Search This Blog

അണ്ണൻപാസം 03

തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
മൂന്നാം എപ്പിസോഡിൽ മക്കൾ സെൽവൻ
വിജയ്സേതുപതി.
- Yadu EZr

👍ആണ്ടവൻ കാട്ടളൈ
അധികമാരും ഈ ചിത്രത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല, ഞാൻ ഒരുപാട് തവണ കണ്ട ഒത്തിരി ഇഷ്ടപ്പെട്ട തമിഴ് ചിത്രം.

👍ധർമ്മദുരൈ
 വിജയ് സേതുപതിയുടെ ഗംഭീരപ്രകടനം കൊണ്ട് മനസ്സിൽ കയറിയ ഗംഭീര സിനിമ. 

👍96
നൊസ്റ്റാൾജിയ എന്നത് നല്ല അളവിൽ ചേർത്താൽ വിജയം ഉറപ്പിക്കാവുന്ന ഒരു ചേരുവയാണ്, അതിനെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകനു സമ്മാനിച്ച ചിത്രമാണ് 96. എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നുന്ന ഗംഭീര സിനിമ.

👍 ഇദ്രയ്ക്ക് താനെ ആസൈപെട്ട ബാല കുമാര
പിസ്സ, നടുവിലെ കൊഞ്ചം, ഓറഞ്ച് മിഠായ്, ഇരൈവി, കാതലും കടന്ത് പോകും....etc എന്നിങ്ങനെ വിജയ് സേതുപതി സിനിമകൾ തിരഞ്ഞുപിടിച്ച് കണ്ടിരുന്ന കാലത്ത് കണ്ട സിനിമയാണിത്. 
ഈ ചിത്രം എത്ര തവണ കണ്ടു എന്നത് എണ്ണി പറയാൻ ബുദ്ധിമുട്ടാണ്, അത്രയും ഇഷ്ടപ്പെട്ട ഒരു തമിഴ് കോമഡി ചിത്രം.

👍 വിക്രം വേദ
അവതരണത്തിലെ  മേന്മയും സംഭാഷണങ്ങളും ഇവയെ നല്ല അനുഭവമാക്കി തീർത്ത പശ്ചാത്തലസംഗീതവും ഒപ്പം വിജയ് സേതുപതി - മാധവൻ കൂട്ടുകെട്ടിന്റെ പ്രകടനവും കൂടിച്ചേർന്നപ്പോൾ വിക്രം വേദ മികച്ച ഒരു അനുഭവം തന്നെ നൽകി, ഇപ്പോഴും കാണാനിഷ്ട്ടപ്പെടുന്ന ചിത്രം.

👎റെക്ക
വിജയ് സേതുപതിയുടെ ഏറ്റവും മോശം സിനിമ, ഇത് കണ്ടു തീർക്കുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്.

👎 സിന്ധുബാദ്
എന്തിനോ വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു സിനിമ പോലെ തോന്നി, ഇഷ്ട്ട നടനെ ഇതുപോലൊരു ചിത്രത്തിൽ കണ്ടപ്പോൾ സങ്കടം തോന്നി.

👎കവൻ
ഒത്തിരി പ്രതീക്ഷയുണ്ടായിരുന്ന സിനിമയായിരുന്നു കവൻ. എന്നാൽ തട്ടിക്കൂട്ടി ഉണ്ടാക്കിയ തിരക്കഥയും അവതരണത്തിലെ പോരായ്മയും കൊണ്ട് വെറുപ്പിച്ച സിനിമയാണിത്, പലർക്കും ഈ ചിത്രം ഇഷ്ട്ടമായതിനാൽ കണ്ടു വിലയിരുത്തുക.

👎 ഒരു നല്ല നാൾ പാത്തു സൊൽറേൻ
വ്യത്യസ്ത ഗെറ്റപ്പുകൾ കൊണ്ട് പ്രതീക്ഷയോടെയായിരുന്നു കാണാനിരുന്നത്. അങ്ങിങ്ങായി എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന ഈ ചിത്രം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

👎 പുരിയാത്തപുതിർ
തീയേറ്ററിൽ കാണാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന സിനിമയാണിത്. ഈ ചിത്രത്തിൻറെ റിലീസിനു മുൻപേ വിജയ് സേതുപതി അഭിനയിച്ച എല്ലാ ചിത്രങ്ങളും കണ്ടു തീർത്തിരുന്നു.
ഈ ചിത്രത്തിൻറെ ട്രെയിലറും പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, വൈകി റിലീസ് ചെയ്ത ഈ ചിത്രം 
അതിന്റേതായ പോരായ്മകൾ കൊണ്ട് ഒരു മോശം അനുഭവമായ്.

🔘 ഈ നടന്റെ ഭൂരിഭാഗം സിനിമകളും വളരെ മികച്ചവയും കലാമൂല്യമുള്ളവയുമാണ്,  ഈ ലിസ്റ്റിൽ അവയിലെല്ലാം ഉൾപ്പെടുത്തിയിട്ടില്ല. മോശമെന്നു തോന്നിയ 5 ചിത്രങ്ങൾ മാറ്റിവെച്ചാൽ ബാക്കിയെല്ലാം ഉഗ്രൻ സിനിമകൾ തന്നെയാണ്.

NEXT 🔜 വിക്രം

No comments: