Search This Blog

1105. VINODHAYA SITHAM (2021)

🔹VINODHAYA SITHAM 

Gnr :-  Drama 
Lang :- തമിഴ്
ഈയടുത്ത് കണ്ടതിൽ ഒട്ടും ബോറടിപ്പിക്കാത്ത ഒരു കൊച്ചു തമിഴ് ചിത്രം. തമിഴ്നാട്ടിൽ വലിയ ജനപ്രീതി സ്വന്തമാക്കിയ ഒരു നാടകത്തിൻ്റെ സിനിമാ വേർഷനാണിത്. വളരെ കുറഞ്ഞ സമയം കൊണ്ട് നല്ലൊരു കഥയുടെ പിൻബലത്തിൽ കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാത്ത കുടുംബത്തോടൊപ്പം കാണുമ്പോൾ നല്ലൊരു മെസ്സേജ് തരുന്ന നിരാശപ്പെടുത്താത്ത ചിത്രം. കണ്ടു നോക്കുക...

ജീവിതത്തിൽ എല്ലാം പെർഫെക്ട് ആണെന്ന് കരുതുന്ന, എല്ലാം തികഞ്ഞ ആളാണെന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന പരശുരാമൻ എന്ന നായക കഥാപാത്രത്തിലൂടെയാണ് സിനിമ കഥ പറയുന്നത്. എല്ലാം തൻ്റെ കൈപ്പിടിയിൽ ആണെന്ന അഹങ്കാരം ഒരു കാർ അപകടത്തിലൂടെ മാറ്റിമറിക്കുന്നു. 
തുടർന്ന് സിനിമ ഒരു ഫാൻറസി തീം കൈകാര്യം ചെയ്തതാണ് ബാക്കി കഥ പറയുന്നത്....

മലയാളത്തിൽ ജെയിംസ് ആൻഡ് ആലീസ് എന്ന സിനിമ പറയുന്ന കോർ തീംമുമായ് അടുത്ത സാമ്യമുണ്ടെങ്കിലും 
ഈ സിനിമ വേറിട്ടൊരു പശ്ചാത്തലവും ഫീലും പ്രേക്ഷകന് നൽകുന്നു.
സമുദ്രക്കനി സംവിധാനം ചെയ്ത് തമ്പി രാമയ്യയും സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ജീവിതത്തിൻ്റെ കാണാതെ പോകുന്ന ഭംഗിയെ ഓർത്തെടുക്കാൻ സാധിപ്പിക്കും വിധം നല്ലൊരു കഥയുടെ സിനിമ പതിപ്പാണ്. ഒരിക്കലും നിരാശപ്പെടുത്തില്ല.

------My Rating : 4/5------

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - ARANMANAI3

No comments: