Search This Blog

🔹530. കാർബൺ (2018)
Gnr :- ?
Lang :- മലയാളം

🔻 ''ഫഹദ് ഫാസിൽ'' - ഈ പേര് ഇന്നൊരു വിശ്വാസമാണ്! മറ്റൊന്നും നോക്കാതെ ടിക്കറ്റെടുക്കാൻ പ്രേരിപ്പിക്കുന്ന വിശ്വാസം

- Yadu EZr

ഏത് തരം സിനിമയാണ് കാർബൺ എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ സാധിക്കില്ല. ത്രില്ലറാണ് സ്ലോ പേസിൽ പോകുന്ന അത്യാവശ്യം ഫാന്റസിയിൽ ചാലിച്ച് അഡ്വെഞ്ചറസ് കഥ പറയുന്ന ചിത്രമാണ്. റിയലിസ്റ്റിക്ക് പാത്തിൽ ഒരുക്കിയ ചിത്രമാണ്,
കഥാപാത്രങ്ങളുടെ മാനസികസംഘർഷത്തിലൂടെ നീങ്ങുന്ന ഡ്രാമയാണ്. ഇതെല്ലാമാണ് കാർബൺ.

എന്താണ് കാർബൺ,
സിബി എന്ന നമുക്കിടയിലെ ഒരുവന്റെ കഥ, കടവും പ്രശ്നങ്ങളും എന്നാൽ അതോർത്ത് നിരാശപ്പെടാത്ത, പ്രതീക്ഷയുടെ കൂട്ടുപിടിച്ച് പുതുവഴികൾ തേടിയിറങ്ങുന്ന നമുക്കിടയിലുള്ള ഒരുവൻ.
സാമ്പത്തിക ബാധ്യതമൂലം ഇഷ്ട്ടമല്ലാത്ത ഒരു ജോലി ചെയ്യുന്നു, അവിടെയും അയാൾ അയാളുടേതായ കണ്ടെത്തലുകൾ നടത്തുന്നു.

ടിപ്പുവിന്റെ കാലത്ത് 101 സ്വർണക്കെട്ടുകളുമായ് പോയ ഭടന്മാർ ആ കാട്ടിൽ വെച്ച് കാണാതായ്, സ്വർണം കൊണ്ടുപോയ ലിഘിത രേഖകൾ ഉണ്ട്, എന്നാൽ അത് മറ്റെവിടേയും എത്തിയതായ് അറിഞ്ഞിട്ടില്ല. അപ്പോൾ ആ കാട്ടിൽ എവിടെയോ ആ സ്വർണമുണ്ട്. ((''യാത്ര എവിടെ ആരംഭിച്ചോ അവിടെയാണ് നിധി" എന്ന് മംമ്തയുടെ കഥാപാത്രം പറയുന്നുണ്ട്... അതിലൂടെ മനസ്സിലാക്കാം നിധി എന്നത് എഴുത്തുകാരന്റെ എന്തിനെപറ്റിയുള്ള ഭാവനയാണെന്ന്))
 ചാരവും വജ്രവും നമുടെ മനസ്സിനുള്ളിലാണ്, അത് കണ്ടെത്താൻ ശ്രമിക്കുന്നിടത്ത് നമുക്ക് നമ്മളെ കണ്ടെത്താം.
ഒരു സാധാരണ നിധിവേട്ടയുടെ കഥ അസാധാരണമായ് തോന്നിയെങ്കിൽ, ചിലപ്പോഴെല്ലാം സ്ക്രീനിലെ സിബിയും അവന്റെ ജീവിതവും നമ്മുക്കിടയിൽ ഊഹിക്കാൻ സാധിച്ചിരുന്നെങ്കിൽ
അത് കാർബണിന്റെ വിജയമാണ്.

ഫഹദ് ഫാസിൽ ഓരോ രംഗങ്ങളിലും വിസ്മയിപ്പിച്ചു. കഥപറച്ചിലിൽ ഉള്ള വേഗതയില്ലായ്മയെ ഒരു പരിധിയിലധികം മറികടക്കാൻ ഈ നടൻ കാരണമായ്. പ്രവീണ സൗബിൻ സീനുകൾ നിഘൂഡതകൾ ബാക്കിയാക്കുന്നു. മംമ്ത, മണികണ്ഢൻ, ചേതൻ, വിജയരാഘവർ, കൊച്ചുപ്രേമൻ തുടങ്ങി അഭിനയിച്ചവരെല്ലാം വ്യക്തിത്വമുള്ള വേഷങ്ങളിൽ ഓർമ്മിക്കപ്പെടും.

ആദ്യകാഴ്ച്ചയിൽ നിഗൂഡതകൾ ഒളിപ്പിച്ച ആഖ്യാനമാണ് വേണു സ്വീകരിച്ചിട്ടുള്ളത്.
മാജിക്ക് മഷ്റൂമും ഹൊറർ ഫീലും മായാരംഗങ്ങളുമെല്ലാം  പ്രേക്ഷകന്റെ കാഴ്ച്ചപ്പാടിനനുസരിച്ചിരിക്കും ആസ്വാധിക്കാൻ സാധിക്കുക.

"My Rating :- 3.5/5"

Last word

ശരാശരി കഥയെ വ്യത്യസ്ഥമായ് ട്രീറ്റ് ചെയ്ത് ആ കഥ അർഹിക്കുന്നതിലും മികച്ച പ്രകടനവും നൽകി ഒരുക്കിയ മികച്ച സൃഷ്ട്ടിയാണ് "കാർബൺ".

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next 》》"Tunnl" (കൊറിയൻ)

No comments: