1416. വാസിർ
🔹1416. വാസിർ
Language : ഹിന്ദി
ഴോണർ : Drama/Action
RATING : 4/5
ഫർഹാൻ അക്ത്ർ, അമിതാഭ് ബച്ചൻ, അതിഥി റാവു എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി മലയാളിയായ ബിജോയിനമ്പ്യാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് വാസിർ.
ATS ഓഫീസറായ ഡാനിഷ് അലി ഒരു തീവ്രവാദിയെ പിന്തുടരുന്നതിനിടെ സംഭവിച്ച അറ്റാക്കിൽ തന്റെ മകൾ നഷ്ടപ്പെടുന്നതും, അയാളുടെ ലൈഫിലേക്ക് മറ്റൊരു വിധത്തിൽ മകളെ നഷ്ടപ്പെട്ട ചെസ്സ് മാസ്റ്റർ ആയ പണ്ഡിറ്റ്ജി എത്തുന്നതും തുടർന്നുള്ള ഇരുവരുടെയും ജീവിതവും സൗഹൃദവും ബാക്കിയും ഒക്കെയാണ് സിനിമ പറയുന്നത്
ചെസ്സിലൂടെ കഥ പറയുന്ന ആഖ്യാനവും നല്ല പെർഫോമൻസുകളും കാണാൻ സാധിക്കുന്ന ഈ സിനിമ പേഴ്സണലി ഒരു മടുപ്പൻ അനുഭവമാണ് നൽകിയത്.
ഇമോഷണലി കണക്റ്റാക്കുന്ന ആദ്യ പകുതിയിൽ നിന്നു പിന്നെ എന്തെല്ലാമോ കാണിച്ചുകൂട്ടുന്ന രണ്ടാം പകുതിയിലേക്കും അതിന്റെ പര്യാവസാനത്തിലേക്കും മാറുന്ന ഈ സിനിമ ബോളിവുഡിൽ ഒരു വിജയമായിരുന്നു.
താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം...
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - സുഖമാണോ സുഖമാണ്
No comments: