Search This Blog

ലജ്ജാവഹം NO_10

സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ!  
🔹 ഡബിൾ ബാരൽ

20 കോടിയോളം ബഡ്ജറ്റ്, അന്ന് കിട്ടാവുന്ന ഏറ്റവും മികച്ച യുവ താരനിര,  സംവിധായകനിലും നിർമാതാക്കളിലും ഒരുപോലെ പ്രതീക്ഷ.
അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് പടം തീയേറ്ററിലെത്തിയപ്പോൾ ആദ്യ ഷോ കണ്ടിറങ്ങിയവരുടെ 100% നെഗറ്റീവ് അഭിപ്രായങ്ങൾ. ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ സുഹൃത്തുക്കളോടൊപ്പം തീയേറ്ററിലേക്ക്.
പടം മുഴുമിപ്പിക്കാതെ ഭൂരിഭാഗം പേരും ഇറങ്ങിപ്പോയി. അസഹനീയവും അരോചകവുമായിട്ട് പോലും മുഴുവൻ കണ്ടിറങ്ങി ഓൺലൈനിൽ നോക്കുമ്പോൾ എല്ലാവർക്കും ഒരേ അഭിപ്രായം. ചിലർ സംവിധായകനെ തെറിവിളിക്കുന്നു. മറ്റുചിലർ പൃഥ്വിരാജിനേയും.
യഥാർത്ഥത്തിൽ ഈ സിനിമയ്ക്കുശേഷം ആര്യ എന്ന നടനെ വെറുത്തു പോയതിന് കൈയും കണക്കുമില്ല.

മനീഷ് നാരായണനടക്കം  ഞാനന്ന് റിവ്യൂ നോക്കാറുള്ള എല്ലാവരും ഒരേ പോലെ മോശം പറഞ്ഞ ചിത്രം
ഒന്നര വർഷത്തിനു ശേഷം ക്ലാസിക്കായ് രൂപപ്പെടുന്നു. ഇതേ സംവിധായകൻ മലയാള സിനിമയുടെ അപ്പോസ്തലനായ് കൽപ്പിക്കപ്പെടുന്നു.
അയാളുടെ സിനിമയെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ഓൺലൈൻ പങ്കാളികളുടെ തേജോവധത്തിന് ഇരയാക്കപ്പെടുന്നു.

ഒരുപക്ഷേ ഈ സിനിമ ടിവിയിൽ കാണുമ്പോൾ, അല്ലെങ്കിൽ ഒരു പ്രത്യേക പക്ഷത്തിന്, അതുമല്ലെങ്കിൽ എന്നെപ്പോലെ ഒരാൾക്ക് മനസ്സിലാകാത്ത സംവിധായക ബ്രില്ല്യൻസ് - അത് എന്താണെങ്കിലും ഒരു സിനിമ എന്ന രീതിയിൽ ഡബിൾ ബാരൽ എന്നെ സംബന്ധിച്ച് ആരോചകമായ അനുഭവമായിരുന്നു.

@YaduEZr

ഒരു സിനിമ എല്ലാവർക്കും ഒരു പോലെ ആകണമെന്നില്ലല്ലോ. ഡബിൾ ബാരൽ തീയേറ്ററിൽ കണ്ടതല്ലാതെ പിന്നീട് കണ്ടിട്ടില്ല, അതുകൊണ്ടുതന്നെ FDFS അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണ് ഈ കുറിപ്പ് എഴുതിയത്.

അഭിപ്രായങ്ങൾ വ്യക്തിപരമായി മാത്രം കാണുക
-@YaduEZr

No comments: