Search This Blog

🔹 "ദി ഇക്വലൈസർ 2"

🔹 "ദി ഇക്വലൈസർ 2"

Gnr :-   Action Thriller
Lang :-  ഇംഗ്ലീഷ്
ഡിഫൻസ് ഇൻറലിജൻസ് ഏജൻസി ഓഫീസറായിരുന്ന മക്കാൾ ആദ്യഭാഗത്തിലേതുപോലെ ഒറ്റപ്പെട്ട്കൊണ്ട് ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്.
അയാളുടെ ഇപ്പോഴത്തെ ഏജൻസി ബന്ധം സുഹൃത്തായ സൂസനും ഭർത്താവും മാത്രമാണ്.
അങ്ങനെ അവിചാരിതമായി സൂസൻ മരണപ്പെടുന്നു, തുടർന്ന് മക്കോൾ അന്വേഷിക്കുകയും സിനിമ ട്രാക്കിൽ എത്തുകയും ചെയ്യുന്നു.

ആദ്യപകുതി വേഗത കുറഞ്ഞ ആഖ്യാനം കൊണ്ട് മുഷിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയും ക്ലൈമാക്സും തീപാറുന്ന വേഗതയാണ് കൈവരിക്കുന്നത്.

ആദ്യ ഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ രണ്ടാം ഭാഗം അത്രയ്ക്ക് മികച്ചതായില്ല എന്ന് തോന്നി. എന്നിരുന്നാലും ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടാസ്വദിക്കാൻ പറ്റുന്ന തരത്തിലാണ്  ഇക്വലൈസർ 2 കഥ പറയുന്നത്.

"My Rating : 3/5"

No comments: