Search This Blog

സെബാസ്റ്റ്യൻ പോളിന്റെ ലേഖനം വായിച്ചു,



 മദനിയേയും രാജനേയും യേശുവിനേയും കൂട്ടുപിടിച്ച് ദിലീപിന് വേണ്ടിയെഴുതിയ ഒരു കൂലിയെഴുത്തായല്ല മറിച്ച്
കുറ്റവാളിയെന്ന് മുദ്രകുത്തി കൊടുംക്രൂരതയുടെ ആൾരൂപമെന്ന് ചിത്രീകരിച്ച് തെളിവുകൾക്ക് ഇരുട്ടിൽ തപ്പുന്ന ഏമാൻമാർക്കെതിയെരുള്ള ആഹ്വാനമാണത്.

ഇരയോടൊപ്പമെന്ന് പറഞ്ഞ് കൊണ്ട് തന്നെ പറയട്ടെ ഒരു രാത്രിയുടെ ഭീകരത ഇര നേരിട്ടെങ്കിൽ
കുറ്റവാളി അല്ലെങ്കിൽ 60 ൽ അധികം ദിവസത്തേ ജയിൽവാസവും ഭീകരതയല്ലേ.

തീഹാറിലെ ഉണ്ട തിന്ന ശ്രീശാന്ത് നെ ഒറ്റുക്കാരനാക്കി മാധ്യമവിചാരണയുടെ അങ്ങേയറ്റം വരെ വ്യക്തിഹത്യ ചെയ്ത് വർഷങ്ങൾക്കിപ്പുറം തെറ്റുക്കാരനല്ലെന്ന് നീതിദേവത വിധിക്കുമ്പോൾ നഷ്ട്ടപ്പെട്ടത് ആർക്ക് .

വർഷങ്ങളുടെ നഷ്ട്ടത്തെപ്പറ്റി ഓർക്കുമ്പോൾ ലാവ്ലിനും പിണറായിയും മനസ്സിൽ തെളിയും, വിജയനെന്ന കറകളഞ്ഞ രാഷ്ട്രീയക്കാരനെ വർഷങ്ങളോളം വേട്ടയാടിയ അഴിമതി കേസിലും നീതി ദേവത ഏറെ വൈകി കൺതുറന്നു.

വ്യക്തിഹത്യ ചെയ്യാൻ ക്വൊട്ടേഷൻ വാങ്ങി 9 മണി ചർച്ചക്ക് ഇരുക്കുമ്പോൾ വേണുവിനുവിനെ പോലുള്ളവർ പരസ്യം വിറ്റ് പോവാൻ പ്രാസമൊപ്പിച്ച് ഡയലോഗ് പറഞ്ഞ് കൈയടി നേടുംബോൾ സത്യത്തിനും ധർമ്മത്തിനും എവിടെയാണ് പ്രസക്തി,
ഗൂഡാലോചനയില്ലെന്ന മുഖ്യന്റെ കണ്ടെത്തലും അത് ഉണ്ടെന്ന മഞ്ജുവിന്റെ വെളിപ്പെടുത്തലും ഒച്ച് വേഗതയിലുള്ള പോലീസിന്റെ അന്വോഷണവും ഒരുപക്ഷേ ദിലീപ് എന്ന നിരപരാധിക്ക് മേൽ കുറ്റം ആരോപിക്കപ്പെട്ടതാണെങ്കിൽ...?
 ഇരയെന്ന് വിളിക്കുന്ന പീഡിപ്പിക്കപ്പെട്ട സ്ത്രീയും ദിലീപും തമ്മിലുള്ള വ്യത്യാസമെന്താണ് സാറെ?

അനൂപ് ചന്ദ്രനെന്ന അറുബോറൻ നടനെ / ഇടത്പക്ഷ സഹയാത്രികൻ / തികഞ്ഞ മധ്യപാനി, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അപ്രത്യക്ഷനായെങ്കിൽ
സാർ, അത് മലയാളികൾക്ക് നിങ്ങളെ പോലുള്ള മടുപ്പൻ താരങ്ങളെ ആവശ്യമില്ലാത്തതിനാലാണ്. നിങ്ങൾക്ക് ധൈര്യപൂർവ്വം മൊഴിനൽകാം, പോലീസിനെ രക്ഷിക്കു ചാറെ.

സ്റ്റേറ്റ് അവാർഡ് വേദിയിലേക്ക് വരെ ഇരയ്ക്കൊപ്പമെന്ന് എഴുതിയ ഫ്ലക്സും കൊണ്ട് കയറി വന്ന റിമ കല്ലിംഗലും WCC യും അപൂർണതയുടെ മുഖം മൂടിയാകുന്നു.
#ഇരയ്ക്കൊപ്പമെന്ന്  ബാനറുകൾ കെട്ടി സെൽഫ് പ്രോമോ  ചെയ്യാതെ തന്നെ പറഞ്ഞ് കൊള്ളട്ടെ
 #ഇരകൾക്കൊപ്പമാണ്...
@YaduEzr

No comments: