Search This Blog

1270. പോർ

🔹പോർ

Gnr :-  Action
Lang :- തമിഴ്
കാളിദാസ്, അർജുൻ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും, ഹർഷവർധനെ നായകനാക്കി ഹിന്ദിയിലും ഒരേസമയമൊരുക്കിയ ഒരു ബിജോയ് നമ്പ്യാർ ആക്ഷൻ ഡ്രാമയാണ് പോർ.

ക്ലൈമാക്സ് ഫൈറ്റ് ഒഴികെ ബാക്കിവരുന്ന ആക്ഷൻ മൂഡ് സീനുകൾ എല്ലാം നന്നായിരുന്നു, അർജുൻ ദാസ് തൻറെ സൗണ്ട് കൊണ്ടും പെർഫോമൻസ് കൊണ്ടും പ്രഭു സെൽവൻ എന്ന കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. കാളിയെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു ഗെറ്റപ്പ് ആണെങ്കിലും ശങ്കരൻ തെങ്ങിൻ മണ്ടയിൽ തന്നെയെന്നപോലെ പെർഫോമൻസിൽ വലിയ ഗുണമൊന്നും കണ്ടില്ല...

സിനിമയിലേക്ക് വരുമ്പോൾ പേര് പോലെ ക്യാമ്പസും അവിടുത്തെ ഗ്യാങ്‌സും ഇലക്ഷനും റാഗിംങുകളും അവിടെ നടക്കുന്ന പോരും എല്ലാം തന്നെയാണ് പടം പറയുന്നത്... സ്ഥിരം ബിജോയ് നമ്പ്യാർ സിനിമകളെപോലെ ഇത്തവണയും അവതരണത്തിലുള്ള ക്വാളിറ്റി എഴുത്തിൽ കാണാനില്ല.. വിഷ്വലിലെ ക്വാളിറ്റി സ്ക്രിപ്റ്റിൽ ഇല്ല.... കൂടാതെ സൗണ്ട് ഡിപ്പാർട്ട്മെൻ്റും ഇത്തവണ ഏറ്റതായി അനുഭവപ്പെട്ടില്ല... 

ചുമ്മാതൊരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ കണ്ടു നോക്കാവുന്ന സിനിമയാണ് പോർ, അത്യാവശ്യം വലിച്ചു നീട്ടുന്ന ആഖ്യാനവും കണ്ടുമടുത്ത കഥാപാത്രങ്ങളും കഥപശ്ചാത്തലവും സിനിമയിലൂടെനീളമുള്ളതുകൊണ്ടാകാം ചിത്രം എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല.... താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം.
#por

MY RATING : 1.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''ആവേശം"

No comments: