1417. സുഖമാണോ സുഖമാണ്
🔹1417. സുഖമാണോ സുഖമാണ്
Language : മലയാളം
ഴോണർ : Drama
RATING : 4/5
ഒറ്റപ്പെട്ട് ജീവിക്കുന്ന 'തിയോ' തന്റെ ബാല്യകാലത്ത് സംഭവിച്ച ദുരന്തങ്ങളുടെ ട്രോമയിൽ ജീവിക്കുന്നവനാണ്... അനാഥനായി ഒറ്റപ്പെട്ട് ജീവിക്കുന്ന അവന് ആംബുലൻസ് ഡ്രൈവറായി ജോലി ലഭിക്കുന്നു...
ഒപ്പം മരണപ്പെട്ടവരെ കാണാനുള്ള കഴിവും.
അങ്ങനെ ഒറ്റപ്പെട്ട അവന്റെ ജീവിതത്തിലേക്ക്, മരണപ്പെട്ട കുറെ പേരെത്തുന്നു...
തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് സുഖമാണോ സുഖമാണ് എന്ന ഈ സിനിമ പറയുന്നത്.
കൊറിയൻ ഫാന്റസി പടങ്ങളിലൊക്കെ കാണുന്ന രീതിയിലുള്ള വൺലൈൻ ഉണ്ടെങ്കിലും ഇമോഷണലി എവിടെയും പ്രേക്ഷകനെ കണക്ട് ചെയ്യാത്ത ആഖ്യാനവും കഥാഗതിയും കൊണ്ട് തിയേറ്ററിൽ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണിത്...
സുഖമാണോ സുഖമാണ് എന്ന അലമ്പ് പേരും, എഴുത്തിലെ പോരായ്മകളും തന്നെയാണ് ഈ സിനിമയുടെ പരാജയത്തിന്റെ പ്രധാന കാരണങ്ങൾ.
മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ്, സ്പടികം ജോർജ് എന്നിങ്ങനെയുള്ള അഭിനേതാക്കളെ അണിനിരത്തി നവാഗതനായ അരുൺ ലാൽ രാമചന്ദ്രൻ ആണ് ഈ സിനിമ എഴുതി സംവിധാനം ചെയ്തത്. വരുംകാലത്ത് കുറെക്കൂടി മികച്ച നല്ല സിനിമകളുമായി പുള്ളി വരട്ടെ..
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - ടുഗെതർ
No comments: