അണ്ണൻപാസം 07
തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
ഏഴാം എപ്പിസോഡിൽ ഉലകനായകൻ
കമൽ ഹാസൻ
- Yadu EZr
👍 വേട്ടയാട് വിളയാട്
അതുവരെ കണ്ടിരുന്ന പോലീസ് കഥകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ആഖ്യാനം, ആദ്യകാഴ്ചയിൽ അയ്യേ എന്നും പിന്നീട് ക്ലാസിക് എന്നും പറയിപ്പിച്ച ചിത്രം.
👍 അൻപേ ശിവം
ഗംഭീരം, അതിഗംഭീരം.
കമലഹാസന്റെ കരിയർ ബെസ്റ്റ് എന്നു പറയാവുന്ന പ്രകടനം.
👍ഇന്ത്യൻ
പലരുടെയും ഡബിൾ റോൾ ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ എന്ന ഈ ചിത്രം കണ്ടതിനുശേഷം വേറൊരു ഫീൽ തന്നെയായിരുന്നു.
എൻറെ ഓർമ്മയിൽ ആദ്യമായി കാണുന്ന കമലഹാസൻ ചിത്രം.
👍മഹാനദി
ഹോളിവുഡ് ചിത്രം ടേക്കൺ രൂപം കൊണ്ടത് 1994 ൽ പുറത്തിറങ്ങിയ മഹാനദി എന്ന ഈ ചിത്രത്തിൽ നിന്നാണെന്ന് അല്ഫോണ്സ് പുത്രന്റെ ഒരു അഭിമുഖത്തിൽ നിന്നാണ് മനസ്സിലായത്.
അങ്ങനെ കണ്ട ചിത്രമാണിത്.
പ്രത്യക്ഷത്തിൽ എനിക്ക് അങ്ങനെ തോന്നിയില്ല, കണ്ടിരിക്കേണ്ട കിടിലൻ പടമാണ് മഹാനദി.
👍വിശ്വരൂപം
അവസാനമായി കണ്ട് ഇഷ്ടപ്പെട്ട കമൽഹാസൻ ചിത്രമാണ് വിശ്വരൂപം, ഈ ചിത്രത്തിന് ശേഷം പുള്ളിയുടെ ഗസ്റ്റ് റോൾ അടക്കം ഒട്ടനവധി ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഒന്നും ഇഷ്ടപ്പെട്ടില്ല.
വിശ്വരൂപം ഒരു മികച്ച സിനിമാനുഭവം തന്നെയാണ്.
👎തൂങ്കാവനം
പ്രതീക്ഷയോടെ തിയേറ്ററിൽ ചെന്നുകണ്ട പടം,
ക്ഷമ പരീക്ഷിച്ച രണ്ടാംപകുതിയും ക്ലൈമാക്സും.
തീർത്തും ബോറടിച്ച ഒരു കമലഹാസൻ പടമാണ് തൂങ്കാവനം, തീയേറ്ററിൽ നിന്ന് അല്ലാതെ പിന്നീട് കാണാനും സാധിച്ചിട്ടില്ല, TVയിൽ വരാറുണ്ടോ? ഇതു വരെ വന്നതായ് ഞാൻ കണ്ടിട്ടില്ല!
അന്ന് ഈ ചിത്രം കണ്ടപ്പോൾ ഇതിൻറെ സംവിധായകനെ തെറി വിളിച്ചിരുന്നു. ശേഷം വർഷങ്ങൾക്കുശേഷം പുള്ളിയുടെ അടുത്ത ചിത്രം വീണ്ടും തിയേറ്ററിൽ പോയി കണ്ടു, അതും മറ്റൊരു അസഹനീയ സൃഷ്ടിയായി മാറി.
👎വിശ്വരൂപം 2
ഇഷ്ടപ്പെട്ട പടത്തിന്റെ ഇഷ്ടപ്പെടാത്ത രണ്ടാം ഭാഗം. കമലഹാസൻ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു സിനിമയായ് തോന്നി.
👎ദശാവതാരം
ടെക്നിക്കലി സൗണ്ടാണെങ്കിലും ആകെത്തുകയിൽ വെറുപ്പീര് പടമാണ് ദശാവതാരം.
കമലഹാസൻ എടുത്ത കഷ്ടപ്പാടുകൾ മാത്രമല്ലല്ലോ ഒരു സിനിമാനുഭവം.
👎ഉന്നൈപ്പോൽ ഒരുവൻ
ഈ സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടായേക്കാം,
എനിക്ക് ഇതൊരു നനഞ്ഞ പടക്കം പോലെയാണ് തോന്നാറ്.
👎ഉത്തമവില്ലൻ
അതിഗംഭീരം എന്ന് തോന്നിപ്പിക്കുന്ന ഒരു വൺലൈൻ ആണ് സിനിമയിൽ ഉള്ളത്,
എന്നാൽ അത് രണ്ടരമണിക്കൂർ സിനിമയായി പറഞ്ഞു വന്നപ്പോൾ ഓർക്കാനോ കാണാനോ ഇഷ്ട്ടപ്പെടാത്ത ഒരു കമലഹാസൻ ചിത്രമായി മാറി.
🔘 നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ച കമലഹാസന്റെ വളരെ ചുരുക്കം സിനിമകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഈ ലിസ്റ്റിൽ ഉള്ളതിനേക്കാൾ മികച്ചതും മോശവുമായ സിനിമകളിൽ കമൽ ഹാസൻ അഭിനയിച്ചിട്ടുണ്ടായേക്കാം, എന്നാൽ ഞാൻ കണ്ട സിനിമകളുടെ കണക്കു പ്രകാരമാണ് മുകളിൽ കൊടുത്തിട്ടുള്ളത്....
NEXT 🔜 #നയൻതാര
No comments: