അണ്ണൻപാസം 02
തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
രണ്ടാം എപ്പിസോഡിൽ ദളപതി
▪വിജയ്.
- Yadu EZr
👍തുപ്പാക്കി
ഈ സിനിമ എത്ര തവണ കണ്ടു എന്നറിയില്ല, പണ്ട് തീയേറ്ററിൽ കണ്ടപ്പോഴും അതിനുശേഷം പലതവണ കണ്ടപ്പോഴും ഇഷ്ടം ചോരാതെ ഇഷ്ട്ടം കൂട്ടിയ പടം.
👍 തുള്ളാത്ത മനവും തുള്ളും
പണ്ട് തമിഴ് സിനിമ എന്നു പറഞ്ഞാൽ ഈ ചിത്രമായിരുന്നു, ഇതിലെ പാട്ടുകളും ഇമോഷനും കുട്ടിക്കാലത്ത് ഒരുപാട് സിനിമാസ്വാദനത്തെ സ്വാധീനിച്ചിട്ടുണ്ട്.
👍കത്തി
വിജയിലെ താരത്തെയും നടനെയും ഈ കാലത്ത് വേണ്ട രീതിയിൽ ഉപയോഗിച്ച ഒരു പടം, കൂടാതെ മികച്ച അവതരണം കൊണ്ടും ഇഷ്ട്ടചിത്രം.
👍പ്രിയമാനവളൈ
വിന്റേജ് വിജയ് ചിത്രങ്ങളിൽ ഷാജഹാൻ, ഗില്ലി, ഭഗവതി...etc ഒത്തിരി മികച്ച ചിത്രങ്ങൾ ഉണ്ടാവും, ഇവയിലെല്ലാം എൻറെ പേഴ്സണൽ ഫേവറിറ്റ് ആണ് പ്രിയമാനവളൈ. ഒരുപാട് തവണ കണ്ട ഇഷ്ട്ടചിത്രം.
👍പോക്കിരി
ആ കാലഘട്ടത്തിൽ ഒരു പെർഫെക്റ്റ് എന്റർടൈനറായും ഇപ്പോൾ കാണുമ്പോൾ രസിപ്പിചിരുത്തുന്ന നല്ലൊരു സിനിമയായും ഇഷ്ട ചിത്രങ്ങളിൽ പോക്കിരി ഉണ്ടാകും.
👎കുരുവി
വിജയ് ആക്ഷൻ ചിത്രങ്ങളിൽ ഏറ്റവും വെറുപ്പീര് ചിത്രമാണ് കുരുവി.
👎സുറ
തട്ടിക്കൂട്ട് പടം, കണ്ടു തീർക്കുക എന്നത് ശ്രമകരമായ ജോലി.
👎ഭൈരവ
തിയേറ്ററിൽ വെച്ച് കണ്ടപ്പോൾ പലതവണ ഇറങ്ങിപ്പോരാൻ തോന്നി. വളരെ മോശമായ ഒരു പടം.
👎പുലി
ഏറ്റവും കൂടുതൽ ദിവസമെടുത്ത് കണ്ടുതീർത്ത ഒന്നിനും കൊള്ളാത്തൊരു മോശം പടം.
👎വില്ല്
നരസിംഹം വിജയിച്ചപ്പോൾ വല്യട്ടനും നാട്ടുരാജാവും ഉണ്ടായത്പോലെ പോക്കിരിയുടെ ഹാങ്ങോവറിൽ കഥയില്ലാതെ രണ്ടരമണിക്കൂർ വെറുപ്പിച്ച പടമാണ് വില്ല്.
🔘 ഇതിനേക്കാൾ മികച്ചതും മോശവുമായ സിനിമകളിൽ വിജയ് അഭിനയിച്ചിട്ടുണ്ടായേക്കാം, എന്നാൽ ഞാൻ കണ്ട സിനിമകളുടെ ലിസ്റ്റ് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്....
NEXT 🔜 #വിജയ്_സേതുപതി
No comments: