Search This Blog

1101. GOLKERI (2020)

🔹GOLKERI

Gnr :-  Comedy Drama
Lang :- ഗുജറാത്തി
മുരംഭ എന്ന മറാത്തി ചിത്രത്തിൻറെ ഗുജറാത്തി പതിപ്പാണ്‌ ഗോൽകേരി എന്ന ഈ കോമഡി ഡ്രാമ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം വേഗത കുറഞ്ഞ ആഖ്യാനത്തിൽ കഥപറയുന്ന തരക്കേടില്ലാത്ത ചിത്രമാണ്.

വിരാൽ ഷാ സംവിധാനം ചെയ്ത ഈ സിനിമ സാഹിൽ, അർഷിദ എന്നിവരുടെ സൗഹൃദവും പ്രണയവും ജീവിതവും കാണിച്ചാണ് കഥ പറയുന്നത്. ഇരുവരുടെയും തെറ്റിദ്ധാരണയും കുടുംബ പശ്ചാത്തലവും അതുവഴി പറയുന്ന കഥയും വലിയ പുതുമയൊന്നും പ്രതീക്ഷിക്കാതെ സമീപിച്ചാൽ ബോറടിക്കാതെ കണ്ടു തീർക്കാൻ സാധിക്കും.

എൻറെ സംബന്ധിച്ച് ഇത്തരം ചിത്രങ്ങൾ വലിയ താല്പര്യമില്ല.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

NEXT - PAAGAL

No comments: