Search This Blog

1107. UDANPIRAPPE (2021)

🔹" UDANPIRAPPE "

Gnr :-   Drama 
Lang :- തമിഴ്
തമിഴ് സിനിമ ഉണ്ടായ കാലം മുതൽ പറഞ്ഞ് പഴകി തേഞ്ഞ  അണ്ണൻ തങ്കച്ചി സെൻറിമെൻസ്  വീണ്ടും ദ്രവിച്ച കുപ്പിയിലാക്കി പ്രേക്ഷകർക്ക് മുന്നിലെത്തിച്ച സിനിമയാണിത്. മെലോഡ്രാമയുടെ അങ്ങേയറ്റം കടന്ന്, ക്ഷമയുടെ നെല്ലിപ്പലക നമുക്ക് കാണിച്ചുതരുന്ന ഈ ചിത്രം ഒറ്റയിരുപ്പിൽ കണ്ടു തീർക്കുക എന്നത് അസംഭവ്യമാണ്.

ജ്യോതികയുടെ അമ്പതാമത്തെ ചിത്രം , നല്ല അഭിനേതാക്കളുടെ സാന്നിധ്യം, സൂര്യയുടെ പ്രൊഡക്ഷൻ.... എന്നാലും ഉടൻപിറപ്പേ, അറുബോറാകുന്നത് സീരിയൽ നിലവാരം പോലുമില്ലാത്ത കാണാനോ കേൾക്കാനോ കൊള്ളാത്ത ഒരു മോശം കഥയുടെ പിൻബലം കൊണ്ടാണ്.
അവതരണമാണെങ്കിൽ മെഗാ സീരിയലിലെ നന്മ മരം പ്രഭാഷണം പോലെ.

ആമസോൺ പ്രൈം റിലീസ് ചെയ്ത ചിത്രം അകന്നുപോയ രണ്ടുപേരെ ചേർത്തു നിർത്താൻ ജോതിക അവതരിപ്പിക്കുന്ന മതങ്കിയുടെ ശ്രമങ്ങളും അതു പറയുന്ന കുടുംബപശ്ചാത്തലവും ഗ്രാമീണതയും ഇതിനെയെല്ലാം ഓവർ മെലോഡ്രാമ കൊണ്ട് അസഹ്യമാകുന്ന രീതിയിൽ ഒരുക്കിയെടുത്ത ചിത്രമാണിത്.
 
കടുത്ത സീരിയൽ അഡിക്റ്റഡായ ഒരാൾക്ക് സ്വന്തം റിസ്ക്കിൽ വേണമെങ്കിൽ കണ്ടുനോക്കാം.

------My Rating : 1/5------

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - NADUVAN

No comments: