[2003] - ശതകത്തിലെ പരാജയങ്ങൾ EP-04
▪️ഈ ശതകത്തിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr
💥YEAR - 2003
1. Mr. ബ്രഹ്മചാരി
ചെറിയ ബഡ്ജറ്റിൽ ചിരി ലക്ഷ്യം വെച്ച് മുകേഷിനെയോ ദിലീപിനെയോ ജയറാമിനേയൊ ഒക്കെ നായകന്മാർ ആക്കി ഒരുകാലത്ത് ഒരുപാട് സിനിമകൾ എത്തിയിരുന്നു... അത്തരം സിനിമകൾക്ക് ഇന്നും വലിയൊരു പ്രേക്ഷകരുണ്ട്... ഉച്ചപടങ്ങൾ എന്ന കാറ്റഗറിയിൽ അവയിലെ പല സിനിമകളും എൻറെ പ്രിയപ്പെട്ടവയാണ്.... അവയിൽ പല സിനിമകളും തുളസീദാസിന്റേത് കൂടിയാണ്...
2001ൽ പുറത്തിറങ്ങിയ ദോസ്ത് വലിയ വിജയമായത് കണ്ടു കൂടിയാകണം മോഹൻലാൽ തുളസിദാസിന് ഡേറ്റ് കൊടുത്തിട്ടുണ്ടാവുക...
അക്കാലത്തെ മോഹൻലാലിന്റെ കോമാളിത്തരങ്ങൾക്ക് പോലും നല്ലൊരു ഫാൻബേസ് ഉണ്ട്... അവരെ പോലും വെറുപ്പിക്കണമെങ്കിൽ അല്ലെങ്കിൽ വെറുപ്പിച്ചു തുടങ്ങണമെങ്കിൽ അത് മിസ്റ്റർ ബ്രഹ്മചാരിയിലൂടെയാണ്...
മോഹൻലാൽ ,മീന, ദേവൻ, ജഗദീഷ് തുടങ്ങി ഒരുപാട് അഭിനേതാക്കൾ കഥാപാത്രങ്ങളെ ചിത്രത്തിന് തിരക്കഥ എഴുതിയത് J പള്ളശേരിയാണ്...
അക്കാലത്ത് സിനിമ സാമ്പത്തികമായി തരക്കേടില്ലാതെ രക്ഷപ്പെട്ടു എന്നൊക്കെ കേൾക്കാമെങ്കിലും പുള്ളിയുടെ കരിയറിന് ബ്രഹ്മചാരി വരുത്തിയ ആഘാതം വളരെ വലുതാണ്... ഇതേ കൂട്ടുകെട്ടിന്റെ അടുത്ത സിനിമയും വരുംവർഷങ്ങളുടെ എൻ്റെ കണക്കിൽ ഉറപ്പായും ഉൾപ്പെടുന്നതാണ്.
2. പട്ടാളം
മമ്മൂട്ടി ,ബിജു മേനോൻ , ഇന്നസെൻറ്, കലാഭവൻ മണി തുടങ്ങി മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരന്ന കോമഡിയുടെ മേമ്പൊടിയിൽ കഥ പറഞ്ഞ സിനിമയാണ് പട്ടാളം..
മഹാസുബൈർ നിർമ്മിച്ച് റെജി നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമ എഡിറ്റ് ചെയ്തത് രഞ്ജൻ എബ്രഹാം ആണ് ...
ഈ ചിത്രത്തിലെ വിദ്യാസാഗറിന്റെ പാട്ടുകൾക്ക് വലിയൊരു ഫാൻബേസ് തന്നെയുണ്ട്...
ഇത്രയൊക്കെ ഉണ്ടായിട്ടും പട്ടാളം തിയേറ്ററിൽ പരാജയമാണ്.. പിൻകാലത്ത് ഈ ചിത്രം ഇഷ്ടപ്പെടുന്ന ( ചിത്രത്തിലെ ചില സന്ദർഭങ്ങൾ ഇഷ്ടപ്പെടുന്ന ) സിനിമാസ്വാദകരെ കാണാൻ കഴിഞ്ഞു..
3. വാർ & ലൗ
സംഗതി സീരിയസായി ചെയ്തതാണെങ്കിലും വിനയൻ സംവിധാനം ചെയ്ത ഏറ്റവും ഗംഭീര കോമഡി പടം(*) ഒരുപക്ഷേ വാർ ആൻഡ് ലൗ ആയിരിക്കും...
ദിലീപ് ,പ്രഭു, ലൈല തുടങ്ങി ഒരുപാട് താരനിരയും ആക്ഷനും രാജ്യസ്നേഹവും പ്രണയവും കോമഡിയും ഒക്കെയായി അൾട്ടിമേറ്റ് ക്രിഞ്ചുകളുടെ അമ്പു പെരുന്നാളാണ് ഈ സിനിമ...
യഥാർത്ഥത്തിൽ പറയുകയാണെങ്കിൽ മലയാളത്തിൽ ഇന്നോളം വന്നതിൽ ഏറ്റവും മോശം സിനിമകളിൽ ഒന്ന്...
കാണാത്തവർ ഉണ്ടെങ്കിൽ ആ പരിസരത്തേക്ക് പോകാതിരിക്കുക, കണ്ടവർ അതിനെക്കുറിച്ച് ഓർക്കാതിരിക്കുക..
അർഹിച്ച പരാജയം ഏറ്റുവാങ്ങിയ വിനയന്റെ മറ്റൊരു സൃഷ്ട്ടി.
4. വെള്ളിത്തിര
ഭദ്രൻ എഴുതി സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമ... പാകമാകാത്ത കുപ്പായം പൃഥ്വിയെ ഭദ്രൻ അണിയിച്ചപ്പോൾ സിനിമയിലെ അതിനാടകീയതയും അറുബോറൻ രംഗങ്ങളും പടത്തെ പരാജയത്തിൽ എത്തിച്ചെങ്കിലും വെള്ളിത്തിരയ്ക്ക് ഇക്കാലത്ത് ആരാധകരുണ്ട് ( അതെങ്ങനെയാണല്ലോ )...
5. ഹരിഹരൻ പിള്ള ഹാപ്പിയാണ്
ഒരുപാട് ഗംഭീര സിനിമകൾക്ക് അസിസ്റ്റൻറ് ഡയറക്ടറായ വിശ്വനാഥൻ വടുതല സ്വതന്ത്ര സംവിധായകനായ ഏക സിനിമയാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്... വലിയ മാസ്സ് റിലീസ് കിട്ടിയ സിനിമ ആദ്യ ദിവസങ്ങളിൽ തന്നെ പെട്ടിയും മടക്കി കൂട്ടിൽ കയറി എന്നാണ് അറിവ്...
മോഹൻലാലിന്റെ പരാജയ സീസണിൽ വിജയം അർഹിച്ച് പരാജയമായ ഒരു സിനിമ പോലും ഇല്ല എന്നതും ശ്രദ്ധേയമാണ്...
സ്റ്റീഫൻ ദേവസി സംഗീതം ചെയ്ത് ആനന്ദക്കുട്ടൻ ചായാഗ്രഹണം നിർവഹിച്ച സിനിമ ഭൂമിനാഥൻ എഡിറ്റിങ്ങും ജോണി സാഗരിക നിർമ്മിക്കുകയും ചെയ്തു... ബ്രഹ്മചാരിയും ഹരിഹരൻപിള്ളയും വാമനപുരം ബസ് റൂട്ടും ഒക്കെ മോഹൻലാലിന്റെ കരിയറിലെ കോമാളി പടങ്ങളുടെ ആദ്യ ലിസ്റ്റിൽ ഉൾപ്പെടുമെങ്കിലും പ്രായം 60 കഴിഞ്ഞപ്പോൾ പുള്ളിയുടെ കോമാളിത്തരം കാട്ടിക്കൂട്ടലും കോപ്രായവുമായി നിരന്തരം സ്ക്രീനിൽ പ്രേക്ഷകരെ വെറുപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇക്കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്... അതുകൊണ്ടുതന്നെ ഹരിഹരൻ പിള്ളയും ബ്രഹ്മചാരിയുമൊന്നും അത്രമേൽ ബോറായി ഇന്നനുഭവപ്പെടാൻ ചാൻസില്ല.
📍ഇതേ വർഷം പുറത്തിറങ്ങിയ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ👇
🔹CID മൂസ
EP_01 = 2000
EP_02 = 2001
EP_03 = 2002
EP_04 = 2003
ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - 2004
No comments: