Search This Blog

[2010]- ശതകത്തിലെ പരാജയങ്ങൾ EP-11

21ആം നൂറ്റാണ്ടിലെ 
വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
💥YEAR - 2010

1.  അലക്സാണ്ടർ ദി ഗ്രേറ്റ്
പ്രിയദർശന്റെ അസോസിയേറ്റ് സംവിധായകനായ മുരളീ നാഗവള്ളി സംവിധാനം ചെയ്ത കോമഡി ഡ്രാമ ചിത്രമാണ് അലക്സാണ്ടർ ദി ഗ്രേറ്റ്... മോഹൻലാൽ, ബാല എന്നിവർ കഥാപാത്രമായ ചിത്രം കടുത്ത ആരാധകർ പോലും കണ്ടു തീർക്കാൻ വഴിയില്ല.

സർവ്വ മേഖലയും ദുരന്തമായ ചിത്രം അക്കാലത്തെ വലിയ വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു... അർഹിച്ച പരാജയം തിയേറ്ററിൽ നിന്ന് കിട്ടിയ ഒരു ചിത്രം.

2.  ഒരു നാൾ വരും
ശ്രീനിവാസൻ എഴുതി മണിയൻപിള്ള രാജു നിർമ്മിച് ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത സറ്റയർ ഡ്രാമാ ചിത്രമാണ് ഒരുനാൾ വരും...

ശ്രീനിവാസന്റെ മോശം എഴുത്തുകൊണ്ടും 80കളിലെ അവതരണം കൊണ്ടും ചെറിയ മുതൽ മുടക്കിലെത്തിയ ഈ സിനിമ ശരാശരി വിജയം പോലും നേടിയിട്ടില്ല... 

3.  വന്ദേമാതരം
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണ് വന്ദേമാതരം.. വർഷങ്ങൾ നീണ്ടുനിന്ന ഷൂട്ടിങ്ങും മമ്മൂട്ടി അർജുൻ എന്നിവരുടെ കോംബോയും ദ്വിഭാഷാ റിലീസും വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്നപ്പോൾ ഒരാഴ്ച പോലും തികച്ചൊടാതെ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി.

ബോറൻ എഴുത്തും അവതരണവും പെർഫോമൻസും എല്ലാമായ ഈ സിനിമ കണ്ടു തീർത്ത പ്രേക്ഷകർ വിരളമായിരിക്കും... പരസ്യമായി ഇതിന്റെ നിർമാതാവ് ചിത്രം പരാജയപ്പെട്ടതിനു കാരണം മമ്മൂട്ടിയാണെന്ന് പറഞ്ഞിരുന്നു.

4.  ദി ത്രില്ലർ
പോൾ മുത്തൂറ്റ് വധക്കേസ് പശ്ചാത്തലമാക്കി ബി ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമാണ് ദി ത്രില്ലർ...

ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു സിനിമ    'മീരസ്പാ' പോലുള്ള പഴകി തേഞ്ഞ ട്വിസ്റ്റും അവതരണവും കൂടാതെ പ്രത്യേകിച്ച് പുതുമയൊന്നും ഇല്ലാത്ത കഥയും കൊണ്ട് B ഉണ്ണികൃഷ്ണൻ പരാജയ നിരയിലൊന്നായ്.

5.  കാണ്ഡഹാർ
201Oലെ പരാജയ സിനിമകളുടെ കണക്കെടുക്കുമ്പോൾ കൂട്ടത്തിലെ കൊമ്പനാണ് കാണ്ഡഹാർ...

മേജർ രവി എഴുതി സംവിധാനം ചെയ്ത് മോഹൻലാൽ കൂടി നിർമാണത്തിൽ പങ്കാളിയായ ഒരു വൻ ബഡ്ജറ്റ് ആർമി ചിത്രം.... അമിതാഭ്ബച്ചൻ അടക്കം വമ്പൻ താരനിര.. രവിവർമ്മനും വേൽരാജും ചെയ്ത സിനിമാട്ടോഗ്രാഫി... പറയാനാണെങ്കിൽ പിന്നണിയിലുള്ള പേരുകൾ എല്ലാം തന്നെ വമ്പൻമാരാണ്....

പക്ഷേ എന്തുണ്ട് കാര്യം? 
മലയാളത്തിൽ അന്നേവരെ വന്നിട്ടുള്ളതിൽ ഏറ്റവും മോശം പട്ടാള ചിത്രം ഏതാണെന്ന് ചോദിച്ചാൽ അത് കാണ്ഡഹാർ ആയിരിക്കും... 
യാതൊരു ഇമോഷനും തോന്നിപ്പിക്കാത്ത എഴുത്തും അതിലുള്ള ഒടുക്കത്തെ ലാഗും വർക്കാകാതെ പോകുന്ന ഹൈജാക്ക് രംഗങ്ങളും അടക്കം പോരായ്മകൾ ഒരുപാടാണ്... ഒരു ആർമി ബേസ് സിനിമയ്ക്ക് വേണ്ട യാതൊരു ക്വാളിറ്റിയും സിനിമയിലൂടെനീളമില്ല.

ആ വർഷത്തെ എന്നല്ല ലാലേട്ടന്റെ കരിയറിലെ തന്നെ അതുവരെയുള്ള ഏറ്റവും മോശം സിനിമയായ് കാണ്ഡഹാർ മാറപ്പെട്ടു.

🔹കൂടാതെ " പ്രാഞ്ചിയേട്ടൻ, ശിക്കാർ, ബെസ്റ്റ്ആക്ടർ, കുട്ടിസ്രാങ്ക്, മലർവാടി , അപൂർവരാഗം , മമ്മി ആൻഡ് മി,  ജനകൻ , ബോഡിഗാർഡ്, ഹാപ്പി ഹസ്ബൻഡ്, അൻവർ കാര്യസ്ഥൻ..."  തുടങ്ങി മികച്ച ഒരുപാട് സിനിമകൾ ആ വർഷം പുറത്തിറങ്ങുകയും ഇന്നും പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഉൾപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

EP_01 = 2000 
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html

EP_06 = 2005
http://yaduezr.blogspot.com/2023/03/2005-ep06.html

EP_07 = 2006
http://yaduezr.blogspot.com/2023/03/2006-ep-07.html

EP_08 = 2007
https://yaduezr.blogspot.com/2023/04/ep08-2007.html?m=1

EP_09 = 2008
https://yaduezr.blogspot.com/2024/04/2008-ep-09.html

EP_10 = 2009
https://yaduezr.blogspot.com/2024/04/2009-ep-10.html

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2011

No comments: