Search This Blog

[2008]- ശതകത്തിലെ പരാജയങ്ങൾ EP-09

21ആം നൂറ്റാണ്ടിലെ 
വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr

💥YEAR - 2008

1.  കോളേജ് കുമാരൻ

ഇന്ന് കാണുന്ന തൊട്ടിപ്പടങ്ങൾ വരുന്നതിനു മുൻപൊരു മോഹൻലാൽ ഉണ്ടായിരുന്നു... മലയാളിയുടെ അഹങ്കാരമായ ആ ആക്ടർ മോഹൻലാൽ എന്നും മിനിമം ഗ്യാരണ്ടി സിനിമകൾ പ്രേക്ഷകന് കൊടുത്തൊരു കാലം...
അക്കാലത്തു വന്ന ഒരു തൊട്ടിപ്പടമാണ് കോളേജ് കുമാരൻ.

ഒത്തിരി ജനപ്രിയ സിനിമകൾ എഴുതിയ സുരേഷ് പൊതുവാൾ എഴുതി തുളസീദാസ് സംവിധാനം ചെയ്ത ഈ അറുബോറൻ ചിത്രം മോഹൻലാൽ ആരാധകർ അടക്കം ഇന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത സിനിമകളിൽ ഒന്നാണ്... ആ കോളേജും അവിടുത്തെ കാൻറീൻ കുമാരനും ഇക്കാലത്തും ട്രോൾ മെറ്റീരിയൽ ആണെങ്കിൽ സിനിമയുടെ ക്വാളിറ്റി ഊഹിച്ചാൽ മതി.

2.  മായാ ബസാർ

പരുന്തിനു ശേഷം ടി എ റസാക്ക്  മമ്മൂക്ക വേണ്ടി വീണ്ടുമൊരാവർത്തി എഴുതിയ തിരക്കഥ, തോമസ് സെബാസ്റ്റ്യൻ എന്ന നവാഗതന്റെ സംവിധാന സംരംഭം, മമ്മൂട്ടി , ഷീല കൗർ,  കലാഭവൻ മണി തുടങ്ങി താരനിര...

ഇക്ക ഡബിൾ റോളിൽ എത്തിയ ചിത്രം തട്ടിക്കൂട്ട് തിരക്കഥയുടെ സീരിയൽ ലെവൽ സിനിമാനുഭവമാണ് പ്രേക്ഷകന് നൽകിയത്.. കൂടാതെ രാഹുൽരാജിന്റെ പാട്ടുകൾക്ക് ഇക്കയുടെ കോമാളി കളി കൂടി ചേർന്നപ്പോൾ സംഭവം നല്ല ട്രോൾ മെറ്റീരിയൽ ആയിട്ടുണ്ട്.

3.  വൺവേ ടിക്കറ്റ്

2007 മുതൽ 2011 വരെ നാലു സിനിമകൾ സംവിധാനം ചെയ്തു, നാലും ഗുദാ ഹവാ...  ബിപിൻ പ്രഭാകർ പണി അറിയാത്ത സംവിധായകനാണെന്ന് സിനിമകൾ പറയില്ല, പക്ഷേ പരാജയം കൂടപ്പിറപ്പായിരുന്നു...

മലബാർ പശ്ചാത്തലത്തിൽ മമ്മൂട്ടി ഫാനിന്റെ ജീവിത കഥ പറഞ്ഞ വൺവേ ടിക്കറ്റ് പൃഥ്വിരാജ്, ഭാമ എന്നിവരെ കൂടാതെ സാക്ഷാൽ മമ്മൂട്ടി വരെ ഒരു കഥാപാത്രമായി എത്തിയ ചിത്രം ഇല്ലാത്ത കഥയുടെ പോരായ്മ കൂടി കൊണ്ട് വല്ലാത്തൊരു അനുഭവമാണ് നൽകുന്നത്.

4.  ഓഫ് ദി പീപ്പിൾ

ഈ വർഷം പുറത്തിറങ്ങിയ ആദ്യ ചിത്രം, ജയരാജിന്റെ ഫോർ ദി പീപ്പിൾ, ബൈ ദി പീപ്പിൾ സിനിമകളുടെ സീക്വലായെത്തിയ ചിത്രം... പക്ഷേ കണ്ടവസാനിപ്പിക്കുക എന്നത് ഒരു സിനിമ പ്രേമിയെ സംബന്ധിച്ച് ഭാരിച്ച പണി തന്നെയാകുന്നുണ്ട്... അത്രമേൽ അസഹനീയമാണ് ചിത്രം.

ആദ്യ ചിത്രത്തിൻറെ വിജയം പിന്നീടുള്ള രണ്ടു സിനിമകൾക്കും ആവർത്തിക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാമതെത്തിയ ഈ പടം ജയരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം സിനിമകളിൽ ഒന്നാണ്.

5.  ദേ ഇങ്ങോട്ട് നോക്കിയേ

2002 ലെ കൃഷ്ണ ഗോപാലകൃഷ്ണ എന്ന ചിത്രത്തിനു ശേഷം സാക്ഷാൽ ബാലചന്ദ്രമേനോൻ വലിയൊരു ഇടവേളക്കുശേഷം സംവിധാനം ചെയ്ത ചിത്രമാണ് ദേ ഇങ്ങോട്ട് നോക്കിയേ...

അതുവരെയുള്ള പുള്ളിയുടെ സിനിമ കരിയറിൽ ഇതിനോളം മോശമായ ഒരു സിനിമ പുള്ളി അഭിനയിച്ചിട്ടോ സംവിധാനം ചെയ്തിട്ടോ ഉണ്ടാകില്ല... അത്രമേൽ അസഹനീയമായ ബോറൻ സിനിമ. ഈ സിനിമയ്ക്ക് ശേഷം ബാലചന്ദ്രമേനോന് ഒരു തിരിച്ചുവരവ് ഉണ്ടായിട്ടും ഇല്ല.


📍ഇതേ വർഷം പുറത്തിറങ്ങിയ വ്യക്തിപരമായി  വീണ്ടും കാണാൻ താല്പര്യ തോന്നിപ്പിച്ച സിനിമ👇

🔹 മാടമ്പി

കൂടാതെ "ട്വൻറി 20, കൽക്കട്ട ന്യൂസ്, സൈക്കിൾ, മലബാർ വെഡിങ്, അണ്ണൻ തമ്പി, വെറുതെ ഒരു ഭാര്യ, കുരുക്ഷേത്ര, രൗദ്രം..."  തുടങ്ങി മികച്ച ഒരുപാട് സിനിമകൾ ആ വർഷം പുറത്തിറങ്ങുകയും ഇന്നും പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഉൾപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

EP_01 = 2000 
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html

EP_06 = 2005
http://yaduezr.blogspot.com/2023/03/2005-ep06.html

EP_07 = 2006
http://yaduezr.blogspot.com/2023/03/2006-ep-07.html

EP_08 = 2007
https://yaduezr.blogspot.com/2023/04/ep08-2007.html?m=1

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2009

No comments: