Search This Blog

അണ്ണൻപാസം 06

തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
ആറാം എപ്പിസോഡിൽ ഇഷ്ട്ടതാരം
വിശാൽ
- Yadu EZr

👍തുപ്പരിവാലൻ
ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട തമിഴ് സിനിമകൾ എടുത്താൽ എനിക്ക് അതിലൊന്നാണ് തുപ്പരിവാലൻ.
ഗംഭീരം അല്ല അതിഗംഭീരം.

👍 പാണ്ട്യനാട്
കണ്ടിരിക്കാൻ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് പാണ്ട്യനാട്. ഒന്നിലധികം തവണ ഈ സിനിമ കണ്ടിട്ടുമുണ്ട്, TV യിൽ വന്നതായ് കണ്ടിട്ടില്ല.

👍നാൻ സിഗപ്പ് മനിതൻ
ഉറങ്ങിപ്പോകുന്ന അസുഖമുള്ള നായകൻ, ഈ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ കഥ. 
വ്യത്യസ്ത ആഖ്യാനം കൊണ്ട് ഇഷ്ടപ്പെടുത്തിയ വിശാൽ ചിത്രം.

👍ഇരുമ്പ്തിരൈ
തിയേറ്ററിൽ നിന്നും കണ്ട വിശാലിന്റെ ഏക തമിഴ് ചിത്രമാണ് ഇരുമ്പ്തിരൈ. ക്ലൈമാക്സ് ദഹിച്ചില്ലെങ്കിലും ആകെത്തുകയിൽ സിനിമ ഇഷ്ടമാണ്.

👍സണ്ടക്കോഴി
ദാവണി പോട്ട ദീപാവലി എന്ന ഗാനം ഒരു കാലത്ത് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട പാട്ടായിരുന്നു, ശേഷമാണ് സണ്ടക്കോഴി കാണുന്നത്. ആദ്യമായി കാണുന്ന വിശാൽ ചിത്രം.
ഇപ്പോൾ കാണുമ്പോൾ എങ്ങനെയാകുമെന്ന് അറിയില്ല അന്ന് ഫേവറേറ്റ് ആയിരുന്നു.

👎അയോഗ്യ
ഒത്തിരി അധികം ഇഷ്ടപ്പെട്ട ചിത്രമാണ് Temper. ആ മികച്ച തെലുങ്ക് ചിത്രത്തെ അസഹനീയമാക്കി എന്നാണ് അയോഗ്യ കണ്ടപ്പോൾ തോന്നിയത്.

👎ആമ്പള
വെറുപ്പീര്. 

👎പായുംപുലി
ട്രെയിലർ കണ്ട് ഒരുപാട് പ്രതീക്ഷിച്ചാണ് സിനിമ കണ്ടത്. ഈ സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടായേക്കാം, എന്നെ സംബന്ധിച്ച് ഒരു ബോറൻ ത്രില്ലറാണ് പായും പുലി.

👎സണ്ടക്കോഴി 2
വിശാലിന്റെ  ഏറ്റവും ഇഷ്ടപ്പെടാത്ത ചിത്രം.
അസഹനീയം.

👎മരുത്
വിശാലിന്റെ ഇഷ്ട്ടപ്പെടാത്ത മറ്റൊരു ചിത്രം. 

🔘 ഇതിനേക്കാൾ മികച്ചതും മോശവുമായ സിനിമകളിൽ വിശാൽ അഭിനയിച്ചിട്ടുണ്ടായേക്കാം, എന്നാൽ ഞാൻ കണ്ട സിനിമകളുടെ ലിസ്റ്റ് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്....

NEXT 🔜 #കമൽഹാസൻ

No comments: