1349. മാർക്കോ 🔞
🔹1349. മാർക്കോ 🔞
Gnr. :- ACTION / (A)
Lang. :- മലയാളം
"അനിയൻ്റെ മരണത്തിന് പ്രതികാരം ചോദിക്കാനെത്തുന്ന നായകൻ.... "
- ആയിരംകുറി പറഞ്ഞ് തേമ്പിയ ഈ വൺലൈനിലേക്ക് ഇന്ത്യ കണ്ട ഏറ്റവും ബ്രൂട്ടൽ വയലൻസ് രംഗങ്ങൾ കൂട്ടിചേർത്താണ് മാർക്കോ കഥ പറഞ്ഞു തീർക്കുന്നത്.
- ഇന്ത്യയിലെ ഏറ്റവും ബ്രൂട്ടൽ വയലൻസ് രംഗങ്ങൾ ഉള്ള സിനിമ എന്ന പ്രമോഷൻ ടാഗ്‌ലൈൻ, പ്രേക്ഷകനെ കബളിപ്പിക്കുന്നതല്ല... തീർത്തും പ്രായപൂർത്തിയായവർക്ക് മാത്രം റെക്കമെന്റ് ചെയ്യാൻ പറ്റുന്ന വിധത്തിൽ ബ്രൂട്ടലായ പല കാര്യങ്ങളും സിനിമയിൽ വന്നു പോകുന്നുണ്ട്. ആ രംഗങ്ങളുടെ മേക്കിങ്ങും അത് സിനിമയ്ക്ക് കൊടുക്കുന്ന മൂഡും ഗംഭീരമാണ്.
- ഉണ്ണി മുകുന്ദന്റെ ഒത്തിരി ഇമ്പ്രൂവ് ആയ പെർഫോമൻസും ഡയലോഗ് ഡെലിവറിയും സ്റ്റൈലും കഥാപാത്രത്തെ ഒരാഘോഷമാക്കുന്നുണ്ട്. കൂടാതെ നല്ല കിടിലൻ ആക്ഷൻ രംഗങ്ങൾ മാർക്കോയിൽ കാണാം. പലപ്പോഴും ജോൺ വിക്കിനേയും റോക്കി ഭായിയെയുമൊക്കെ മാർക്കോയിൽ പലയിടത്തും കാണാൻ സാധിക്കുന്നുണ്ട് എന്നതും ഈ സിനിമയുടെ ഒരു പോസിറ്റീവായി ഞാൻ കാണും.
- കബീർ സിംഗ് അവതരിപ്പിച്ച സൈറസ് എന്ന വില്ലൻ കഥാപാത്രം പേപ്പറിൽ ഇല്ലെങ്കിലും പെർഫോമൻസിൽ ഗംഭീരമാണ്.
- രവി ഭാസുറിന്റെ സംഗീതവും അത് പല രംഗങ്ങൾക്കും കൊടുക്കുന്ന താളവും മാർക്കോയെ ഒരു പടി ഉയർത്തുന്നുണ്ട്.
- ഈ ജോണർ സിനിമയ്ക്ക് അനുയോജ്യമായ വിഷ്വലും കളർ ടോണും നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയും ഇതെല്ലാം ചേർന്ന മേക്കിങ്ങും മാർക്കോയിൽ കാണാം.
ഇതൊക്കെയാണെങ്കിലും, കാഴ്ചയ്ക്കപ്പുറം മാർക്കോയെ പിന്നോട്ട് വലിക്കുന്ന പ്രധാനപ്പെട്ട വസ്തുത,
ഹനീഫ് അദേനിയുടെ കഥയും തിരക്കഥയും സംഭാഷണവുമാണ്...
പുള്ളിയുടെ എല്ലാ സിനിമകളിലെയും പോലെ മാർക്കോയുടെയും വീക്ക് പോയിൻറ് എഴുത്താണ്.
മരിച്ച അനിയൻറെ കാമുകിയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനുവേണ്ടി, തൻ്റെ കുടുംബത്തിലെ സകലതിനേയും കൊലയ്ക്ക് കൊടുക്കുന്ന മാർക്കോ
ഓൺലൈൻ സ്ട്രീമിന് ശേഷം ഒരു കോമഡി പീസ് ആയേക്കാം...
മരണത്തിനേക്കാൾ വലിയ ശിക്ഷ മാർക്കോ തൻ്റെ എതിരാളിക്ക് നൽകുന്നത് കാത്തിരുന്നാൽ ആ ഡയലോഗ് അന്വർത്തമാക്കുന്ന വില്ലന്റെ ചെയ്തികൾ കണ്ടു തൃപ്തിയടയേണ്ടി വരും... അതെ പടത്തിൽ മാർക്കോയുടെ കഥാപാത്രത്തിന് മരണത്തിനേക്കാൾ വലിയ പലതും അനുഭവിക്കേണ്ടി വരുന്നുണ്ട്.
- നായകനോടോ സിനിമയോടോ എന്തിന് കഥയിൽ വന്നുചേരുന്ന ഒരു സന്ദർഭത്തിനോട് പോലും പ്രേക്ഷകനെ ഇമോഷണലി ഹുക്ക് ചെയ്യാൻ പടത്തിന് സാധിക്കുന്നില്ല.. അതുകൊണ്ടുതന്നെ കഥയിൽ എന്ത് നടന്നാലും പ്രേക്ഷകന് ഒരു കുന്തവുമില്ല എന്ന് തോന്നലിലാണ് സിനിമ ഒന്നാകെ മുന്നോട്ട് പോകുന്നത്.
- ജഗദീഷിന്റെ റോബോട്ടിക് പെർഫോമൻസും ഡയലോഗ് ഡെലിവറിയും അസ്സൽ അവരാതമായിരുന്നു.
- നിശ്ചിത സമയ ദൈർഘ്യത്തിനിടയിൽ കടന്നുവരുന്ന അതിനാടകീയത സിനിമയുടെ രസചരട് മുറിക്കുന്നുണ്ട്.
- കുട്ടികളെ കൊണ്ട് പറയിപ്പിക്കുന്ന ബിൽഡപ്പ് ഒന്നിലധികം തവണ വന്ന് മടുപ്പിക്കുന്നുമുണ്ട്.
- കൂടാതെ പ്രീ ക്ലൈമാക്സിലെ വയലൻസ് രംഗങ്ങൾ നോക്കി നിന്നു കാണുന്ന നായകന് തൊട്ടടുത്ത ദിവസം കോട്ടും സ്യൂട്ടും അതിനുമേൽ ഒരു ടൈയും കെട്ടി തിരിച്ചടിക്കാൻ പോകുമ്പോൾ രണ്ടു തരത്തിലുള്ള ആക്ഷൻ രംഗങ്ങൾ എന്നതിൽ കവിഞ്ഞു യാതൊരു ഇമോഷണൽ കണക്റ്റും സിനിമ ഉണ്ടാക്കിയെടുക്കുന്നില്ല.
എന്നിരുന്നാൽ കൂടി , മാർക്കോ ഒരു മോശം സിനിമയല്ല, എന്നാൽ മികച്ച ഒരു സിനിമ എന്നു പറയാനും സാധിക്കില്ല.
'കിംഗ് ഓഫ് കൊത്ത' ഒരുപക്ഷേ വിജയിച്ചിരുന്നെങ്കിൽ ദുൽഖറിനത് ഒരു സൂപ്പർസ്റ്റാർ തലത്തിലേക്ക് വഴിവെട്ടുമായിരുന്നു...
ഇത്തരം ആഘോഷമാക്കുന്ന , ട്രെൻൻ്റാകുന്ന ആക്ഷൻ പടങ്ങളിലൂടെയാണ് താരങ്ങൾ ജനിക്കുന്നത്..
KGF എന്ന ഒരൊറ്റ പടം കൊണ്ട് യാഷ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ് മാറി.... അത്തരമൊരു താരത്തിന്റെ ഉദയമാണ് മാർക്കോയും സൂചിപ്പിക്കുന്നത്...
സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ.
പുള്ളിയുടെ ആക്ഷനും സ്റ്റൈലുമൊക്കെ അതിനെ അടിവരയിടുന്ന തരത്തിൽ മികച്ചതായി തന്നെ മാർക്കോയിൽ വന്നിട്ടുണ്ട്.
താര പരിവേഷം ഉറപ്പിക്കുന്ന തരത്തിൽ വരും റിലീസുകളിലും ഉണ്ണി മുകുന്ദന് ശോഭിക്കാൻ സാധിക്കട്ടെ.
ഒരുപക്ഷേ മറുഭാഷകളിലേക്ക് മാർക്കോ മൊഴിമാറ്റിയെത്തുമ്പോൾ ജലം അതിൻറെ നാഥനെ കണ്ടെത്തി എന്നപോലെ മാർക്കോ അതിൻറെ യഥാർത്ഥ പ്രേക്ഷകരെ കണ്ടെത്തിയേക്കാം. #MARCO
MY RATING : 2.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - ബാറോസ്
No comments: