Search This Blog

1273. രത്നം

🔹 രത്നം

Gnr :-  Action 
Lang :- തമിഴ്
കോവില തേങ്ങ രണ്ടാ വെട്ടറത തെരിയതില്ലേ....
സാമ്പാർക്ക് പൂസനിക്ക തുണ്ടാ വെട്ടറത തെരിയതില്ലേ....
ഇതും അന്തമാതിരി, വാളെടുത്ത് വീസ്സ്....
Uff.......

ഇജ്ജാതി ഡയലോഗുകൾ കേട്ടപാതി കേൾക്കാത്ത പാതി ഞരമ്പിൽ രോമാഞ്ചം കയറുന്നവർക്ക് ഹരി ഒരുക്കിയ രത്നം ഒരുപക്ഷേ ഇഷ്ടപ്പെട്ടേക്കാം.... അതല്ലാതെ
 എന്നെപ്പോലെയുള്ളൊരു സാധാരണ പ്രേക്ഷകന് ഹരിയുടെ സ്ഥിരം ഫാസ്റ്റ് പേസ് ആക്ഷൻ മസാല ജോണറും തെങ്കാശി - തൂത്തുക്കുടി - തിരുനെൽവേലി സ്ഥിരം ലൊക്കേഷനിലെ വടിവാളും ടാറ്റാ സുമയും ലോക്കൽ ഗുണ്ടാ - ലോക്കൽ വില്ലൻ സെറ്റപ്പും അവർക്കിടയിലെ കോൺഫ്ലിക്റ്റും ടെംപ്ലേറ്റ് ക്ലൈമാക്സും ഇതിനോടകം കണ്ടു മടുത്തത്തിന്റെ സകല ചവർപ്പും വെച്ച് ദഹിക്കാതെ പോയൊരു കാഴ്ചയാണ് ബാക്കിയാക്കുന്നത്.

കൊടൂരവില്ലന്മാരായ ഭീമ ,സുബ്ബ, രാഘവ റായിഡ്ഡുമാർ....
ഒരു ബസ് ആക്രമണരംഗം കാണിച്ചുകൊണ്ട് തുടങ്ങുന്ന ചിത്രം പിന്നീട് രത്നം എന്ന വിശാൽ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു... സമുദ്രക്കനി അവതരിപ്പിച്ച എംഎൽഎയുടെ ഗുണ്ടാ കം കയ്യാളാണ് രത്നം... ഭൂമി കയ്യേറ്റുമായി ബന്ധപ്പെട്ട് വില്ലൻ റായിഡ്ഡുമാരോട് എതിരിടുന്നതും പ്രിയ ഭവാനി ശങ്കറിന്റെ മല്ലിക എന്ന കഥാപാത്രം വരുന്നതും അമ്മ പാസവും സെന്റിമെന്റ്സും ഒക്കെയായി പിന്നീട് സ്ഥിരം ഹരി കെട്ടാറുള്ള കയറിൽ തന്നെ ഈ മൂരിയും വട്ടം കറങ്ങുകയാണ്.

ഇന്റർവെൽ പോഷനിലെ വിശാലിന്റെ സെന്റിമെന്റ്ൽ രംഗങ്ങൾ നല്ല വൃത്തിക്ക് ബോറായിട്ടുണ്ട്... കൂടാതെ അമ്മ വീട്ടുകാരെ കാണുമ്പോഴുള്ള സെന്റിമെൻസും ചിരിപ്പിച്ചു.
ക്ലൈമാക്സിലെ കോസ്റ്റ്യൂംമൊക്കെ പ്രത്യേക മെൻഷൻ അർഹിക്കുന്നുണ്ട്....
മുരളീ ശർമയുടെ വില്ലൻ വേഷം ഇതുവരെ വന്ന സകല ഹരി സിനിമകളിലെയും വില്ലൻ കഥാപാത്രങ്ങളുടെ മാഷപ്പാണ്...
കൂടാതെ, ക്ലൈമാക്സിൽ ഗോഡൗൺ ഫൈറ്റ് പ്രതീക്ഷിച്ച എന്നെ ഹരി ചെറുതായൊന്ന് നിരാശപ്പെടുത്തിയെങ്കിലും ടെംമ്പറേറ്റിൽ നിന്ന് പുള്ളി അണുവിട മാറുന്നില്ല. 

രത്നം ഒരു മോശം സിനിമയല്ല, ഹരിയുടെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട കാഴ്ചയുമാണ്... കേരളത്തിലെ ഓഡിയൻസിനെ മുന്നിൽക്കണ്ട് ആയിരിക്കില്ലല്ലോ ഹരി ഇത്തരമൊരു സിനിമ ചെയ്തിട്ടുണ്ടാവുക, അതുകൊണ്ടുതന്നെ ഒരുപക്ഷേ സിനിമ തമിഴ്നാട്ടിൽ വർക്കായേക്കാം...
എന്നെ സംബന്ധിച്ച് മിനിമം ഒരു 15 വർഷം മുൻപാണ് ഈ സിനിമ കണ്ടിരുന്നതെങ്കിൽ പല രംഗങ്ങളിലും ഞാൻ കയ്യടിച്ചേനെ, 2024ൽ ഇത് നിർവികാരഭാവത്തോടെ കണ്ടു തീർക്കാനെ എന്നെക്കൊണ്ട് സാധിച്ചുള്ളൂ.
#Rathnam

MY RATING : 2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''തുണ്ട്"

No comments: