Search This Blog

1272. ദി സീജ് ഓഫ് ജാഡോറ്റ്‌വില്ലെ

🔹ദി സീജ് ഓഫ് ജാഡോറ്റ്‌വില്ലെ

Gnr :-  War Action 
Lang :- ഐറിഷ്
കെവിൻ ബ്രോഡ്ബിൻ്റെ എഴുത്തിൽ റിച്ചി സ്മിത്ത് സംവിധാനം ചെയ്ത വാർ ആക്ഷൻ ചിത്രമാണ് ദി സീജ് ഓഫ് ജാഡോറ്റ്‌വില്ലെ. 2016ൽ പുറത്തിറങ്ങിയ ഈ ഐറിഷ് ചിത്രം ഈ ജോണർ സിനിമകളുടെ ഗംഭീരമായൊരു ഔട്ട്പുട്ട് നൽകുന്ന സിനിമയാണ്.

യഥാർത്ഥ സംഭവങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പറയുന്ന അല്ലെങ്കിൽ യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ഫിക്ഷൻ സിനിമ എന്നു പറയാവുന്ന ഈ ചിത്രം 1961ലെ കോംഗോ ഉപരോധങ്ങളെയും പ്രശ്നങ്ങളെയും പിൻപറ്റിയാണ് കഥ പറയുന്നത്.

വലിയ ക്യാൻവാസിൽ വിഷ്വലി മനോഹരമായ് കഥ പറഞ്ഞ ഈ ചിത്രം ഒരു ബെറ്റാലിയൻ ഐറിഷ് പട്ടാളക്കാരുടെ ജീവൻ മരണ പോരാട്ടം അതിൻറെ സകല ചടുലതയും ആത്മാവും പിൻപറ്റി നല്ല എഴുത്തും മേക്കിങ്ങും വെച്ച് ആദ്യവസാനം പേസുള്ള വാർ ആക്ഷൻ ഡ്രാമയായി ചിത്രത്തെ പ്രേക്ഷകനു മുന്നിൽ എത്തിക്കുന്നുണ്ട്.

ഒന്നേ മുക്കാൽ മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ചിത്രം കാഴ്ചകൊണ്ടും ശബ്ദം കൊണ്ടും മികച്ച ഒരു സിനിമാനുഭവമാണ് നൽകുന്നത്... 
#TheSiegeOfJadotville
MY RATING : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''തുണ്ട്"

No comments: