Search This Blog

[2005]- ശതകത്തിലെ പരാജയങ്ങൾ EP-06

▪️ഈ ശതകത്തിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr

💥YEAR - 2005

1. തസ്കരവീരൻ
വജ്രം നേടിയ പരാജയത്തിനുശേഷം മമ്മൂട്ടി - പ്രമോദ് പപ്പൻ കൂട്ടുകെട്ട് വജ്രത്തെക്കാൾ വലിയൊരു സിനിമയുമായി വീണ്ടും എത്തി... നയൻതാര, ഷീല, ഇന്നസെൻറ്, സിദ്ദിഖ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന സിനിമ ഇത്തവണയും ഡെന്നിസ് ജോസഫ് തന്നെയായിരുന്നു തിരക്കഥ എഴുതിയിരുന്നത്... വെള്ളിമൂങ്ങ സംവിധാനം ചെയ്ത ജിബു ജേക്കബ് സിനിമാട്ടോഗ്രാഫി ചെയ്ത ചിത്രം ഔസേപ്പച്ചൻ ആയിരുന്നു മ്യൂസിക്...
പേര് സൂചിപ്പിക്കുന്നത് പോലെ മോഷണവും അതിലൂടെ പറയുന്ന ത്രില്ലിംഗ് എലമെന്റ്സും ഒക്കെയായി സിനിമ ഒരു പാക്കേജ് ആക്കാൻ നോക്കിയപ്പോൾ മോശം തിരക്കഥയും പെർഫോമൻസും മേക്കിങും തസ്കരവീരനെ ആ വർഷത്തെ വലിയ പരാജയങ്ങളിലൊന്നാക്കി.

2. ചന്ദ്രോത്സവം
സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം... ഈ കൂട്ടുകെട്ടിൽ ആരാധകർ പ്രതീക്ഷിച്ചത് മറ്റൊരു രാവണപ്രഭു ആയപ്പോൾ കിട്ടിയത് ക്ലാസ് ഐറ്റവും...
ആ നിരാശപ്പെടൽ സിനിമയെ പരാജയത്തിന്റെ പടുകുഴിയിൽ എത്തിച്ചു.

അളകപ്പന്റെ ക്യാമറയും ഭൂമിനാഥന്റെ എഡിറ്റിങ്ങും വിദ്യാസാഗറിന്റെ പാട്ടുകളും ഒക്കെ ചന്ദ്രോത്സവത്തെ ഒരു പടി കൂടി മികവിൽ എത്തിച്ചു..
ഒരു പരാജയ സിനിമയായിട്ടും ചന്ദ്രോത്സവം മോഹൻലാൽ ആരാധകർക്ക് വികാരമാണ്... ചിറക്കൽ ശ്രീഹരി എന്ന കഥാപാത്രം അത്രമേൽ കൊണ്ടാടപ്പെടുന്നുമുണ്ട്.

3. പോലീസ്
തുടർച്ചയായി വേറിട്ട സിനിമകൾ സംവിധാനം ചെയ്തു കൊണ്ടിരുന്ന വി കെ പ്രകാശ് എന്ന സംവിധായകൻ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പി ബാലചന്ദ്രന്റെ എഴുത്തിൽ 2005ൽ പുറത്തിറക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് പോലീസ്...

പെട്ടെന്ന് ദഹിക്കാത്ത മേക്കിംങും അശോകന്റെ വില്ലൻ കഥാപാത്രവുമൊക്കെ സിനിമയുടെ പരാജയത്തിന് പ്രധാന കാരണങ്ങളാണ്...   

4.  ആലിസ് ഇൻ വണ്ടർലാൻഡ്
ജയറാമിനെ നായകനാക്കി സിബി മലിയിൽ സംവിധാനം ചെയ്ത ഈ ചിത്രം എഴുത്തും മേക്കിങ്ങും പെർഫോമൻസും ഒരുപോലെ പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമയാണ്.

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും വിദ്യാസാഗറിന്റെ സംഗീതവും ശ്രദ്ധിക്കപ്പെട്ടെങ്കിലും ആകെ തുകയിൽ സിബി മലയിലിൻ്റെ ഏറ്റവും മോശം സിനിമകളുടെ ലിസ്റ്റിൽ ഉറപ്പായും ആലിസ് ഇൻ വണ്ടർലാൻഡ് എന്ന ഈ ചിത്രം ഉണ്ടാകും.

5. ഉടയോൻ
മറ്റൊരു സ്ഫടികം മനസ്സിൽ കണ്ട് മോഹൻലാലിനൊപ്പം ഭദ്രൻ വീണ്ടും എത്തിയ ചിത്രം... 

ഭദ്രൻ എഴുതി സംവിധാനം ചെയ്ത ഉടയോൻ  കലാഭവൻ മണി, മനോജ് കെ ജയൻ, ബിന്ദു പണിക്കർ തുടങ്ങിയവരുടെ കിടിലൻ പെർഫോമൻസിന് വേണ്ടി ഇതുപോലൊരു സിനിമ കണ്ടു തീർക്കാൻ ഏതൊരു പ്രേക്ഷകനും  പെടാപ്പാടുപ്പെടും.

ശൂരനാട് കുഞ്ഞ് എന്ന അച്ഛൻ കഥാപാത്രവും അയാളുടെ പ്രകടനവും ക്യാരക്ടറൈസേഷനുമൊക്കെ നന്നായി വന്നെങ്കിലും മോഹൻലാലിന്റെ തന്നെ മകൻ കഥാപാത്രം അങ്ങേയറ്റം വെറുപ്പീരായിരുന്നു.. കൂടെ നായികയും.

📍ഇതേ വർഷം പുറത്തിറങ്ങിയ വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട സിനിമ👇

🔹 നരൻ

ഇന്നും ആദ്യം കണ്ട ഫ്രഷ്നെസ്സിൽ കാണുന്ന വളരെ ഇഷ്ടപ്പെട്ടൊരു സിനിമയാണ് നരൻ.

നരനെ കൂടാതെ ഉദയനാണ് താരം, അച്ചുവിൻറെ അമ്മ, മകൾക്ക്,  തൊമ്മനും മക്കളും,  അത്ഭുതദ്വീപ്, ബെൻ ജോൺസൺ, ദൈവനാമത്തിൽ, രാപ്പകൽ, അനന്തഭദ്രം, രാജമാണിക്യം, തന്മാത്ര, ടൈഗർ , പാണ്ടിപ്പട , ഭരത്ചന്ദ്രൻ IPS,  ചാന്ത്പൊട്ട്... എന്നിങ്ങനെ ഒത്തിരി മികച്ച സിനിമകളും ആ വർഷത്തെ മനോഹരമാക്കി റിലീസിനെത്തിയിരുന്നു.

EP_01 = 2000 
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html

EP_06 = 2005

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2006

No comments: