Search This Blog

🔹529. താനേ സേർന്ത ക്കൂട്ടം (2018)
Gnr :- Entertainer
Lang :- തമിഴ്

🔻 ''താനേ ചേർന്ന ബോറൻ കൂട്ടം"
പാതിവെന്ത പഴംകഞ്ഞിയാണ് സൂര്യയുടെ താനേ സേർന്ത കൂട്ടം.
 വർഷങ്ങൾക്ക് മുൻപ് ഒരു മിനിമം ഗ്യാരണ്ടി നടനായിരുന്നു സൂര്യ. 
മോശം സ്ക്രിപ്റ്റ് സെലക്ഷനിലൂടെ ആ നല്ല നടൻ ഓർമ്മയിൽ മറഞ്ഞ് കൊണ്ടിരിക്കുകയാണ്.
അതിന് ആക്കംകൂട്ടും ഈ 
വിഘ്നേഷ് ചിത്രം.


കോമാളിത്തരവും ദേശസ്നേഹവും സമാസമം പുഴുങ്ങി രക്ഷകൻ ഇമേജിൽ കൊട്ടകയിൽ പാറിനടക്കുന്ന ദളപതിമാരിൽ വ്യത്യസ്ഥനായിരുന്നു നടിപ്പിൻ നായകൻ.
എന്നാൽ പറഞ്ഞ് മടുത്ത ബോംബു കഥയിലെ ആയിരം നായകന്മാരിൽ ഒരാളാകാനാണ് കുറച്ച് കാലമായ് ഈ നടൻ ശ്രമിക്കുന്നത്. വിഘ്നേഷും കൂട്ടരും ഈ ചിത്രവുമായ് സമീപിക്കുമ്പോൾ സൂര്യ ചോദിക്കേണ്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു..
# എന്താ ചേട്ടാ ഇതിന്റെ കഥ?
കഥയില്ലാ കെട്ടുകാഴ്ച്ചയായ ഈ സൃഷ്ട്ടിക്ക്
സംതൃപ്ത്തിയുടെ അളവ്, സിങ്കം 3 യ്ക്കും താഴെ മാത്രമായ അറുബോറൻ ചിത്രമാണ് താനേ സേർന്ത കൂട്ടം. 

CBI ഓഫീസർ ആകാൻ ആഗ്രഹിച്ച നായകൻ, പോലീസ് ആകാൻ ആഗ്രഹിക്കുന്ന സുഹൃത്ത്, 
പക്ഷേ തന്റേതല്ലാത്ത കാര്യങ്ങളിൽ അവർക്ക് ജോലി നഷ്ട്ടപ്പെടുന്നു. കൂടാതെ സുഹൃത്തിന്റെ മരണം നൽകുന്ന ആഘാതവും അത് വരുത്തുന്ന മാറ്റങ്ങളും അവരെ മറ്റു തീരുമാനങ്ങളിലേക്ക് എത്തിക്കുന്നു.
അതാണ് താനേ സേർന്ത കൂട്ടം.

വൺലൈൻ കേൾക്കുമ്പോൾ തോന്നുന്ന കൗതുകം ചിത്രം നിരാശയുടെ അളവ്  വർദ്ധിപ്പിക്കും. കാരണം
ഇത്രക്ക് ബോറായ് കഥപറഞ്ഞ ലോജിക്കോ കോമഡിയോ ത്രില്ലോ  ഒന്നുമില്ലാത്ത ശരാശരിക്കും താഴ്ന്ന ഈ ചിത്രം ക്ലൈമാക്സിലെ ബോറൻ ആഖ്യാനവും ചേരുബോൾ സമീപകാല ദുരന്ത ചിത്രം കണ്ട പ്രതീതി എന്നിൽ സൃഷ്ട്ടിച്ചു.

3 പാട്ടിനും റൊമാൻസ് എന്ന് പേരുള്ള പേക്കൂത്തിനും ഒരു നായിക, പേര് കീർത്തി സുരേഷ്.
TV ഇല്ലാത്ത കാലത്ത് കല്ല്യാണം കഴിച്ചതിനാൽ ബോറടി മാറ്റാൻ 7 പ്രസവിച്ചെന്ന് പറയുന്ന നായകന്റെ കൂട്ടാളി, പേര് രമ്യാ കൃഷ്ണൻ
ഭാര്യ അമ്പലത്തിൽ പോയത് കണ്ട് തന്നെ വിട്ടു പോവുകയാണെന്നും തെറ്റിദ്ധരിച്ച് ആത്മഹത്യ ചെയ്യുന്ന കൂട്ടുകാരൻ, പേര് കളൈയരസൻ.
തുടങ്ങി, 
CBI ആകാൻ പറ്റാത്തതിനാൽ താൻ തന്നെ CBI കുപ്പായമണിഞ്ഞ് റെയ്ഡും നടത്തി, പുതിയ ഇന്റർവ്യുകളും നടത്തി ലക്ഷങ്ങൾ കൊണ്ടാടുന്ന വീരനായകൻ, പേര് സൂര്യ

ഇങ്ങനെ കഥാപാത്രങ്ങളും തിരക്കഥയും സന്ദർഭങ്ങളും എല്ലാം നിസ്സാരവത്കരിച്ച ചിത്രം
പൂർണതയില്ലാത്ത ബോറൻ ക്ലൈമാക്സും കൂടിചേരുബോൾ
ഇത് "Special 26" ന് അപമാനമാണ്.

കഴുത്തിലൊരു ടൈ കെട്ടിയാൽ CBI ആകുമെന്നും അങ്ങനെ CBI ആയാൽ പൊതുനിരത്തിൽ ഇറങ്ങിയും നിരങ്ങിയും എന്തും കാണിക്കാമെന്നും കരുതിയ വീര ഗഡ്കമേ,
ച്ഛേ! 
സംവിധായകാ, ചിത്രത്തിൽ നായകന്റെ യഥാർത്ഥ പേരെന്തായിരുന്നു?

തന്റെ വേഷം മികച്ചതാക്കിയ സൂര്യ, ഈ പാതിവെന്ത പഴംകഞ്ഞിയെ മുഴുവൻ കണ്ടിരിക്കാൻ പ്രേരിപ്പിച്ചു.
സൂര്യയുടെ എനർജി ലെവൽ, സൗന്ദര്യം, ഡാൻസ് എല്ലാം നന്നായിരുന്നു.

"My Rating :- 1.5/5"

Last word

അഴിമതിയെ എതിർക്കുന്ന കുട്ടിയുടെ പേര്: ശശികല
ഇത് ഒരു പുതുമയായിരുന്നു.


ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക. നിങ്ങളുടെ അഭിപ്രായം സിനിമ കണ്ട് വിലയിരുത്തുക.

next 》》"Hello Ghost" (korean)

1 comment:

  1. 1980ൽ ഇന്ത്യയിൽ തന്നെ CBl എന്ന പേരിൽ വന്ന വൽ ഒരു ജുവലറി മൊത്തതിൽ കൊണ്ടുപോയി അവരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ഇല്ല. പിന്നാണ്

    ReplyDelete