Search This Blog

Thoughts on🔹"The Villagers"

🔹 "The Villagers"

Gnr :- Action Drama 
Lang :- കൊറിയൽ
ഒരു മലയാളം പടം കാണുന്ന അതേ തൃപ്തിയിൽ കണ്ടിരിക്കാവുന്ന കൊറിയൻ ചിത്രമാണ് ദി വില്ലേജേൾസ്.

നിഷ്കളങ്കനും എടുത്തുചാട്ടക്കാരനുമായ നായകൻ ,  പുതിയൊരു സ്ഥലത്തേക്ക് അധ്യാപകനെന്ന പുതിയൊരു ജോലിയുമായി എത്തുകയാണ്, അവിടെ അയാളെ കാത്തിരിക്കുന്നത് സ്കൂളിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയും അവളെ അന്വേഷിക്കുന്ന സുഹൃത്തും അവരുടെ പ്രശ്നങ്ങളുമാണ്....
പിന്നീട് ചിത്രമൊരു ത്രില്ലർ മൂഡിലേക്ക് മാറുകയും അവതരണം കൊണ്ടും പ്രകടനം കൊണ്ടും നല്ലൊരനുഭവമായ് മാറുകയും ചെയ്യുന്നുണ്ട്...

പോരായ്മകൾ കണ്ടെത്താൻ സമയംതരാത്ത വിധത്തിൽ വേഗതയേറിയ ആഖ്യാനമാണ് ചിത്രത്തിൻറെ നല്ലൊരു വശം. കൊറിയൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നമ്മുടെ ഭാഷയുമായ് കണക്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ രസകരമായ ഒരു ഡോൺലി ചിത്രമാണിത്. 
കണ്ടിരിക്കാവുന്ന ചിത്രം.

"My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: