Search This Blog

1271. മോട്ടോർസൈക്കിൾ ഗേൾ

🔹മോട്ടോർസൈക്കിൾ ഗേൾ

Gnr :-  Adventure/Drama
Lang :- ഉർദു
പ്രസിദ്ധ പാക്കിസ്ഥാനി വനിത മോട്ടോർസൈക്കിളിസ്റ്റ് സെനിത് ഇർഫാന്റെ ജീവിതം പശ്ചാത്തലമാക്കി ഉറുദു ഭാഷയിൽ അദ്നൻ സർവാർ എഴുതി സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ഡ്രാമ ചിത്രമാണ് മോട്ടോർസൈക്കിൾ ഗേൾ..

"ഞാൻ ഇതെൻ്റെ പിതാവിന് വേണ്ടിയാണ് ചെയ്യുന്നത്, ഇപ്പോഴും അദ്ദേഹത്തിന് വേണ്ടിയാണ് ഞാനിത് തുടരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനിലുടനീളം സഞ്ചരിക്കുന്നത് ഒരാത്മീയ ഉദ്യമമാണ്," - 
സെനിത് ഇർഫാന്റെ ഈ വാക്കുകളിലൂടെ കണ്ണോടിക്കുമ്പോൾ എന്തനുഭവപ്പെടുന്നോ അതുതന്നെയാണ് സിനിമയും പ്രേക്ഷകന് നൽകുന്നത്.

തൻറെ പിതാവിൻറെ ആഗ്രഹം നിറവേറ്റാൻ മോട്ടോർ സൈക്കിളിസ്റ്റാകുന്ന 18 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി... പിന്നീട് അവർ രാജ്യത്തിന് തന്നെ അഭിമാനമാകും തരത്തിൽ അവരുടെ വളർച്ചയും നേട്ടങ്ങളും ഒരു മികച്ച സ്ത്രീപക്ഷ സിനിമയായ് നല്ലൊരു തിരക്കഥയുടെ പിൻബലത്തിൽ സംവിധാനം ചെയ്ത ചിത്രമാണിത്.. 

സെനിത്ത് ഇർഫാനായുള്ള സൊഹായ് അലി അബ്രോയുടെ ഗംഭീര പെർഫോമൻസും ഒരു അഡ്വഞ്ചർ കാറ്റഗറിയിലെ ചിത്രത്തിനു വേണ്ടുന്ന സൗണ്ടും പേസും ആദ്യവസാനം നല്ലൊരു താളവുമൊക്കെയുള്ള ചിത്രം ഈ ജോണർ സിനിമകൾക്ക് വേണ്ടുന്ന വേഗതയിലാണ് മുന്നോട്ടുപോകുന്നത്... പ്രൊഡിക്ടബിളാകുന്ന കഥാഗതിയിലും രണ്ടുമണിക്കൂർ എന്ന ചെറുതല്ലാത്ത ദൈർഘ്യം വലിയ മുഷിപ്പുണ്ടാക്കുന്നില്ലെങ്കിലും ഈ കാറ്റഗറി സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ചിത്രം ഇഷ്ടപ്പെടും.
#MotorcycleGirl

MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''തുണ്ട്"

No comments: