അണ്ണൻപാസം 04
തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
നാലാം എപ്പിസോഡിൽ ഇഷ്ട്ട നായകൻ
▪ചിയാൻ വിക്രം
- Yadu EZr
👍അരുൾ
വിക്രമിന്റെ ആദ്യം കാണുന്ന തമിഴ് ചിത്രമാണ് അരൂൾ, അക്കാലത്ത് ഈ ചിത്രം ഒരുപാട് ഇഷ്ടമായിരുന്നു.
👍അന്യൻ
വേറെ ലെവൽ എന്നൊക്കെ പറയാവുന്ന രീതിയിൽ അതുവരെ കണ്ടിരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായൊരു കാഴ്ച്ചാനുഭവമായിരുന്നു അന്യൻ.
👍രാവണൻ
ഒരുപാട് ഇഷ്ടപ്പെട്ട മണിരത്നം ചിത്രം.
👍ദൈവതിരുമകൾ
പ്രകടനം കൊണ്ട് മനസ്സ് നോവിച്ച അതിമനോഹര സിനിമ.
👍ഐ
സമീപകാലത്ത് വിക്രം ചെയ്തതിൽ കൊള്ളാവുന്നൊരു ചിത്രമെന്ന് പറയാൻ ഐ മാത്രമേയുള്ളു.
👎സാമി സ്ക്വയർ
വധം.
ഈ ചിത്രം കണ്ടു തീർക്കുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്.
👎കന്തസാമി
അന്യൻ കണ്ടതിനുശേഷം ആ ഒരു പ്രതീക്ഷ വെച്ചാണ് കന്തസ്വാമി കാത്തിരുന്നത്. അസഹനീയ സിനിമയാണ് കന്തസ്വാമി.
👎രാജ്പാടൈ
വിക്രം ചെയ്തതിൽ തീരെ ഇഷ്ടപ്പെടാത്ത മറ്റൊരു ചിത്രം.
👎10 എൻട്രതുക്കുള്ളെെ
രണ്ടുമൂന്നു ദിവസം കൊണ്ടാണ് ഈ സിനിമ കണ്ടു തീർത്തത്. ബോറൻ ചിത്രം.
👎കടാരം കൊണ്ടേൻ
വിക്രം നായകനായ ചുരുക്കം ചിത്രങ്ങളേ ഞാൻ കണ്ടിട്ടുള്ളൂ. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപാട് സിനിമകൾ ഉണ്ടെങ്കിലും കാണാൻ സാധിച്ചിട്ടില്ല.
അവസാനമായി തീയേറ്ററിൽ നിന്ന് കാണുന്ന വിക്രം ചിത്രമാണ് ആണ് കടാരം കൊണ്ടേൻ.
പലർക്കും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ടും എനിക്ക് യാതൊരു തരത്തിലും ഇഷ്ട്ടം തോന്നാത്ത സിനിമയാണിത്.
🔘 ഇതിനേക്കാൾ മികച്ചതും മോശവുമായ സിനിമകളിൽ വിക്രം അഭിനയിച്ചിട്ടുണ്ടായേക്കാം, എന്നാൽ ഞാൻ കണ്ട സിനിമകളുടെ ലിസ്റ്റ് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്....
NEXT 🔜 അജിത്ത് കുമാർ
No comments: