Search This Blog

1274. പവി കെയർടേക്കർ

🔹പവി കെയർടേക്കർ

Gnr :-  Drama 
Lang :- മലയാളം
ഇപ്പോഴുള്ളതിൽ ഏതാടാ നല്ല പടം?

ആവേശം കണ്ടതാണെങ്കിൽ വർഷങ്ങൾക്കുശേഷത്തിനേക്കാളും ബെറ്റർ 'പവി കെയർടേക്കർ' ആണ്... മാത്രമല്ല ആവേശം എല്ലാവർക്കും ദഹിക്കണമെന്നും ഇല്ല.

അയ്യേ... ദിലീപിൻ്റെ പടമോ അതിനില്ല.... 


ഈ റിവ്യൂ എഴുതുന്നതിന് തൊട്ടുമുൻപ് സംഭവിച്ചൊരു സംഭാഷണശകലമാണ് മുകളിൽ കൊടുത്തത്.

ജനപ്രിയ നായകൻ ഇന്നീ കാണുന്ന അവസ്ഥയിലെത്തിയെങ്കിൽ കേസിനോളം പോന്ന കാരണം തന്നെയാണ് യാതൊരു കോളിറ്റിയും ഇല്ലാത്ത അപ്ഡേറ്റഡല്ലാത്ത സിനിമകളുടെ തിരഞ്ഞെടുപ്പ്.

പവിയിലേക്ക് വരുമ്പോൾ,
ഒറ്റവാക്കിലൊരു ഡീസന്റ് പടം...

ബോഡിഗാർഡും ഗ്രാമഫോണും ഇഷ്ട്ടവുമൊക്കെ എന്നിലെ സിനിമപ്രേമിയെ തൃപ്തിപ്പെടുത്തിയ ദിലീപ് സിനിമകളാണ്... അത്തരം സിനിമകളുടെ ഒരു മാഷപ്പ് എന്ന് വേണമെങ്കിൽ പറയാവുന്ന സിനിമയാണ് പവി കെയർടേക്കർ... 
ഇതിലേക്ക് കുറച്ച് പറക്കും തളിക സീനും അല്ലറ ചില്ലറ ദിലീപ് ഓവർ ആക്ടിംഗ് മാനറിസംസും കൂടി ആദ്യപകുതിയിലേക്കിട്ട് വർക്കാകുന്നതും അല്ലാത്തതുമായ ഒരുപറ്റം കോമഡി രംഗങ്ങളും ഉള്ള ഒരു ടിപ്പിക്കൽ ദിലീപ് ഡ്രാമയാണ് ഈ ചിത്രം.

പവി ഒരു ആഡംബര ഫ്ലാറ്റിന്റെ കെയർടേക്കർ ആണ്, കുടുംബത്തിനുവേണ്ടി ജീവിച്ച പുള്ളിക്ക് സ്വന്തമായൊരു കുടുംബം ഉണ്ടാക്കാൻ സാധിക്കുന്നില്ല. അങ്ങനെ കർക്കശക്കാരനായ അയാളുടെ ലൈഫിലേക്ക് ഒരു പെണ്ണ് വരുന്നു... തുടർന്നുണ്ടാകുന്ന അയാളുടെ പ്രണയവും ജീവിതവുമാണ് പവി കെയർടേക്കർ.

പോരായ്മകളെല്ലാം തന്നെ മുൻവരിയിൽ തന്നെ പറഞ്ഞു... പല സിനിമകളുടെയും കൊളാഷ് എന്ന് തോന്നിപ്പിക്കുന്ന കഥാഗതിയും വർക്കാകാതെ പോകുന്ന ചില തമാശകളും തൊണ്ണൂറുകളിലെ സ്ഥിരം ആൾക്കൂട്ട ക്ലൈമാക്സിനെ ഓർമ്മിപ്പിച്ച പര്യവസാനവും സ്വൽപ്പമങ്ങ് മാറ്റിവെച്ചാൽ ഒരുപാട് കാലങ്ങൾക്ക് ശേഷം കാണുന്ന നല്ലൊരു ദിലീപ് ചിത്രമാണ് പവി കെയർടേക്കർ... 

രണ്ടാം പകുതിയിലെ ക്ലൈമാക്സ് വരെയുള്ള രംഗങ്ങൾ എല്ലാം തന്നെ എന്നെ പൂർണമായും തൃപ്തിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പവി-ബ്രോ തമ്മിലുള്ള ഇമോഷണൽ രംഗങ്ങൾ എടുത്തു പറയേണ്ട മികവാണ് ചിത്രത്തിന് നൽകിയത്.

പാട്ടുകൾ ഒരുപക്ഷേ വീണ്ടും കേൾക്കുമ്പോൾ ഇഷ്ടപ്പെടുത്തിയേക്കാം എങ്കിലും കണ്ടു കഴിയുമ്പോൾ ഒന്നും അങ്ങനെ മനസ്സിൽ തങ്ങി നിൽക്കുന്നവ ആയിരുന്നില്ല.. കഥയ്ക്ക് ആവശ്യമായ വിഷ്വലും ലൊക്കേഷനും എഡിറ്റിങ്ങും ഒക്കെ നന്നായി തന്നെ വന്നിട്ടുണ്ട്.

ദിലീപിന്റെ പെർഫോമൻസിനോടൊപ്പം തന്നെ പറയേണ്ടത് നായികമാരെ കുറിച്ചാണ്... ആദ്യപടം അവരെല്ലാവരും ഗംഭീരമാക്കി. ധർമ്മജനും രാധികാ ശരത് കുമാറും ജോണി ആൻറണിയുമൊക്കെ അവരവരുടെ കഥാപാത്രങ്ങളെ നന്നാക്കിയിട്ടുണ്ട്.

ഓവറോൾ ഇന്ന് തിയേറ്ററിലുള്ള പ്രേക്ഷകർ ഏറ്റെടുത്ത സിനിമകളുടെ അതേ ക്വാളിറ്റിയോ അല്ലെങ്കിൽ അതിനു തൊട്ടു മുകളിൽ നിൽക്കുന്ന കോളിറ്റിയോ ഉള്ള സിനിമയാണ് പവി കെയർടേക്കർ.

മാനസികമായി നിങ്ങൾക്ക് ദിലീപിനോട് താല്പര്യമുണ്ടോ ഇല്ലയോ എന്നറിയില്ല, കൊള്ളാവുന്നൊരു സിനിമയാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ വിനീത് കുമാറിന്റെ ഈ മൂന്നാം ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നതാണ് എൻറെ പക്ഷം.
#Thundu

MY RATING : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''തുണ്ട്"

No comments: