Search This Blog

[2009]- ശതകത്തിലെ പരാജയങ്ങൾ EP-10

21ആം നൂറ്റാണ്ടിലെ 
വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr

💥YEAR - 2009

1.  ലവ് ഇൻ സിംഗപ്പൂർ
റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ഈ അറുബോറൻ പടപ്പ് സംവിധായകൻറെ കരിയറിലെ അന്നേവരെയുള്ള ഏറ്റവും മോശം സിനിമയും ആ വർഷത്തെ ഏറ്റവും വലിയ പരാജയവുമായി മാറി... ഇന്നും ഈ സിനിമയ്ക്ക് വിഷ്വലി ഒരു സീരിയൽ നിലവാരം പോലും ഉണ്ടെന്ന് തോന്നുന്നില്ല.

തട്ടിക്കൂട്ടുകഥയും മമ്മൂട്ടിയുടെ കോമഡി എന്ന പേരിൽ കാണിക്കുന്ന കോമാളിത്തരവും ഈ സിനിമയെ ഇന്നും വെറുക്കാനുള്ള കാര്യങ്ങളിൽ മുൻപന്തിയിൽ ഉള്ളതാണ്.

2.  റെഡ് ചില്ലീസ്
മോഹൻലാലിനു വേണ്ടി എ കെ സാജൻ വീണ്ടുമൊരു ചിന്താമണി കൊലക്കേസ് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ മോഹൻലാലിനും ഷാജി കൈലാസിനും മലയാള സിനിമയ്ക്കും തന്നെ നാണക്കേട് ഉണ്ടാക്കുന്ന യാതൊരു കോളിറ്റിയും ഇല്ലാത്ത ഒരു സിനിമയാണ് പിറവിയെടുത്തത്. 

പിന്നണിയിലെ പേരുകൾ എല്ലാം തന്നെ ഗംഭീരമാണ്, പക്ഷെ സിനിമ അത്രയും അറുബോറും പരാജയവുമായി.

3.  മോസ് ആൻഡ് ക്യാറ്റ്
ഫാസിൽ എഴുതി സംവിധാനം ചെയ്ത ഒരു ദിലീപ് ചിത്രം, പ്രതീക്ഷയോടെ തീയേറ്ററിൽ കയറിയവരെ പരിഹസിക്കും വിധമാണ് സിനിമ ഉണ്ടാക്കി വെച്ചിരുന്നത്... ഫാസിലൊ ദിലീപോ എന്തിന് മലയാള സിനിമ പ്രേക്ഷകർ പോലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു പടപ്പ്.

4.  എയ്ഞ്ചൽ ജോൺ
പുതിയ പിള്ളേർക്ക് ഡേറ്റ് കൊടുക്കുന്നില്ല എന്ന പരാതി സമീപകാലത്തായി മോഹൻലാൽ കേൾക്കാറുണ്ട്... 
എന്നാൽ ഒരുകാലത്ത് പുള്ളി അങ്ങനെ ഡേറ്റ് കൊടുത്തപ്പോൾ സംഭവിച്ചത് വാമനപുരം ബസ് റൂട്ടും, ഭഗവാനും, ഹരിഹരൻ പിള്ളയും എയ്ഞ്ചൽ ജോണുമൊക്കെയാണ്....

ഇക്ക ഭൂതമായാൽ ഏട്ടൻ മിനിമം ഒരു എയ്ഞ്ചൽ എങ്കിലും ആകണമെന്ന ആരാധകവാശിയിൽ മലയാളത്തിൽ അടിച്ചു കിട്ടിയ അടാറ് പണിയാണ് എയ്ഞ്ചൽ ജോൺ.. ഉഫ്, ഇതൊക്കെ കണ്ടു തീർക്കാൻ പെട്ട പാട്.

5.  ഭഗവാൻ
19 മണിക്കൂർ കൊണ്ട് മോഹൻലാലിനെ വച്ച് ഒരു സിനിമ പൂർത്തിയാക്കുക.. സിനിമയുടെ ജോണർ മെഡിക്കൽ ഡ്രാമ ത്രില്ലർ... ഒരു മെഡിക്കൽ മിറാക്കിൾ പോലെ കഷ്ടിക്ക് തിയറ്ററിൽ നിന്ന് രക്ഷപ്പെട്ട അനുഭവമായിരുന്നു ഈ പ്രശാന്ത് മാമ്പുള്ളി സിനിമ നൽകിയത്...

ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ഉണ്ടാക്കിയെടുത്തതാണെങ്കിൽ പോലും ഇമ്മാതിരി പടപ്പുകൾ ആ വർഷത്തെ മലയാള സിനിമയുടെ നെഞ്ചത്ത് വെച്ച റീത്തു പോലെയാണ് എനിക്കനുഭവപ്പെട്ടത്.

📍കൂടാതെ "ഇവിടം സ്വർഗ്ഗമാണ്, പാലേരി മാണിക്യം, പഴശ്ശിരാജ, റോബിൻഹുഡ്, ലൗഡ് സ്പീക്കർ, പുതിയ മുഖം, പാസഞ്ചർ , ഹരിഹർ നഗർ 2, മകൻറെ അച്ഛൻ..."  തുടങ്ങി മികച്ച ഒരുപാട് സിനിമകൾ ആ വർഷം പുറത്തിറങ്ങുകയും ഇന്നും പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഉൾപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

EP_01 = 2000 
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html

EP_06 = 2005
http://yaduezr.blogspot.com/2023/03/2005-ep06.html

EP_07 = 2006
http://yaduezr.blogspot.com/2023/03/2006-ep-07.html

EP_08 = 2007
https://yaduezr.blogspot.com/2023/04/ep08-2007.html?m=1

EP_09 = 2008
https://yaduezr.blogspot.com/2024/04/2008-ep-09.html

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2010

No comments: