Search This Blog

[2004] - ശതകത്തിലെ പരാജയങ്ങൾ EP-05


▪️ഈ ശതകത്തിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr

💥YEAR - 2004

1. വാമനപുരം ബസ്റൂട്ട്

മോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി, ജഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി സോനു ശിശുപാൽ സംവിധാനം ചെയ്ത സിനിമയാണ് വാമനപുരം ബസ് റൂട്ട്...

മോഹൻലാലിനെ കളിയാക്കാൻ കാത്തിരുന്നവർക്ക് ഇലയിട്ട് സദ്യ വിളമ്പിയ , വർഷങ്ങൾക്കിപ്പുറവും  കരിയറിലെ ഏറ്റവും മോശം സിനിമയായി തുടരുന്ന സിനിമയും ലിവർ ജോണി എന്ന കഥാപാത്രവും 2004 എന്ന വർഷത്തെ ഏറ്റവും മോശം സിനിമകാഴ്ചയായി വിലയിരുത്താം..

2. വജ്രം

ന്യൂഡൽഹിയും നിറക്കൂട്ടും കോട്ടയം കുഞ്ഞച്ചനും നായർസാമ്പും തുടങ്ങി മമ്മൂട്ടിയെ മെഗാസ്റ്റാർ മമ്മൂട്ടിയാക്കി മാറ്റിയ ഭൂരിഭാഗം സിനിമകളുടെയും എഴുത്തുകാരൻ ശ്രീ. ഡെന്നീസ് ജോസഫ് എഴുതി പ്രമോദ് പപ്പൻ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയാണ് വജ്രം.

മമ്മൂട്ടി , നന്ദിനി, വസുന്തരാദാസ്, രാജൻ P ദേവ് തുടങ്ങി നല്ലൊരു താരനിര ഉണ്ടായിട്ടും തച്ചറയിൽ ദേവരാജൻ / ഡ്രാക്കുള ദേവരാജൻ എന്ന മമ്മൂട്ടിയുടെ സ്റ്റാർ മെറ്റീരിയൽ കഥാപാത്രം  ഉണ്ടായിട്ടുമൊന്നും സിനിമയെ എവിടെയും രക്ഷിച്ചെടുക്കാൻ സാധിക്കുന്നില്ല... തുടർന്ന് ആ വർഷത്തെ പരാജയ സിനിമകളുടെ പട്ടികയിൽ സിനിമ ഇടം പിടിക്കുന്നു.

3. റെയിൻ റെയിൽ കം എഗൈൻ

വ്യത്യസ്ത ജോണർ സിനിമകളുടെ തിരഞ്ഞെടുപ്പ് കാരണം പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കാത്ത സംവിധായകനാണ് ജയരാജ്... എന്നാൽ 'ഫോർ ദ പീപ്പിൾ' വിജയം കണ്ടപ്പോൾ അതിനെ പിൻപറ്റി തുടർ വർഷങ്ങളിൽ ജയരാജ് ഉണ്ടാക്കിയെടുത്ത ഒരുപാട് ചവർ സിനിമകളുണ്ട്... ജയരാജ് എന്ന സംവിധായകനെ പ്രേക്ഷകർ പോലും പ്രതീക്ഷയില്ലാതെ കൈവിട്ട സിനിമകൾ... അതിലേക്കുള്ള തുടക്കമായിരുന്നു റെയിൻ റെയിൻ കം എഗൈൻ...

ജാസി ഗിഫ്റ്റിൻ്റെ സംഗീതം മുതലെടുത്ത് സിനിമയെന്നും പറഞ്ഞു ജയരാജ് ചെയ്തുവെച്ച അസഹനീയ സൃഷ്ട്ടി തീയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുന്ന സീറ്റ് വലിച്ചുകീറിയാണ് പ്രതികരിച്ചത്..

4.  രസികൻ

മുരളി ഗോപിയുടെ തിരക്കഥ... രാജീവ് രവിയുടെ സിനിമാട്ടോഗ്രാഫി... രഞ്ജൻ എബ്രഹാമിനെ എഡിറ്റിംങ്ങും വിദ്യാസാഗറിന്റെ സംഗീതവും...

ദിലീപ് , സംവൃതാ സുനിൽ, മുരളി ഗോപി , ബിജു മേനോൻ തുടങ്ങി വലിയൊരു താരനിരയെ അണിനിരത്തി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമ തീയറ്ററിൽ വലിയ പരാജയമായിരുന്നു... ഒരു കോമഡി സിനിമ എന്ന ലേബലിൽ ആവശ്യത്തിന് കോമഡിയില്ലാത്ത ഈ ചിത്രവും ആവശ്യത്തിലധികം കോമഡി നിറച്ച വെട്ടവും ഒരേ വർഷം വന്നു പരാജയങ്ങളായ സിനിമകളാണ്...

5. വിസ്മയത്തുമ്പത്ത്

മോഹൻലാൽ, നയൻതാര , മുകേഷ് എന്നിവരെ കഥാപാത്രങ്ങളാക്കി ഫാസിൽ എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമയാണ് വിസ്മയത്തുമ്പത്ത്...

ഔസേപ്പച്ചന്റെ നല്ല പാട്ടുകളും നല്ലൊരു വൺ ലൈനും ആകെത്തുകയിലുള്ള ചിത്രം മോശം പെർഫോമൻസും അസഹ്യരംഗങ്ങളും കൊണ്ട് ആ വർഷത്തെ വലിയ പരാജയങ്ങളിലൊന്നായി മാറി...

📍ഇതേ വർഷം പുറത്തിറങ്ങിയ വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട സിനിമ👇

🔹 വെട്ടം

( കാഴ്ച്ച , പെരുമഴക്കാലം, കഥാവശേഷൻ തുടങ്ങിയ കലാമൂല്യമുള്ള മികച്ച സിനിമകളും റൺവേ, ചതിക്കാത്ത ചന്തു, വേഷം, നാട്ടുരാജാവ്, സത്യം, സേതുരാമയ്യർ CBI , 4 ദി പ്യൂപ്പിൾ തുടങ്ങി ഇപ്പോഴും ആസ്വദിച്ചു കാണുന്ന സിനിമകളും ആ വർഷം റിലീസ് ചെയ്തിട്ടുണ്ട്... പക്ഷേ ഇന്നും വെട്ടം ആദ്യ കാഴ്ച നൽകിയ അതേ തൃപ്തിയിൽ റിപ്പീറ്റ് വാല്യൂ കൊണ്ട് ഇഷ്ടപ്പെടുത്തുന്നു).

EP_01 = 2000
http://yaduezr.blogspot.com/2023/03/2000-epo1.html

EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html

EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html

EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html

EP_05 = 2004

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr

NEXT - 2005

No comments: