Search This Blog

WORST10 - PRITHVIRAJ SUKUMARAN

10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ
#EPISODE03

ലിസ്റ്റിൽ മൂന്നാമത്തേത് നമ്മുടെ #പൃഥ്വി
1. P R I T H V I R A J

ഏതുവേഷവും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന മലയാളത്തിലെ യുവതാരങ്ങളിൽ അഭിമാനതാരമാണ് പൃഥ്വിരാജ്.  ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
  

🌹  നക്ഷത്രകണ്ണുള്ള രാജകുമാരൻ

പൃഥ്വിരാജിന്റെ ആദ്യം റിലീസ് ആയ സിനിമയാണിത്. രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രം കണ്ടു തീർക്കുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്.

🌹 വെള്ളിത്തിര

സ്പടികം ഒരുക്കിയ ഭദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്. പലരുടെയും ഇഷ്ട്ടചിത്രമായ ഇത് എന്നെ സംബന്ധിച്ച് ഒരു അറുബോറൻ ചിത്രമാണ്. 

🌹 കഥ

പൃഥ്വിരാജ് , കാവ്യാമാധവൻ , അബ്ബാസ് എന്നിങ്ങനെ ശ്രദ്ധേയരായ താരങ്ങൾ ഉണ്ടായിട്ടും യാതൊരു തരത്തിലും മേന്മ കാണിക്കാത്ത സിനിമയാണ് കഥ. പൃഥ്വിരാജിന്റെ കരിയറിൽ തന്നെ ഞാൻ കണ്ട ഏറ്റവും മോശം ചിത്രവും ഇതു തന്നെയായിരിക്കും.

🌹 പകൽ

ഒരു ഓഫ്ബീറ്റ് സിനിമ എന്ന രീതിയിൽ തന്നെയാണ് ഈ ചിത്രം കാണാൻ ശ്രമിച്ചത്. എന്നിട്ടുപോലും ഈ ചിത്രത്തോട് യോജിക്കാൻ സാധിച്ചില്ല, അവാർഡ് മാത്രം മുന്നിൽ കണ്ടു തട്ടിക്കൂട്ടി കൊണ്ടുവരുന്ന ഒരു സാധാ സിനിമയായി മാത്രമേ തോന്നിയുള്ളൂ.

🌹  അവൻ ചാണ്ടിയുടെ മകൻ

തുളസീദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം തിയറ്ററിൽ വെച്ച് കണ്ട സിനിമയാണ്. രണ്ടു രണ്ടര മണിക്കൂർ കൊടൂര വധമായിരുന്നു എനിക്ക് ഈ സിനിമ. 
ചിത്രത്തിൻറെ പേരും അന്നിറങ്ങിയ പോസ്റ്ററുകളും നൽകിയ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് നിരാശപ്പെടുത്തിയ സിനിമയാണിത്.

🌹 വീരാളിപ്പട്ട്

കുക്കു സുരേന്ദ്രന്റെ  സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം മുരളി എന്ന അസാമാന്യ നടന്റെ പ്രകടനം മാറ്റിനിർത്തിയാൽ ഒരു ബോറൻ സിനിമയാണ്.

🌹 കങ്കാരു

 പലർക്കും ഈ ചിത്രം ശരാശരിയായും കണ്ടിരിക്കാം എന്നും അഭിപ്രായങ്ങളുണ്ടെങ്കിലും ജയസൂര്യയുടെ വില്ലൻ വേഷം മാത്രം കൊള്ളാമെന്നു തോന്നിയ ഒരു സിനിമയാണിത്.
ഒരുവട്ടമേ കണ്ടിട്ടുള്ളൂ, പിന്നീട് കാണാൻ തോന്നിയിട്ടുമില്ല.

🌹 നമ്മൾ തമ്മിൽ

കൃത്യം എന്ന കണ്ടിരിക്കാവുന്ന ചിത്രത്തിനു ശേഷം വിജി തമ്പി സംവിധാനം ചെയ്ത സിനിമയാണ് നമ്മൾ തമ്മിൽ. 
ഗീതു മോഹൻദാസ് , പൃഥ്വിരാജ് ഒരുമിച്ച് അഭിനയിച്ച ഒരു നല്ല പാട്ടുണ്ട് ചിത്രത്തിൽ, അതിഷ്ട്ടപ്പെട്ടു.
ടിവിയിൽ വന്നാൽ പോലും കാണാൻ തോന്നിപ്പിക്കാത്ത ഒരു സിനിമയാണ് ഈ ചിത്രം എനിക്ക് അനുഭവപ്പെട്ടത്.

🌹 കലണ്ടർ

പൃഥ്വിരാജ് , സെറീന വഹാബ്, നവ്യ നായർ, തുടങ്ങിയ താരനിരയിൽ അഭിനേതാവ് കൂടിയായ മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് കലണ്ടർ.
കടുത്ത ആരാധകർക്ക് പോലും ഈ ചിത്രത്തെ പറ്റി അറിയാമോ എന്ന് സംശയമാണ്. 
അസഹനീയമാണ് ഈ സിനിമ. വലിയൊരു വേഷം അല്ലെങ്കിൽ പോലും പൃഥ്വിരാജിനെ മുന്നിൽ കണ്ടാണ് ഈ സിനിമ കാണാൻ ഇരിക്കുന്നത്. 

🌹 ഡബിൾ ബാരൽ

പൃഥ്വിരാജ് ഇതുവരെ ചെയ്ത 100 സിനിമകളിൽ 100 സിനിമകളും കണ്ട ഒരു പ്രേക്ഷകൻ ആണ് ഞാൻ. അതിൽ 70% സിനിമകളും തിയേറ്ററിൽ വെച്ച് തന്നെയാണ് കണ്ടത്.
ആ എന്നെ സംബന്ധിച്ച് ഏറ്റവും മോശം തിയേറ്റർ എക്സ്പീരിയൻസ് നൽകിയ സിനിമയാണ് ഡബിൾ ബാരൽ.
ക്ഷമയുടെ നെല്ലിപ്പലക വരെ കാണേണ്ടി വന്ന ഒരു തീയേറ്റർ അനുഭവം.
പിൻകാലത്ത് ഈ ചിത്രം വാഴ്ത്തുകയും തലയിൽ കൊണ്ടുനടക്കുകയും ചെയ്യുന്ന സിനിമാ സ്നേഹികളെ കാണാനിടയായി.
എന്നിരുന്നാലും എന്നെ സംബന്ധിച്ച് ഈ ചിത്രം അസഹനീയമാണ്.

➖➖➖➖➖➖➖➖➖➖➖➖
ശരാശരിയും അതിനു താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള എനിക്ക് തോന്നിയിട്ടുള്ള രാജുവിന്റെ 10 ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് . 
               🔹🔸🔹
ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.

Next - ദിലീപ്

3 comments:

  1. വെള്ളിത്തിര എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്

    ReplyDelete
  2. Double barrel ഗംഭീരമായി തോന്നി.

    ReplyDelete
  3. Kangaroo & vellithira enik ishttapettu

    ReplyDelete