പൂക്കി മുഖ്യൻ
"ആദ്യമായല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാവുന്നത്,
കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് 148 പേരെ കാണാതായിട്ടുണ്ട്...."
പൂക്കി മുഖ്യൻ ഈ പോക്രിത്തരം പറഞ്ഞു തീർക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ നോക്കി ചിരിച്ച പൂക്കി ചിരിയാണ് താഴത്തെ ചിത്രത്തിൽ.
ഇതൊക്കെ കാണേണ്ടിവരുന്ന ആ കുടുംബത്തിന്റെ അവസ്ഥ....
പ്രിയപ്പെട്ട സാറേ, നിങ്ങളോ വകുപ്പ് മന്ത്രിയോ മറ്റ് അധികാരികളോ തിരിഞ്ഞു നോക്കാത്തത് കൊണ്ട് ആ കുടുംബം ഇപ്പോൾ സമരത്തിലാണ്, അവരുടെ പ്രിയപ്പെട്ടവന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്, പ്രതിഷേധത്തിലാണ്...
ജനങ്ങൾക്ക് പ്രതീക്ഷ പകരേണ്ട ഉത്തരവാദിത്വത്തിൽ ഇരിക്കുന്ന നിങ്ങൾ തരംതാണ് താഴെ നിൽക്കുന്നതിൽ കേരളത്തിൽ ജീവിക്കുന്ന ഒരുവനെന്ന നിലയിൽ ലജ്ജ തോന്നുന്നു.
ഇറങ്ങിപ്പോകാനോ തിരുത്താനോ പറയുന്നില്ല, നിങ്ങൾക്കായി ന്യായീകരണ മഴ ചൊരിയുന്നവരോട് മറുപടിയേതുമില്ല...
അനുഭവിക്കുക, ഈ കാലവും കടന്നുപോവും.
No comments: