Search This Blog

[2011]- ശതകത്തിലെ പരാജയങ്ങൾ EP-12

21ആം നൂറ്റാണ്ടിലെ 
വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr
💥YEAR - 2011

1.  ആഗസ്റ്റ് 15
ദി ട്രൂത്ത് , ബാബകല്യാണി എന്നീ സിനിമകൾക്ക് ശേഷം എസ് എൻ സ്വാമി - ഷാജി കൈലാസ് കൂട്ടുകെട്ടിൽ വലിയ പ്രതീക്ഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് ആഗസ്റ്റ് 15.. 
88ൽ സിബി മലയിൽ സംവിധാനം ചെയ്ത ഓഗസ്റ്റ് 1 എന്ന സിനിമയുടെ സീക്വലായി പുറത്തിറങ്ങിയ ചിത്രം വിഎസ് അച്യുതാനന്ദൻ പ്രൊപ്പഗണ്ട പടം മാത്രമായ് അനുഭവപ്പെടുത്തുകയും തിയേറ്ററിൽ ഒരു വമ്പൻ പരാജയം നേടുകയും പിന്നീടുള്ള വർഷങ്ങൾ നീണ്ട മമ്മൂട്ടിയുടെ പരാജയമാലയുടെ തുടക്കവും നൽകിയാണ്  തിയേറ്റർ വിട്ടത് .

2.  ബാങ്കോക്ക് സമ്മർ
മമ്മൂക്ക ഇൻട്രൊഡ്യൂസ് ചെയ്ത സംവിധായകരാണ് പ്രമോദ് പപ്പൻ... വജ്രവും തസ്കരവീരനും ശേഷം നാല് സിനിമകൾ കൂടി ഇവർ മലയാളത്തിന് നൽകി... നാലും അതാത് വർഷങ്ങളിലെ ആറ്റം ബോംബുകളും ആയിരുന്നു. അതിലൊന്നാണ് ഉണ്ണി മുകുന്ദൻ, രാഹുൽ മാധവ്, റിച്ച എന്നിവർ അഭിനയിച്ച വൻ ബഡ്ജറ്റ് ആക്ഷൻ പടം ബാങ്കോക്ക് സമ്മർ.

3.  വീരപുത്രൻ
മുഹമ്മദ് അബ്ദുർ റഹ്മാൻ സാഹിബിന്റെ ജീവിതകഥയെ പശ്ചാത്തലമാക്കി പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് വീരപുത്രൻ... ഒരുപാട് സാധ്യതകൾ ഉള്ള വലിയ പ്രതീക്ഷ നൽകിയ ഒരു സിനിമ എങ്ങും ചർച്ച ചെയ്യപ്പെടാതെ തിയേറ്റർ വിട്ടു.

അബ്ദുർ റഹ്മാൻ സാഹിബായ് എത്തിയ നരേൻ്റെ മോശം പ്രകടനവും ആസ്വാദ്യകരമല്ലാത്ത സ്ക്രിപ്റ്റും ചിത്രത്തെ പരാജയമാക്കി.

4.  ഡബിൾസ്
മമ്മൂട്ടി, നദിയാ മൊയ്തു, തപസി പാനു , അവിനാഷ് എന്നിങ്ങനെ വലിയൊരു താരനിരയെ ഉൾപ്പെടുത്തി സച്ചി-സേതു തിരക്കഥയിൽ സോഹൻ സീനുലാൽ സംവിധാനം ചെയ്ത ചിത്രമാണ് ഡബിൾസ് ... 2011 വിഷു റിലീസായി പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടിയുടെ അതുവരെയുള്ള ഏറ്റവും മോശം റിലീസുകളിൽ ഒന്നായി മാറി. 

ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കയ്യൊഴിഞ്ഞ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പരാജയമാണ്.

5.  ത്രീ കിംഗ്സ്
വൈവി രാജേഷിന്റെ തിരക്കഥയിൽ വികെ പ്രകാശ് സംവിധാനം ചെയ്ത സ്ലാപ്സ്റ്റിക് കോമഡി ജോണറിൽ  ജയസൂര്യ ഇന്ദ്രജിത്ത് , കുഞ്ചാക്കോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ത്രീ കിംഗ്സ്... 

സിഐഡി മൂസ, ആട് സീരീസ് ഒക്കെ പോലെ ലോജിക് നോക്കാതെ കോമഡി മാത്രം വെച്ച് കാണേണ്ട ചിത്രത്തിന് ഇന്ന് വലിയ ആരാധകർ ഉണ്ടെങ്കിലും അന്നത് വലിയ പരാജയമായിരുന്നു...

വേണുവിന്റെ സിനിമാട്ടോഗ്രാഫി, മഹേഷ് നാരായണന്റെ എഡിറ്റിംഗ്, ഔസേപ്പച്ചന്റെ മ്യൂസിക്.. എന്നിങ്ങനെ അണിയറയിൽ വലിയ പേരുകൾ ഉണ്ടെങ്കിലും ചിത്രത്തെ രക്ഷിക്കാൻ ഈ ഫാക്ടറുകൾക്കൊന്നും സാധിച്ചില്ല.
 

🔹കൂടാതെ " ട്രാഫിക്, മേക്കപ്പ്മാൻ , ഉറുമി,  മേൽവിലാസം, മാണിക്യക്കല്ല്, ആദമിൻറെ മകൻ അബു, സാൾട്ട് ആൻഡ് പെപ്പർ, ചാപ്പകുരിശ്, പ്രണയം , ഇന്ത്യൻറുപ്പി, ബ്യൂട്ടിഫുൾ..."  തുടങ്ങി മികച്ച ഒരുപാട് സിനിമകൾ ആ വർഷം പുറത്തിറങ്ങുകയും ഇന്നും പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഉൾപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

EP_01 = 2000 
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html

EP_06 = 2005
http://yaduezr.blogspot.com/2023/03/2005-ep06.html

EP_07 = 2006
http://yaduezr.blogspot.com/2023/03/2006-ep-07.html

EP_08 = 2007
https://yaduezr.blogspot.com/2023/04/ep08-2007.html?m=1

EP_09 = 2008
https://yaduezr.blogspot.com/2024/04/2008-ep-09.html

EP_10 = 2009
https://yaduezr.blogspot.com/2024/04/2009-ep-10.html

EP_11 = 2010
https://yaduezr.blogspot.com/2024/04/2010-ep-11.html

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2012

No comments: