1102. PAAGAL (2021)
🔹പാഗൽ
Gnr :- Drama
Lang :- തെലുഗു
പേരിനോട് നീതി പുലർത്തിയ ചിത്രം...
എഴുതിയവനും ഉണ്ടാക്കിയവനും അഭിനയിച്ചവനും ആവോളം വിളമ്പിയ ഭ്രാന്ത് കാണുന്ന പ്രേക്ഷകൻ്റെ ക്ഷമ നശിപ്പിക്കും....
ആദ്യവസാനം ബോറടിപ്പിക്കുന്ന
പാഗൽ പൂർണ്ണ നിരാശ നൽകുന്ന ചിത്രമാണ്.
HIT എന്ന നല്ല സിനിമയിലൂടെ അറിയപ്പെട്ട ' വിശ്വാക് സെൻ ' നായകനാകുന്ന ഈ ചിത്രം അമ്മയുടെ ഓർമ്മകളിലൂടെ ജീവിക്കുന്ന, മരണപ്പെട്ട തൻ്റെ അമ്മയുടെ സ്നേഹം ജീവിതത്തിലുടനീളം കിട്ടാൻ ആഗ്രഹിക്കുന്ന, അതിനുവേണ്ടി പ്രണയിക്കുന്ന പ്രേമിൻ്റെ കഥയാണ് പറയുന്നത്... അയാളുടെ ജീവിതത്തിലേക്ക് വരുന്ന സ്ത്രീകളും സംഭവങ്ങളും കാണിക്കുന്ന ആദ്യപകുതിയും പിന്നീട് 'തീര'യോടുള്ള പ്രണയവും മുരളി ശർമയുടെ കഥാപാത്രവുമെല്ലാമായ് സിനിമ രണ്ടേകാൽ മണിക്കൂറിൽ നല്ലതെന്ന് പറയാൻ ഒന്നുമില്ലാതെ യാതൊരു വിധത്തിലും കണക്ട് ചെയ്യാതെ പോകുന്ന ചിത്രമാണ്.
സിനിമ തുടങ്ങുമ്പോൾ കാണിക്കുന്ന അമ്മയും മകനും രംഗങ്ങൾ കൂടാതെ ഇടയ്ക്ക് വരുന്ന ഒന്നുരണ്ട് പാട്ടുകൾ.... ഇവയെ പോലും മികച്ചത് എന്ന് പറയാനാവില്ലെങ്കിലും ഈ സിനിമയിൽ കൊള്ളാമെന്നു തോന്നിയ ഏക ഘടകം ഇതാണ്.
ആമസോൺ പ്രൈം റിലീസ് ചെയ്ത ഈ തെലുങ്ക് ചിത്രം സമയം മാത്രം ഉണ്ടെങ്കിൽ കണ്ട് തീർക്കാൻ പറ്റില്ല.... കൂടെ ക്ഷമയും വേണം.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - RashmiRocket
No comments: