അണ്ണൻപാസം 01
തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
ആദ്യ എപ്പിസോഡിൽ നടിപ്പിൻ നായകൻ
▪#സൂര്യ.
- Yadu EZr
👍വാരണം ആയിരം
ഇന്നും സൂര്യ ചിത്രങ്ങളിൽ കോളിറ്റി കൊണ്ടും പ്രകടനം കൊണ്ടും ഒന്നാം സ്ഥാനം കയ്യാളുന്ന പടം.
ഗംഭീര ചിത്രം.
👍അയൻ
ഒരു പെർഫെക്റ്റ് ആക്ഷൻ ത്രില്ലർ, വേഗതയേറിയ കഥാഗതിയും ആരെയും ഇഷ്ടപ്പെടുത്തുന്ന ആക്ഷനും, മികച്ചൊരു ചിത്രം.
👍സില്ലിനൊരു കാതൽ
വിന്റേജ് സൂര്യ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം.
👍സിങ്കം
തമിഴിൽ ഒരുപാട് തവണ കണ്ട ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന മടുക്കാത്ത ഒരു ചിത്രം.
👍ഗജിനി
വർഷങ്ങൾക്കുശേഷവും ഈ ചിത്രം പുതുമ നഷ്ടപ്പെടാത്ത ഒരു കാഴ്ചാനുഭവം നൽകുന്നുണ്ട്. എല്ലാം തികഞ്ഞ മികച്ചൊരു സിനിമ.
👎ആദവൻ
സൂര്യയുടെ ഞാൻ കാണുന്ന ആദ്യത്തെ മോശം ചിത്രം. കോമാളിത്തരം അധികമായപ്പോൾ
എന്നിലെ പ്രേക്ഷകന് അസഹനീയ അനുഭവം സൃഷ്ടിച്ച പടം.
👎താനെ സേർന്ത കൂട്ടം
മികച്ചൊരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആയിട്ടുപോലും എങ്ങുമെത്താതെ പോയ പടം.
👎NGK
മൂന്നു ദിവസം കൊണ്ടാണ് ഈ സിനിമ ഞാൻ കണ്ടു തീർത്തത്. തീർത്തും അസഹനീയം.
👎സിങ്കം3
സിംഗം സീരീസിലെ മറ്റു രണ്ടു ചിത്രങ്ങളെക്കാൾ ഏറെ പിന്നോട്ട് പോയ തുടർച്ച.
കണ്ടുതീർക്കാൻ പാടാണ് ഈ സിനിമയും.
👎മാട്രാൻ
ഈ ചിത്രം എവിടെയൊക്കെയോ കണ്ടിരിക്കാൻ തോന്നുമെങ്കിലും ആകെത്തുകയിൽ ഒന്നുമില്ലാത്ത സിനിമയാണിത്.
ഈ ചിത്രത്തിന് ആരാധകർ ഉണ്ടായേക്കാം, എന്നെ സംബന്ധിച്ച് ഒരു മോശം അനുഭവമാണ്.
🔘 ഇതിനേക്കാൾ മികച്ചതും മോശവുമായ സിനിമകളിൽ സൂര്യ അഭിനയിച്ചിട്ടുണ്ടായേക്കാം, എന്നാൽ ഞാൻ കണ്ട സിനിമകളുടെ ലിസ്റ്റ് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്....
NEXT 🔜 #വിജയ്
No comments: