ആദം ജോൺ ReTaKe
വിഭാഗം:- സെന്റിമെന്റൽ ത്രില്ലർ
റേറ്റിംഗ്:- 3.5 / 5
[https://m.facebook.com/yaduezr?refid=7]
"നീ ആരാണെന്ന് അറിയുമ്പോൾ ഇതിലും മികച്ച പൂക്കളുമായി അവൾ നിന്നെ കാണാൻ വരും...."
സ്കോട്ട്ലാന്റിലെ തണുപ്പിലൂടെ ഭംഗിയാർന്ന പൂക്കളും കൈയ്യിലൊതുക്കി ആ കുന്നിൻ ചെരുവിലെ കല്ലറക്ക് സമീപം ഇള വന്നിരിക്കുന്നതും കാത്ത് ആദം ഉറങ്ങും,
ഇളയുടെ ജീവിതത്തിന് 3 ജീവന്റെ കരുത്തുണ്ട്, അതിലുപരി മരണം വരെ പോരാടിയ അച്ഛന്റെ
മനസ്സുണ്ട്, പ്രാർത്ഥനയുണ്ട്, പ്രതീക്ഷയുണ്ട്.
Crime Swapping എന്ന ഗംഭീര പ്ലോട്ടിനെ തിരക്കഥയാക്കിയ മാസ്റ്റേഴ്സ് എന്ന ചിത്രവും ലണ്ടൻ ബ്രിഡ്ജ് എന്ന പ്രണയ ചിത്രത്തിനും ശേഷം
ജിനു എബ്രഹാം എന്ന എഴുത്ത്ക്കാരൻ ആദ്യമായ് സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് ആദംജോൺ.
കാലത്തിന് മുന്നേ സഞ്ചരിക്കുന്ന നായകനാണ് പൃഥ്വിരാജ്, അത്തരത്തിലുള്ള ചിത്രങ്ങൾ ചക്രവും വർഗ്ഗവും മുതൽ ഡബിൾ ബാരലും ടിയാനിലും എത്തി നിൽക്കുമ്പോൾ ആ നായകൻ ഒരുപാട് വളർന്നിരിക്കുന്നു, കൂടെ അദ്ധേഹത്തിലുള്ള വിശ്വാസവും പ്രതീക്ഷയും.
ആ പ്രതീക്ഷയുടെ തണലിൽ അത് നിറവേറ്റികൊണ്ടുള്ള മികച്ച ചിത്രമാണ് #ആദം_ജോൺ.
ആദം ജോൺ പോത്തൻ എന്ന പ്ലാന്ററുടെ വേഷത്തിൽ പൃഥ്വി 2 ഗെറ്റപ്പിൽ നിറഞ്ഞ് നിൽക്കുന്ന ചിത്രത്തിന്റെ പ്രധാക ആകർഷണം
ജിത്തു ദാമോധർ എന്ന Cinematographer ന്റെ മികവ് തന്നെയാണ്, ഈ അടുത്തക്കാലത്തൊന്നും ഇത്ര മികച്ചൊരു ഫ്രെയിംസ് കണ്ടിട്ടില്ല,
അതിന് ഇണങ്ങി നിൽക്കുന്ന മനോഹര പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മേന്മയാണ്.
കൊച്ചിയും സ്കോട്ട്ലാന്റും
ലൊക്കേഷനാക്കിയ ചിത്രത്തിൽ
ഭാവനയും രാഹുലും നരേനും ലെനയും തുടങ്ങിയവരെല്ലാം മികച്ച് നിന്നു,
"പിന്നെ ഇളയുടെ കാര്യം..
എനിക് ഒറ്റക്ക് പോകാൻ പറ്റുന്നിടത്തോളം ഞാൻ പോകും.. ചെയ്യാൻ പറ്റുന്നിടത്തോളം ഞാൻ ചെയ്യും എന്നിട്ടും അവളെ കൊണ്ട് വരാൻ പറ്റിയില്ലെങ്കിൽ അവൾക്ക് ഒരു നിമിഷം മുമ്പെങ്കിലും ഞാൻ ഇല്ലാതായിരിക്കും"
എന്ന് ആദം പറയുന്ന രംഗവും ശേഷം നടക്കുന്നതും ത്രില്ലർ എന്നതിനുപരി മറ്റൊരു തലത്തിലേക്ക് ചിത്രത്തേ നയിക്കുന്നു,
ഒരു പക്ഷേ സിറിയക്ക് പറഞ്ഞത് പോലെ വർഷങ്ങൾക്കിപ്പുറം അതിലും മികച്ച പൂക്കളുമായ് ഇള ആദത്തിനെ കാണാൻ വന്നേക്കാം, വരാതിരിക്കാം
അത് പ്രേക്ഷകന്റെ പ്രതീക്ഷയാണ്.
രഞ്ജൻ എബ്രഹാം ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ, ഗംഭീരം എന്ന് ഒറ്റവാക്കിൽ പറയാം, ഓരോ രംഗങ്ങളും അത്രക്ക് ആസ്വദിച്ച് കാണേണ്ടവ തന്നെയാണ്.
പേരിൽ മാത്രമല്ലാത്ത ബന്ധമുണ്ട് ആദം ജോണിന് അമേരിക്കൻ ചിത്രം ജോൺ വിക്കുമായിട്ട്. എന്നാൽ പരിധിവിട്ട പകർത്തൽ ആവുന്നില്ല ആദം ജോൺ.
മുറിവേറ്റപ്പെട്ട കഥാപാത്രങ്ങളാണ് ഇരുപേരും, മരണം മുന്നിൽ കണ്ട് എന്നാൽ നഷ്ട്ടപ്പെട്ടതിൽ വലുതല്ല മറ്റൊന്നും എന്ന് പറയാൻ മറക്കാത്ത 2 ശക്തമായ കഥാപാത്രങ്ങൾ.
വർഷങ്ങൾക്കിപ്പുറം ആദം ജോൺ സ്കോട്ട്ലാന്റിൽ എത്തുന്നത് 2 മോശം വാർത്തകൾ കേട്ടിട്ടാണ്, അമ്മയുടെ മരണത്തേക്കാൾ ജോണിനെ അസ്വസ്ഥനാക്കുന്നത് രണ്ടാമത്തേ വാർത്തയാണ്,
പിന്നീട് നേരും തേടിയുള്ള യാത്രയിൽ നായകന് വീരനായകപട്ടം ചാർത്തി കൊടുക്കുന്നില്ല സംവിധായകൻ.
പ്രതിസന്ധികളിൽ തളരുകയും പോരാടുകയും ചെയ്യുകയാണ് ആദം.
കുഞ്ഞിനെ പൂട്ടിയിട്ട് മൂന്നാം നാൾ സംഭവിക്കാൻ പോകുന്ന കാര്യം പറയുമ്പോൾ ആദം ജോൺ എന്ന പക വീട്ടാനൊരുങ്ങുന്ന അച്ഛനായും ശേഷം അതിന്റെ മറുപുറം കാണിക്കുമ്പോൾ യാഥാർത്ഥ്യം ഉൾകൊണ്ട സാധരണക്കാരനായും ആദം ജോൺ മുന്നോട്ട് പോകുന്നു.
ചടുലവേഗതയിൽ കുതിക്കുന്ന ത്രില്ലർ ചിത്രമല്ല ആദം ജോൺ, ഈ കഥ ആവശ്യപ്പെടുന്ന വേഗതയാണ് ചിത്രത്തിന് നൽകിയത്. സ്കോട്ട്ലാന്റ് ലെ ദൃശ്യഭംഗിയെ ഒപ്പിയെടുത്ത ഈ ഡാർക്ക് ഷേഡ് ചിത്രം കുറ്റമറ്റതിരക്കഥയും അതിനൊത്ത അവതരണമികവും ചേർന്നപ്പോൾ അന്യഭാഷാചിത്രങ്ങളോട് കിടപിടിക്കാൻ പറ്റുന്ന മലയാളസിനിമകണ്ട മികച്ച ത്രില്ലർ അനുഭവമാകുന്നു ആദം ജോൺ. ധൈര്യപൂർവ്വം ടിക്കറ്റ് എടുക്കാം നിരാശപ്പെടുത്തില്ല ഈ സിനിമ.
ആദ്യ ചിത്രം ഇത്രക്ക് മികച്ചതാക്കിയ *Jinu Abraham* നിങ്ങൾക്ക് അഭിമാനിക്കാം, ഇന്നു മുതൽ ആദം കാത്തിരിക്കുന്ന ഇളയുടെ വരവ് ഓരോ പ്രേക്ഷകന്റെയും കൂടെ പ്രതീക്ഷയാണ്.
@YaduEzr
@YaduEzr
(നോൺ ലീനിയർ റിവ്യൂ)വിഭാഗം:- സെന്റിമെന്റൽ ത്രില്ലർ

No comments: