1103. RASHMI ROCKET (2021)
🔹RASHMI ROCKET
Gnr :- Sports Drama/Court Drama
Lang :- ഹിന്ദി
ഇതൊരു സ്പോർട്സ് ഡ്രാമ ജോണറിൽ പരസ്യം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണെങ്കിലും സിനിമയുടെ പശ്ചാത്തലവും ഉള്ളടക്കവും പറയുന്നത് സ്പോർട്സിൻ്റെ പശ്ചാത്തലത്തിൽ പറയുന്ന മികച്ച കോർട്ട് ഡ്രാമ എന്ന രീതിയിലാണ്.
അതുകൊണ്ടുതന്നെ പതിവ് സ്പോർട്സ് ക്ലീഷേകളിൽ നിന്ന് വ്യത്യസ്തമായി സിനിമ തൃപ്തിപ്പെടുത്തുന്നതും വ്യത്യസ്തമാക്കുന്നതും അതുകൊണ്ടുതന്നെയാണ്.
വേഗത്തിൽ ഓടാൻ കഴിവുള്ള രശ്മി തൻറെ കഴിവിനാൽ അച്ചീവ് ചെയ്യുന്ന വിജയങ്ങൾ ആദ്യ പകുതിയെ ഗംഭീരമാക്കുമ്പോൾ കണ്ടു പരിചയിച്ച എല്ലാ സ്പോർട്സ് ചിത്രങ്ങളിലും ഉണ്ടാകുന്ന രംഗങ്ങളുടെ കഥാപശ്ചാത്തലത്തിൽ ഊന്നി തന്നെയാണ് ഈ സിനിമയിലും പറയുന്നത്.
എന്നാൽ അതിനുശേഷം വരുന്ന രംഗങ്ങൾ രശ്മിയുടെ നിയമ പോരാട്ടങ്ങൾ കഥയെക്കുറിച്ച് അറിയാതെ സിനിമ കാണുന്ന പ്രേക്ഷകർക്ക് ഉറപ്പായും നല്ലൊരനുഭവമാകും.
ആണത്തമുള്ള പെൺകുട്ടി-
സിനിമയുടെ ആദ്യപകുതിയിൽ രശ്മിക്ക് അത്‌ലറ്റിക് ട്രാക്കിൽ വിജയം മാത്രം സ്വന്തമാക്കി റോക്കറ്റ് എന്ന വിളിപ്പേര് നൽകുമ്പോൾ , പിന്നീട്
സമൂഹത്തിനുമുന്നിൽ ആ വിജയങ്ങളെ ഒരു സ്ത്രീയുടെ വിജയമെന്ന രീതിയിൽ
തെളിയിച്ചു കൊടുക്കേണ്ട ബാധ്യത സിനിമയെ തീർത്തും വ്യത്യസ്തമാക്കുന്നു .
തപ്സി അടക്കം പ്രകടനത്തിൽ എല്ലാവരും മികച്ചു നിന്നു. പോരായ്മകൾ ഒന്നുംതന്നെ പറയാനില്ലാത്ത ഈ ചിത്രം കണ്ടു നോക്കു, ഇഷ്ടപെടും.
------My Rating : 4/5------
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - Sanak
No comments: