Search This Blog

🔹518. #മായാനദി (2017)
Gnr :- Romantic Thriller
Lang:- മലയാളം

"സകലകലാവല്ലഭൻ
വകതിരിവ് വട്ടപൂജ്യം"

ഫെമിനിസം നല്ലതാണ് എന്നാലത് മറ്റു വിഭാഗത്തേ അടിച്ചമർത്താനാകരുത്.
മേക്കപ്പിനപ്പുറം തൊടുന്ന ചുവന്ന വട്ടപ്പൊട്ടിനും വലിയ കണ്ണടയ്ക്കും ആരേയും കേറി വ്യക്തിഹത്യ ചെയ്യാനുള്ള ലൈസൻസ് ആയും കരുതരുത്.
അങ്ങനൊരു മിഥ്യാധാരണ ഉയിരിൽ ഉടലെടുത്താൽ അതിന് താങ്ങാൻ പശുപാലന്മാരും ആഷിക്ക്അബുമാരും പൊതുനിരത്തിറങ്ങിയാൽ പ്രതികരണശേഷിയുള്ളവർ അവർക്കെതിരെ പ്രതികരിച്ചേക്കും.
എന്നാലത് ഒരുപാട് പേരുടെ വിയർപ്പിൽ ഒരുക്കിയ കലാസൃഷ്ട്ടിക്ക്മേൽ ആവരുത്.
മായാനദി മികച്ച കാഴ്ച്ചയാണ്.
കണ്ടിരിക്കേണ്ട കാഴ്ച്ച.
 2O18 ൽ കണ്ട ആദ്യചിത്രം.

- Yadu EZr

മാത്തന്റേയും അപർണയുടേയും കഥയാണ് മായാനദി.
അവരുടേത് മാത്രമല്ല, അവരുടെ വഴിയിൽ അവർക്കുമുന്നിലേക്കെത്തുന്നവരുടേത് കൂടിയാണ് ഈ മായാനദി.

വിശ്വാസം നഷ്ട്ടപ്പെട്ടാൽ വിലയില്ലാതാകുന്നതാണ് ബന്ധങ്ങൾ. അങ്ങനൊരു ബന്ധമാണ് അപ്പുവും മാത്തനും, ആദ്യാവസാനം ഒരേ താളത്തിലാണ് കഥ നീങ്ങുന്നത്. നായിക പ്രധാന്യമുള്ള ചിത്രത്തിൽ  ഐശ്വര്യയുടെ പ്രകടനം ഗംഭീരമെന്ന് തന്നെ പറയാം. കിസ്സ് ഓഫ് ലൗ നെ പരസ്യമായ് എതിർക്കുന്ന
രഹസ്യമായ് നെറ്റ് കഫെയിൽ കാമുകനെ കിസ്സ് ചെയ്യുന്ന,
സെക്സ് എന്നാൽ പ്രൊമിസ്സ് അല്ലെന്ന് പറയുന്ന ഇന്നത്തേ നായികയാണ് അപർണ,
ഞെണ്ടുകളുടെ നാട്ടിൽ ഒരിടവേളക്ക് ശേഷം ഐശ്വര്യ ചെയ്യുന്ന ചിത്രമാണ് ഇത്.

അപർണ അഭിനയമോഹിയല്ല. അവൾക്ക് ജീവിക്കാൻ പണം വേണം സാധാരണ ജീവിതം നയിക്കുന്ന Btec ക്കാരി സിനിമ നടിയാകാൻ ഇറങ്ങുന്നത് ജീവിക്കാനാണ്. അതിനുള്ള പ്രചോദനം തന്റെയത്ര ഭംഗിയില്ലാത്ത, കഴിവില്ലാത്ത സമീറയെന്ന കൂട്ടുക്കാരി ഇപ്പോൾ നടിയാണെന്നുള്ളതും.
എന്നാൽ ഇതിന് വ്യത്യസ്ഥമാണ് മാത്തന്റെ കഥ.
എൻകൗണ്ടറിൽ നിന്ന് രക്ഷപ്പെട്ട് തമിഴ്നാട്ടിൽ നിന്നും കൊച്ചിയിൽ എത്തുന്ന മാത്തൻ പ്രണയത്തേ ചതിക്കാത്ത നായകനാണ്.
അവസാനം വരെ മാത്തൻ എന്ന കഥാപാത്രം നായകൻ തന്നെയാണ്.

ദൃശ്യഭംഗി ആഷിക്ക് അബു ചിത്രങ്ങളുടെ മേന്മയാണ്. എന്നാൽ ഇവിടെ അഭിനയമികവും ദൃശ്യഭംഗിയും Rex Vijayan ന്റെ സംഗീതവും കൂടിച്ചേരുമ്പോൾ 2017 ലെ മികച്ച 5 ചിത്രങ്ങളിൽ മായാനദിയും ചേർക്കപ്പെടും.

ടൊവിനൊ എന്ന നടന്റെ റിയലിസ്റ്റിക്ക് പ്രകടനം ചിത്രത്തേ കൂടുതൽ മനോഹരമാക്കി, അതുകൊണ്ട് തന്നെ മാത്തനെ ഇഷ്ട്ടപ്പെട്ടുപോകും.

വലിയൊരു ക്രൈം, ജീവനുതന്നെ ഭീഷണിയാകുന്ന ദിവസങ്ങൾ, ലിഫ്റ്റിലെ അക്രമണം, ഇതൊക്കെ ആയിട്ടും മാത്തൻ മാളിലും മറ്റുമായ് നടക്കുന്നു, യാതൊരു വ്യത്യാസങ്ങളുമില്ലാതെ. തൊപ്പി പോലും മാറ്റാതെ, ഒരു ലുക്ക് ഔട്ട് നോട്ടീസിൽ പിടിക്കപ്പെടാനുള്ള സാധ്യതകളും മാത്തൻ മാറ്റി വെക്കുന്നു -
പോരായ്മകൾ കഥയിൽ ആയിരിക്കാം, ഇഴച്ചിലും കഥയിൽ ആയിരിക്കാം, എന്നാൽ സിനിമയിലെത്തുമ്പോൾ പ്രകടനമികവിൽ കണ്ടിരിക്കാവുന്ന ചിത്രമാകുന്നു മായാനദി.

#വാൽകഷ്ണം
സിനിമകണ്ട് കുരു പൊട്ടിക്കുന്ന കൊച്ചമ്മ'മാര് ടിക്കറ്റെടുക്കരുത്. ഇത് നിങ്ങൾക്കുള്ളതല്ല.

"My Rating :- 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: