1348. റൈഫിൾ ക്ലബ്
🔹1348. റൈഫിൾ ക്ലബ്
Gnr. :- ACTION
Lang. :- മലയാളം
മാഗ്ലൂരിലെ ഒരു അണ്ടർവേൾഡ് ഡോൺ, അയാളുടെ മക്കളുടെ ബെർത്ത് ഡേ പാർട്ടി... ഇവിടെക്ക് ഡാൻസേഴ്സ് ആയ് വന്ന കപ്പിൾസിനോട് മോശമായി പെരുമാറിയ ഒരു മകനെ അബദ്ധവശാൽ അവർക്ക് കൊല്ലേണ്ടി വരുന്നു.....
തുടർന്ന് ഡോണും, ബാക്കിയായ മൂത്ത മകനും അവരുടെ ഗുണ്ടാ പടയും തോക്കുകളുമൊക്കെ കപ്പിൾസിനെ തേടി വയനാട്ടെ റൈഫിൾ ക്ലബിലെത്തുന്നു....
ക്ലബ്ബിലാണെങ്കിൽ, വിജയരാഘവൻ്റെ കുഴിവേലി ലോലപ്പൻ എന്ന പ്രായമായ കഥാപാത്രം മുതൽ ആണും പെണ്ണും ആയി സകല എണ്ണവും കിടുക്കൻ വെടിക്കാര്... കൂടെ,
മമ്മൂട്ടിയുടെ മൃഗയയിലെ പെർഫോമൻസും ആ മെത്തേഡ്ആക്ടിംങ് പഠിക്കാൻ പോയ രീതിയും ഉൾക്കൊണ്ട്
മൃഗയ പോലൊരു പടം ചെയ്യാൻ ട്രെയിനിങ്ങിനായി റൈഫിൽ ക്ലബ്ബിൽ എത്തുന്ന ഒരു *സൂപ്പർസ്റ്റാറും...
(ഫാസിൽ സിനിമയിലേക്ക് കൊണ്ടുവന്ന , നല്ല കവിളൊക്കെയുള്ള മരം ചുറ്റി പ്രണയവും കോമഡിയുമായി നടക്കുന്ന ഷാമോൻ എന്ന സൂപ്പർസ്റ്റാറിനെ പലയിടത്തും ഒരു കോമാളിയാക്കിയും അബൂക്ക ചിത്രീകരിക്കുന്നുണ്ട്.)
അസ്സൽ വെടിക്കാരുടെ ഇടയിലേക്ക് എത്തുന്ന കിടിലൻ വില്ലന്മാരും, പിന്നെ അവരുടെ 'അടിയില്ല വെടി മാത്രം' എന്ന രീതിയിലുള്ള ഗൺ ഫൈറ്റും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം പറയുന്നത്.
രണ്ടു മണിക്കൂർ ദൈർഘ്യത്തിലുള്ള റൈഫിൽ ക്ലബ്ബ് പേഴ്സണലി എന്നെ എവിടെയും ബോറടിപ്പിച്ചില്ല എങ്കിലും, ഒരു മികച്ച ചിത്രമായോ കാഴ്ചയ്ക്കപ്പുറം ഓർമ്മയിൽ നിൽക്കുന്ന എന്തെങ്കിലും രംഗങ്ങളോ സംഭാഷണമോ ബാക്കിയാക്കുന്ന ചിത്രമായോ അനുഭവപ്പെട്ടിട്ടില്ല...
റെക്സ് വിജയൻറെ സംഗീതവും ആഷിക് അബുവിന്റെ സിനിമട്ടോഗ്രാഫിയും ഗംഭീരമായിരുന്നു... സിനിമയുടെ ഏറ്റവും കയ്യടി നേടുന്ന വശവും ഇവ രണ്ടുമാണ്.
പെർഫോമൻസിൽ അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, വിഷ്ണു അഗസ്ത്യ, ദിലീഷ് പോത്തൻ എന്നിവർ കൊള്ളാമെങ്കിൽ ഉണ്ണിമായ പ്രസാദ് അടക്കം പടത്തെ പിറകോട്ട് വലിക്കുന്ന പ്രകടനങ്ങളും ഉടനീളം കാണാനുണ്ട്.
നീലവെളിച്ചം, നാരദൻ തുടങ്ങിയ തട്ടിക്കൂട്ടുകളിൽ നിന്ന് മേക്കിങ്ങിൽ പഴയ ഫോമിലെത്താൻ ആഷിക് അബുവിന് സാധിക്കുന്ന റൈഫിൽ ക്ലബ്ബ് പക്ഷേ അമ്പേ പരാജയപ്പെടുന്നത് എഴുത്തിലാണ്... പ്രത്യേകിച്ചൊരു Wow ഫാക്ടറും ഇല്ലാത്ത ഒരു നിർവികാര എഴുത്തിനെ സ്റ്റൈലിഷ് ആയ് ഒരുക്കിയെടുത്ത റൈഫിൽ ക്ലബ്ബ് ഒരു പൂർണ്ണ തൃപ്തിയല്ല എങ്കിലും കണ്ടു മറക്കാം.
#RiffleClub
MY RATING : 2/5
റൈഫിൽ ക്ലബ്ബിലെ ഡബിൾ മീനിങ് സംഭാഷണങ്ങളെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല...
ആഷിക് അബു അടക്കമുള്ള ചുരുക്കം ചിലർക്ക് എന്തും പറയാനും കാണിക്കാനും ഉള്ള പ്രിവില്ലേജിവിടെ കൊടുത്തിട്ടുണ്ടല്ലോ.... ( നമുക്ക് ലൂസിഫറിലെ ഐറ്റം ഡാൻസിനെ വിമർശിച്ച് നാലുവരി എഴുതാം...)
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - MARCO
No comments: