[2002] - ശതകത്തിലെ പരാജയങ്ങൾ EP-03
▪️ഈ ശതകത്തിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr
💥YEAR - 2002
1. താണ്ഡവം
മോഹൻലാൽ മെഗാമാസ് സിനിമകളുടെ നിരന്തര വിജയം അതിൻറെ കൊടുമുടിയിൽ എത്തിയ 2002ൽ സുരേഷ് ബാബുവിന്റെ എഴുത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത മീശപിരി മാസ് പടമാണ് താണ്ഡവം...
അറുബോറൻ രംഗങ്ങളുടെ കുത്തൊഴുക്കും ഡബിൾ മീനിങും പ്രേക്ഷകനെ കൊഞ്ഞനം കുത്തുന്ന കഥാപശ്ചാത്തലവുമൊക്കെ സിനിമയെ ആ വർഷത്തെ ഏറ്റവും വലിയ പരാജയമാക്കി മാറ്റി...
2. കാട്ടുചെമ്പകം
ജയസൂര്യ, ചാർമി, അനുപ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയൻ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കാട്ടുചെമ്പകം...
തുടർച്ചയായ വിജയങ്ങളിൽ വിനയൻ ഒരു സിനിമയുമായി എത്തുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു കോളിറ്റിയുടെ ഒരു അണുശതമാനം പോലും തൃപ്തിപ്പെടുത്താൻ സിനിമയ്ക്ക് കഴിയുന്നില്ല.. അഭിനേതാക്കൾ പോലും തള്ളിപ്പറഞ്ഞ കാട്ടുചെമ്പകം ആ വർഷത്തെ വലിയൊരു പരാജയമാണ്...
3. കൈയെത്തും ദൂരത്ത്
ഫഹദ് ഫാസിൽ ,നികിത, സിദ്ദിഖ് ,രേവതി തുടങ്ങി മലയാളത്തിലെ വലിയൊരു താരനിരയും മമ്മൂട്ടിയുടെ ഗസ്റ്റ് അപ്പിയറൻസും ക്യാമറയ്ക്ക് മുന്നിൽ നിർത്തി ഫാസിൽ എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമയാണ് കയ്യെത്തും ദൂരത്ത്...
മറ്റൊരു അനിയത്തിപ്രാവ് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ മകൻറെ ലോഞ്ചിംഗ് സിനിമ പുള്ളിക്കാരനെ കുറെ വർഷത്തേക്ക് സ്ക്രീനിനു വെളിയിൽ ഇരുത്തിയ കാഴ്ചയാണ് സിനിമ നൽകിയത്...
നല്ല പാട്ടുകൾ മാറ്റിനിർത്തിയാൽ എല്ലാ അർത്ഥത്തിലും മോശം സിനിമ.
4. ഒന്നാമൻ
മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ രാജാവിൻറെ മകൻ സംവിധാനം ചെയ്ത തമ്പി കണ്ണന്താനം മറ്റൊരു ആക്ഷൻ ഡ്രാമയുമായി മോഹൻലാലിനൊപ്പം എത്തുമ്പോൾ ഉണ്ടാകുന്ന കൗതുകവും പ്രതീക്ഷയും...
മോഹൻലാലിൻറെ മകൻ പ്രണവ് അത്യാവശ്യം ദൈർഘ്യമുള്ള കഥാപാത്രവുമായി സ്ക്രീനിൽ എത്തിയ സിനിമ...
മോഹൻലാലിനെ കൂടാതെ NF വർഗീസ് , രമ്യ കൃഷ്ണൻ, ബിജു മേനോൻ, കാവ്യ മാധവൻ തുടങ്ങി വലിയൊരു താരനിര...
പ്രതീക്ഷയ്ക്ക് വക നൽകിയെങ്കിലും മീശ പിരി മോഹൻലാലിനെ പ്രേക്ഷകർ വെറുത്തു തുടങ്ങിയ അക്കാലത്ത് ഒന്നാമൻ തിയറ്ററിൽ വലിയൊരു പരാജയമായി... പിൻകാലത്ത് സിനിമ കണ്ടവർ ആ പരാജയത്തെ അർഹിച്ച പരാജയമായി വിലയിരുത്തി...
5. പുത്തൂരംപുത്രി ഉണ്ണിയാർച്ച
പി ജി വിശ്വംഭരൻ എന്ന മലയാളത്തിൻറെ ലെജൻ്റ് സംവിധായകൻ വാണി വിശ്വനാഥ് ,ദേവൻ, സിദ്ദിഖ് , കുഞ്ചാക്കോ ബോബൻ തുടങ്ങി പ്രതീക്ഷിക്കാത്ത ഒരു താരനിരയുമായി സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ചിത്രമാണ് പുത്തൂരംപുത്രി ഉണ്ണിയാർച്ച...
സംവിധായകൻറെ പേര് തന്നെയായിരുന്നു സിനിമയിലേക്കുള്ള ആകർഷണവും പ്രതീക്ഷയും... എന്നാൽ യാതൊരു കോളിറ്റിയും ഇല്ലാത്ത അന്നോളം വന്ന വടക്കൻപാട്ടിനെ പിൻപറ്റി വന്ന മോശം സിനിമയായി ഈ ചിത്രത്തെ വിലയിരുത്തി...
അണിയറയിലെ പേരുകൾ എല്ലാം തന്നെ അക്കാലത്തെ ലെജന്റുകളുടേത് അയപ്പോളും ആകെത്തുകയിൽ സിനിമയുടെ ക്വാളിറ്റിയിൽ അതെവിടെയും പ്രതിഫലിച്ചിട്ടില്ല...
📍ഇതേ വർഷം പുറത്തിറങ്ങിയ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ👇
🔹 മീശമാധവൻ
EP_01 = 2000
EP_02 = 2001
EP_03 = 2002
ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - 2003
No comments: