Search This Blog

🔹528.  miracle cell no7  (2013)
Gnr :- Comedy-Drama
Lang :- കൊറിയൻ

🔻"കൊറിയൻ സിനിമകൾക്കൊരു പ്രത്യേകതയുണ്ട്. ഒരിക്കൽ അതിൽ അഡിക്ടായിപ്പോയാൽപിന്നെ മറ്റു ഭാഷാസിനിമകൾ കണ്ടാൽ നമുക്ക് ഒന്നും തോന്നില്ല. അത്രയ്ക്കും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കും കൊറിയൻ സിനിമകൾ."

[https://m.facebook.com/yaduezr?refid=7]
- Yadu EZr

മികച്ച 20 കൊറിയൻ ത്രില്ലറുകൾ എടുത്താൽ ഒരു പക്ഷേ 18 എണ്ണവും ഞാൻ കണ്ടിട്ടുണ്ടാകും. കാരണം അത്ര ഇഷ്ട്ടമാണ് ഈ ഭാഷ ചിത്രങ്ങൾ.
2013 ൽ വൻ വിജയം നേടിയ ഒട്ടനവധി കൊറിയൻ ചിത്രങ്ങളുണ്ട്.
(the suspect ,hide and seek, new world, berlin file, montage, the flue, cold eyes)

ഇതേ വർഷം പുറത്തിറങ്ങിയ "മിറാക്കിൾ സെൽ 17" എന്ന ഈ ചിത്രത്തേക്കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ടിരുന്നു.

മന്ദബുദ്ധിയായ അച്ഛനും അയാളുടെ ചെറിയ പെൺകുട്ടിയും നിയമപോരാട്ടവും എന്നൊക്കെ പറഞ്ഞാൽ ആദ്യം മനസ്സിലേക്ക് വരുക
ചിയാൽ വിക്രം വിസ്മയിപ്പിച്ച ദൈവതിരുമകൾ ആയിരിക്കും. എന്നാൽ ഇതേ തീമിൽ 2013 ൽ മറ്റൊരു ചിത്രമാണിത്.

തന്റെ മുന്നിൽ വെച്ച് കമ്മീഷണറുടെ മകൾ മരണപ്പെടുന്നു, മന്ദബുദ്ധിയായ അയാൾ ഓടിച്ചെന്ന് കൃതൃമ ശ്വാസം നൽകുന്നു. ഇതു കണ്ട് വന്നവർ അയാൾ കൊന്നതാണെന്ന് പറയുന്നു. തെളിവുകളെല്ലാം തനിക്ക് എതിരാക്കുമ്പോഴും നിസ്സഹായകനായ് തന്റെ മകളെ കുറിച്ച് മാത്രം അയാൾ പറയുന്നു. പോലീസ് പറയുന്ന സ്ഥലത്തെല്ലാം ഒപ്പിട്ടുകൊടുക്കേണ്ടി വരുന്നു.
ഇയാൾ ഇന്ന് സെൽ No 17 ലെ തടവുപുള്ളിയാണ്.
തന്റെ ചെറിയ കുട്ടി പുറത്തും.
എന്നാൽ അവിടെ ഒരു അത്ഭുതം സംഭവിക്കുന്നു, (എന്താണെന്ന് അറിയാൻ സിനിമ കാണൂ..)

കോമഡിയും അതേ സമയം സെന്റിമെന്റ്സും പറഞ്ഞാണ് ചിത്രം മുന്നോട്ട് പോകുന്നത്.
പ്രധാന കഥാപാത്രങ്ങളെല്ലാം വേഷം ഗംഭീരമാക്കി. ജയിൽ രംഗങ്ങൾക്ക് പുതുമ ഉണ്ടായിരുന്നു.
ഹൃദയത്തേ നൊമ്പരപ്പെടുത്തുന്ന ഒരുപാട് രംഗങ്ങളുണ്ട് ചിത്രത്തിൽ, കരയാതെ കണ്ടു തീർക്കാനാവാത്ത
ഗംഭീര സിനിമ തന്നെയാണിത്.

*Last word*
 എണ്ണം പറഞ്ഞ മികച്ച സൃഷ്ട്ടികളുള്ള കൊറിയൽ ചിത്രങ്ങളിൽ തന്നെ മികച്ച ചിത്രമാണിത്. കാണാത്തവർ കാണാൻ ശ്രമിക്കുക. നഷ്ട്ടപ്പെടുത്തുന്നത് മികച്ച കാഴ്ച്ചാനുഭവമായിരിക്കും.

"My Rating :- 4.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- *@YaduEzr*

next 》》"Prison" (korean)

No comments: