Search This Blog

🔹531.  അരുവി (2017)
Gnr :- Drama
Lang :- തമിഴ്

🔻 ''നൊമ്പരപ്പെടുത്തുന്ന അരുവി"

[https://m.facebook.com/yaduezr?refid=7]
- Yadu EZr

ഒരു കാലത്ത് ആയിരം പേരെ അടിച്ചിടുന്ന സൂപ്പർനായക ചിത്രങ്ങൾ മാത്രമിറങ്ങിയിരുന്ന തമിഴ് സിനിമ കഴിഞ്ഞ കുറച്ച് വർഷമായ് ഇന്ത്യയിലെ തന്നെ മികച്ച സൃഷ്ട്ടികളുടെ ഉത്ഭവകേന്ദ്രമായിരിക്കുകയാണ്.
കുറഞ്ഞ ബഡ്ജറ്റിറ്റിൽ ക്വാളിറ്റിയുള്ള ചിത്രങ്ങൾ ആണ് ഇന്ന് ഈ ഭാഷയിൽ ഇറങ്ങുന്ന ഭൂരിഭാഗം ചിത്രങ്ങളും. ആ ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനാണ് കഴിഞ്ഞവർഷമിറങ്ങിയ "അരുവി".

കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു സാധാരണ സിനിമ നൽകുന്ന ആനന്ദവും കാഴ്ച്ചക്ക് ശേഷം വിങ്ങലും ഓർക്കുബോൾ നൊമ്പരവും നൽകുന്ന എണ്ണംപറഞ്ഞ മികച്ച ചിത്രമാണ് അരുവി.

ബാക്കിയാകുന്ന പ്രതീക്ഷകളും അതിലുപരി സ്വപ്നങ്ങളുമാണ് അരുവിയുടെ ജീവിതം.
കഥയെ പറ്റി വിശദ്ധീകരിക്കുന്നില്ല,
എയ്ഡ്സ് എന്ന രോഗവും സമൂഹം അതിനെ പരിപാലിക്കുന്ന വിധവും അരുവി ചൂണ്ടികാണിക്കുന്നു.

ലക്ഷ്മി ഗോപാലസ്വാമി ഒഴികെ ബാക്കിയുള്ള എല്ലാ അഭിനേതാക്കളും പുതുമുഖങ്ങളായ ഈ ചിത്രത്തിൽ എടുത്ത് പറയേണ്ട പ്രകടനം അരുവിയായ് വേഷമിട്ട നായിക നടിയുടേതാണ്, അവരാണ് ഈ സിനിമയുടെ നട്ടെല്ല്,

ഭംഗിയ്ക്കപ്പുറം പുതുമ നോക്കിയ എഡിറ്റിംഗും ചിത്രത്തോട് ഇഴകിചേർന്ന സംഗീതവും സംവിധാനമികവും അരുവിയെ കൂടുതൽ മികച്ചതാക്കി.

Last word

സമീപകാലത്തേ നല്ലൊരു തമിഴ് ചിത്രമാണ് അരുവി.
തീർച്ചയായും കാണുക ഒരു സമൂഹത്തോട് പറയാൻ ഉള്ളതെല്ലാം  ഇതിൽ ഉണ്ട്,  പണക്കാരന്റെ ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും സാധാരണക്കാരന്റെ  അവസ്ഥകളും. എല്ലാത്തിനെയും തൊട്ടൊഴുകുന്ന ഒരു അരുവിപോലെ..

"My Rating :- 4/5"

[[Blogg:- http://yaduezr.blogspot.in/2018/01/528.html?m=1 ]]

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: