Search This Blog

1106. NETRIKANN (2021)

🔹"NETRIKANN"

Gnr :-  Thriller
Lang :- തമിഴ്
BLIND എന്ന സൗത്ത് കൊറിയൻ സിനിമയുടെ റീമേക്ക് ആണെന്ന് അറിഞ്ഞത് കൊണ്ട് കാണാതെ മാറ്റിവെച്ച സിനിമയായിരുന്നു ഇത്... കാരണം എനിക്ക് അത്ര പ്രിയപ്പെട്ട ചിത്രമാണത്... 
BLINDൽ നിന്ന് ഒരുപാട് രംഗങ്ങൾ കോപ്പിയടിച്ച് പ്രിയദർശൻ ഒപ്പം ഉണ്ടാക്കിയപ്പോൾ ആ സിനിമയുടെ ഒഫിഷ്യൽ റീമേക്കായ 'നെട്രികണ്ണ്' പ്രതീക്ഷിച്ചതിലും മികച്ച അനുഭവമാണ് നൽകിയത്.

BLINDൽ തമിഴ് പശ്ചാത്തലത്തിന് വേണ്ട ചില മാറ്റങ്ങൾ വരുത്തി , എന്നാൽ മൂലകഥയിൽ വലിയ വ്യത്യാസമില്ലാതെ പുറത്തിറങ്ങിയ ഈ ചിത്രം നയൻതാര , അജ്മൽ എന്നിവരുടെ തരക്കേടില്ലാത്ത പ്രകടനം കൊണ്ട് ഒരുവട്ടം കണ്ടാസ്വദിക്കാം.

ഒറിജിനൽ പതിപ്പിൽ വില്ലൻ കഥാപാത്രത്തിനോട് തോന്നുന്ന ദേഷ്യവും ഭയവും ബ്ലൈൻഡ് പ്രേക്ഷകന് നൽകുന്നില്ല... അതുകൊണ്ടുതന്നെ പല സീനുകളും ഫ്ലാറ്റായി കടന്നുപോവുകയാണ്... നായികയുടെ രംഗങ്ങൾക്കും ഇമോഷനു പ്രാധാന്യം കൊടുത്ത ഈ വേർഷനിൽ പ്രധാന പോരായ്മയും അതുതന്നെയാണ്.

വലിയ പ്രതീക്ഷ വെക്കാതെ സമീപിച്ചാൽ ഒറിജിനൽ വേർഷനോട് താരതമ്യം ചെയ്യാതിരുന്നാൽ ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - UDANPIRAPPE

No comments: