Search This Blog

1275. തുണ്ട്

🔹തുണ്ട്

Gnr :-  Drama 
Lang :- മലയാളം
റിവ്യൂ പറയുന്നതിനു മുൻപ് ഈ പേരിനെ കുറിച്ച് പറയാം....
തുണ്ട് എന്ന വാക്ക് കൂടുതലും കേട്ടിട്ടുണ്ടാവുക അശ്ലീല വീഡിയോകളുടെ ഒരപരനാമം എന്ന രീതിയിൽ ആയിരിക്കും... 
മുൻപ് തൻറെ സിനിമ ഒരുതരത്തിലും തിയേറ്ററിൽ ഓടില്ലെന്ന് കാണുമ്പോൾ ചില നിർമ്മാതാക്കൾ പടവുമായി യാതൊരു ബന്ധവുമില്ലാത്ത കുറച്ച് അശ്ലീല സീനുകൾ ഷൂട്ട് ചെയ്ത് അവിടെവിടങ്ങളിലായി എടുത്തിടും, ആ പ്രക്രിയയും തുണ്ട് എന്നറിയപ്പെടും...

കൂടാതെ എക്സാം ഹാളിൽ ചെറിയ ബിറ്റുകളിലായി ഉത്തരമെഴുതി വരുന്നതും തുണ്ടെന്ന പേരിൽ അറിയപ്പെടുന്നുണ്ട്.

എന്നാൽ ഈ സിനിമയിലേക്ക് വരുമ്പോൾ മുകളിൽ പറഞ്ഞ രണ്ടു തുണ്ടും ഒരുപോലെ യോജിച്ചതാണ് എന്നു പറയേണ്ടിവരും.

പോലീസുകാരനാണ് നായകൻ, പുള്ളിയുടെ മകൻ പരീക്ഷാഹാളിൽ തുണ്ട് വെക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നു... കാലചക്രം മാറി പിന്നീട് ഒരിക്കൽ പ്രമോഷന്റെ എക്സാം വേളയിൽ നായകനും തുണ്ടു വെക്കേണ്ടി വരുന്നു... പിടിക്കപ്പെടുന്നു വലിയ വാർത്തയാകുന്നു... സസ്പെൻഷൻ കിട്ടുന്നു, ട്രാൻസ്ഫർ കിട്ടുന്നു.. തിരിച്ചു ജോലി കിട്ടുന്നു, വേറെ എന്തൊക്കെയോ നടക്കുന്നു...


ഒരു തുമ്പും വാലും ഇല്ലാത്ത എന്തൊക്കെയോ രണ്ടു മണിക്കൂറിൽ കണ്ടു തീർത്തു എന്നതാണ് ചിത്രത്തെക്കുറിച്ച് എൻറെ ആദ്യ അഭിപ്രായം...
മുകളിൽ പറഞ്ഞ ബി ഗ്രേഡ് സിനിമകളിൽ തിരുകി വെക്കുന്ന തുണ്ട് രംഗങ്ങൾ പോലെ യാതൊരു കാര്യവും ഇല്ലാത്ത കുറെ തുണ്ടുകൾ കൊണ്ട് രണ്ടു മണിക്കൂർ തികച്ച ഒരു പടമായാണ് ആദ്യാവസാനം അനുഭവപ്പെടുത്തിയത്.

ബിജു മേനോൻ , ഗോകുലൻ, ഷൈൻ ടോം ചാക്കോ, ഉണ്ണിമായ പ്രസാദ്, അഭിറാം എന്നിവർ കഥാപാത്രങ്ങളായ ചിത്രം നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം ചെയ്തിട്ടുള്ളത്... 

സിനിമ തുടങ്ങുമ്പോഴുള്ള ആദ്യത്തെ രംഗം തായ്‌ലൻ്റ് പടം ബാഡ് ജീനിയസിന്റെ വികലപരിശ്രമമാണെങ്കിലും മൊത്തം പടത്തിൽ കൊള്ളാവുന്നതായി ആ അഞ്ച് മിനിറ്റ് മാത്രമേയുള്ളൂ.

എഡിറ്റിങ്ങിലെ കണ്ട്ട്യുനിറ്റി മിസ്റ്റേക്കും ഗോപി സുന്ദറിന്റെ ഒച്ചപ്പാടും മേൽക്ക്മേൽ ആഘാതമാണെങ്കിലും ജിംഷി ഖാലിദിന്റെ സിനിമാട്ടോഗ്രാഫി ആശ്വാസമാണ്.
#Thundu

MY RATING : 0.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''EXHUMA"

No comments: