യാങ്സ്റ്റർ  ചിത്രമാണ് ബാച്ചിലർ പാർട്ടി...

റിലീസ് ദിവസം തിയറ്ററിൽ കണ്ട ഈ സിനിമ അന്ന് കണ്ടിറങ്ങിയ എല്ലാവരും ഒരേ സ്വരത്തിൽ 'എന്തൊരു ചവറു പടമാണെന്ന് ' പറഞ്ഞിറങ്ങിയത് ഓർമ്മയിൽ എടുത്തുകൊണ്ടു തന്നെ പറയട്ടെ, കാലം തെറ്റി ഇറങ്ങിയ ഒരു സിനിമയാണ് ബാച്ചിലർ പാർട്ടി. 

അമൽ നീരദിൻ്റെ കിടിലൻ മേക്കിങ്ങും രാഹുൽരാജിന്റെ ഒന്നാന്തരം സൗണ്ടും വിവേക് ഹർഷന്റെ എഡിറ്റിംങ്ങും ചിത്രത്തെ ടെക്നിക്കലി മികച്ചതാക്കി... എന്നിരുന്നാലും ആ വർഷത്തെ ഏറ്റവും വലിയ പരാജയങ്ങളുടെ ലിസ്റ്റിൽ ബാച്ചിലർ പാർട്ടിയും ഉൾപ്പെടും.

5.  സിംഹാസനം  
നരസിംഹവും ആറാം തമ്പുരാനും നാടുവാഴികളും മാറിമാറി കണ്ട പ്രത്വിരാജ് തനിക്കും വേണം ഇതുപോലൊരു സിനിമ എന്ന് ഷാജി കൈലാസിനോട് പറഞ്ഞപ്പോൾ...

എന്തിന് അതുപോലൊന്ന് അതുതന്നെ എടുത്തു തരില്ലേ എന്ന് മറുപടി പറഞ്ഞ് പടമെടുത്ത് തിയേറ്ററിൽ എത്തിച്ചതാണ് സിംഹാസനം എന്ന ഈ മാഷപ്പ്.

സകല തമ്പുരാൻ പടങ്ങളും മാറിമാറി സ്ക്രീനിൽ വന്നു പോകുന്നു എന്നത് ഒഴിച്ചാൽ കണ്ടു തീർക്കാൻ ഏതു പ്രേക്ഷകനും പാടുപെടുന്ന ഒരു സിനിമയാണ് സിംഹാസനം.

നല്ലൊരു തീയേറ്റർ റിലീസ് പോലും ലഭിക്കാതെ വിഷ്വലി പോലും ഗുണമില്ലാത്ത ഓസിന് ഒരു മാഷപ്പെടുത്ത് സൂപ്പർസ്റ്റാർ ആവാൻ നോക്കിയ പൃഥ്വിരാജിന് കിട്ടിയ കനത്ത പരാജയമായിരുന്നു സിംഹാസനം.
 
🔹കൂടാതെ " ഈ അടുത്തകാലത്ത്,  22 ഫീമെയിൽ കോട്ടയം, ഗ്രാൻഡ്മാസ്റ്റർ, ഡയമണ്ട് നെക്ലൈസ്, മഞ്ചാടിക്കുരു, സ്പിരിറ്റ്, ഉസ്താദ് ഹോട്ടൽ, തട്ടത്തിൻ മറയത്ത് , ആകാശത്തിന്റെ നിറം, റൺ ബേബി റൺ , ട്രിവാൻഡ്രം ലോഡ്ജ്, അയാളും ഞാനും തമ്മിൽ, ബാവൂട്ടിയുടെ നാമത്തിൽ..."  തുടങ്ങി മികച്ച ഒരുപാട് സിനിമകൾ ആ വർഷം പുറത്തിറങ്ങുകയും ഇന്നും പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഉൾപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

EP_01 = 2000 
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html

EP_06 = 2005
http://yaduezr.blogspot.com/2023/03/2005-ep06.html

EP_07 = 2006
http://yaduezr.blogspot.com/2023/03/2006-ep-07.html

EP_08 = 2007
https://yaduezr.blogspot.com/2023/04/ep08-2007.html?m=1

EP_09 = 2008
https://yaduezr.blogspot.com/2024/04/2008-ep-09.html

EP_10 = 2009
https://yaduezr.blogspot.com/2024/04/2009-ep-10.html

EP_11 = 2010
https://yaduezr.blogspot.com/2024/04/2010-ep-11.html

EP_12 = 2011
 http://yaduezr.blogspot.com/2024/04/2011-ep-12.html

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2013

No comments: