Search This Blog

അണ്ണൻപാസം 05

തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
അഞ്ചാം എപ്പിസോഡിൽ തമിഴിന്റെ തല
അജിത്ത് കുമാർ
- Yadu EZr

👍മങ്കാത്ത
ഈ ചിത്രം എത്ര തവണ കണ്ടിട്ടുണ്ടെന്നറിയില്ല, അത്രമേൽ ഇഷ്ട്ടമാണ് മങ്കാത്ത.

👍ദീന
ആദ്യമായി കാണുന്ന അജിത്ത് ചിത്രം. സുരേഷ്ഗോപി - അജിത്ത് കോംബോ വളരെ ഇഷ്ടമായി.

👍നേർകൊണ്ട പാർവൈ
ഒറിജിനൽ പതിപ്പ് കണ്ടിട്ട് പോലും വളരെ ഇഷ്ടമായ ഒരു അജിത്ത് ചിത്രം.

👍ബില്ല
ഡോൺ ചിത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ബില്ല. അജിത്തിന്റെ സ്റ്റാർഡം ആദ്യമായി ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച് കണ്ടത് ഈ ചിത്രത്തിലാണ്.

👍എന്നൈ അറിന്താൽ
ഒരുപാട് ട്രോളുമെങ്കിലും ഗൗതം മേനോൻ സിനിമകൾ ഒരുപാട് ഇഷ്ടവുമാണ്. അത്തരത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ് എന്നെ അറിന്താൽ. 

👎ബില്ല 2
ആദ്യമായി പ്രതീക്ഷയോടെ കണ്ട അജിത്ത് ചിത്രം.
ആദ്യമായി കണ്ടിട്ട് ഇഷ്ടപ്പെടാത്ത  അജിത്ത് ചിത്രം.
ഓർക്കാൻ ഇഷ്ടപ്പെടാത്ത രണ്ടാം ഭാഗമെന്ന ഒരു സീരീസ് എഴുതുകയാണെങ്കിൽ ആദ്യ നിരയിൽ ഉണ്ടാകും ബില്ല 2.

👎വിവേകം
ഒരുവട്ടം കണ്ടു മറക്കാമെങ്കിലും ആകെത്തുകയിൽ ദുരന്തമാണ് വിവേകം.
സിനിമ കണ്ടു മറന്നിട്ടും ക്ലൈമാക്സിലെ കാജൽ അഗർവാളിന്റെ പാട്ട് HD ഫോർമാറ്റിൽ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്.

👎ഏകൻ
ഇതു വരെ കണ്ടതിൽ ഏറ്റവും മോശം അജിത് കുമാർ ചിത്രം.
ഈ ചിത്രം കണ്ടു തീർക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.

👎വീരം
പലർക്കും ഇഷ്ടപ്പെട്ട ചിത്രമാണിത്. തീയേറ്ററിൽ വൻ വിജയം നേടിയ ഈ ചിത്രം എന്നെ സംബന്ധിച്ച് ഒരു അസഹനീയ സിനിമയായാണ് തോന്നിയത്.

👎അസൽ
ഒരുപാട് ദിവസങ്ങൾ എടുത്താണ് ഈ സിനിമ കണ്ടു തീർത്തത്. 
അസ്സൽ വധം തന്നെയാണ് അസൽ.

🔘 ഇതിനേക്കാൾ മികച്ചതും മോശവുമായ സിനിമകളിൽ അജിത്ത് അഭിനയിച്ചിട്ടുണ്ടായേക്കാം, എന്നാൽ ഞാൻ കണ്ട സിനിമകളുടെ ലിസ്റ്റ് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്....

NEXT 🔜 വിശാൽ

No comments: