Search This Blog

അണ്ണൻപാസം 08

തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
എട്ടാം എപ്പിസോഡിൽ തമിഴ്നാട്ടിൽ നായകൻമാരോടൊപ്പം ചിലപ്പോൾ അവരേക്കാൾ ആരാധകരെ സമ്പാദിച്ച ലേഡി സൂപ്പർ സ്റ്റാർ
നയൻതാര
- Yadu EZr

👍 അറാം
ഗംഭീര സിനിമ. ഇപ്പോഴും ഈ ചിത്രം കാണാത്തവർ ഉണ്ടെങ്കിൽ നിർബന്ധമായും നിങ്ങൾ ഡൗൺലോഡ് ചെയ്യൂ, ഇഷ്ടപ്പെടുമെന്ന് തീർച്ച.

👍 മായ
ലക്ഷണമൊത്ത തമിഴ് ഹൊറർ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമയാണ് മായ. നയൻസിന്റെ പ്രകടനം മികച്ചതായിരുന്നു.

👍രാജാറാണി
മികച്ച സിനിമ മികച്ച കഥാപാത്രം. ഒരു മൾട്ടിസ്റ്റാർ ചിത്രമായിരുന്നിട്ടു പോലും മറ്റെല്ലാവരെക്കാളും പ്രകടനത്തിൽ ഇഷ്ടം നേടുന്നുണ്ട് നയൻതാര.

👍കൊലമാവ് കോകില
ചെറിയൊരു ചിത്രം, മികച്ചൊരു കഥാപാത്രം.

👍യാരടി നീ മോഹിനി
നയൻതാര ഏറ്റവും ഭംഗിയിൽ കാണപ്പെട്ട സിനിമയാണ് ഇത്, ഒരുകാലത്ത് ഈ ചിത്രത്തിലെ പാട്ടിന് അഡിക്റ്റഡായിരുന്നു.

👎നരസിംഹ റെഡ്ഡി
ഈ സിനിമയുടെ റിലീസിന് മുൻപ് ഏറ്റവും വെറുപ്പിക്കും എന്ന് തോന്നിയത് ചിരഞ്ജീവിയും പ്രകടനത്തിൽ മുൻപിൽ നിൽക്കും എന്ന് തോന്നിയത് നയൻതാരയും ആയിരുന്നു.
തീയേറ്ററിൽ നിന്ന് ഈ ചിത്രം കാണുമ്പോൾ നയൻതാരയുടെ ഏറ്റവും മോശം അഭിനയം കൂടി കാണേണ്ടിവന്നു.
എന്നെ സംബന്ധിച്ച് അസഹനീയ പ്രകടനമായിരുന്നു നയൻതാരയുടേത്.

👎 ഡോറ
നയൻതാരയെ വിശ്വസിച്ച് കാണാനിരുന്ന് നയൻതാര തന്നെ തെറിവിളിച്ച പടം.

👎 വില്ല്
വിജയ് , നയൻതാര രണ്ടുപേരും മത്സരിച്ച് വെറുപ്പിച്ച പടം.

👎Mr. ലോക്കൽ
ഒന്നും തന്നെ നല്ലതെന്ന് തോന്നാത്ത ഈ ചിത്രത്തിൽ നായിക നയൻതാര ആയിരുന്നു.

👎ഏകൻ
നയൻതാരയുടെ മറ്റൊരു മോശം സിനിമയാണ് ഈ ചിത്രം. എന്നെ സംബന്ധിച്ച് തീരെ ഇഷ്ടപ്പെടാത്ത നയൻതാരയുടെ വളരെ കുറച്ചു ചിത്രങ്ങളിൽ ഒന്ന്.

🔘  ഇതിനേക്കാൾ മികച്ചതും മോശവുമായ സിനിമകളിൽ നയൻതാര  അഭിനയിച്ചിട്ടുണ്ടായേക്കാം, എന്നാൽ ഞാൻ കണ്ട സിനിമകളുടെ ലിസ്റ്റ് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്....

NEXT 🔜 #കാർത്തി

No comments: