1104. SANAK (2021)
🔹SANAK
Gnr :- Action
Lang :- ഹിന്ദി
പാവങ്ങളുടെ ടൈഗർ ഷെറഫാണ് വിദ്യുത് ജമാലെന്ന് പരക്കെ ഒരു ആക്ഷേപമുണ്ടെങ്കിലും ടൈഗർ ഒത്തിരി വലിയ സിനിമകളിലൂടെ തൻറെ താരപരിവേഷം ഉയർത്തുമ്പോൾ വിദ്യുത് തൻറെ കരിയറിനെ താഴേക്ക് കൊണ്ടുപോകുന്ന സിനിമകൾ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു.
വിദ്യുത് ജമാൽ ചിത്രങ്ങളിൽ ആക്ഷൻ മാത്രമേ പ്രതീക്ഷിക്കാവൂ എന്നുണ്ടെങ്കിൽ ആ ആക്ഷന് ഒരു അടിത്തറ ഇല്ലെങ്കിൽ അത് പ്രേക്ഷകനെ നിരാശപ്പെടുത്തുമെന്നതിന് വീണ്ടുമൊരു തെളിവാണ് സനക്.
വിദ്യുത് ചെയ്ത വിവാൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യ ഒരു സർജറി ആവശ്യത്തിനായി അഡ്മിറ്റ് ആയ ആശുപത്രിയിൽ തീവ്രവാദികളുടെ അറ്റാക് ഉണ്ടാവുന്നതും അതിൽ നിന്ന് അവരെ പോരാടി രക്ഷിക്കാൻ വിവാൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്...
മോശം അഭിനയവും ഡയലോഗും, പറഞ്ഞ് തേഞ്ഞ കഥയും.... ഇതെല്ലാം മറന്നാലും പുട്ടിന് പീര പോലെ
ഇടയ്ക്കിടയ്ക്ക് അസഹനീയമായ ചില രംഗങ്ങളും
ഇതെല്ലാം സഹിചിരുന്നാൽ , വേണമെങ്കിൽ കുറച്ച് ആക്ഷൻ മൂവ്സ് കാണാം.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - VinodhayaSitham
No comments: