അണ്ണൻപാസം 09
തമിഴിലെ 10 താരങ്ങളുടെ ഇഷ്ടപ്പെട്ട 5 സിനിമകളും ഇഷ്ടപ്പെടാത്ത 5 സിനിമകളും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റാണിത്.
എട്ടാം എപ്പിസോഡിൽ എന്റെ ഇഷ്ട്ടതാരം
▪കാർത്തി
- Yadu EZr
👍#മദ്രാസ്
അതിഗംഭീരം. ഏറെ ഇഷ്ടപ്പെട്ട ഒരു തമിഴ് ചിത്രം.
👍#തീരൻ അദികാരം
കിടിലൻ ത്രില്ലർ, കാർത്തിയുടെ അടുത്തുനിന്ന് ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചില്ല.
മികച്ചൊരു തിയേറ്റർ അനുഭവമായിരുന്നു തീരൻ.
👍#കൈദി
ഈ വർഷം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.
👍#ചിരുത്തൈ
തമിഴ്നാട്ടിലെ സ്ഥിരം മസാല ചിത്രങ്ങളിൽ നിന്നുംമാറി, എന്നാൽ തമിഴ് പ്രേക്ഷകരുടെ പൾസ് അറിഞ്ഞെടുത്ത മികച്ച ചിത്രമാണിത്.
👍#നാൻ മഹാൻ അലൈ
( പരുത്തിവീരൻ, ആയിരത്തിൽ ഒരുവൻ, തോഴ, പയ്യ എന്നീ ചിത്രങ്ങൾ ഒരു തവണയേ കണ്ടിട്ടുള്ളൂ, എന്നിരുന്നാലും മികച്ച അനുഭവം തന്നെ ആയിരുന്നു അതും).
ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണിത്, നായകനെക്കാൾ വില്ലൻ വേഷം അവതരിപ്പിച്ചവർ കിടുവായിരുന്നു.
👎#ദേവ്
പ്രതീക്ഷയോടെ കാണാനിരുന്നു, കണ്ടു തീർക്കാൻ പാടുപെട്ടു.
👎#അലക്സ് പാണ്ഡ്യൻ
ആദ്യമായി കാർത്തിയുടെ ഒരു ചിത്രം കണ്ടിഷ്ട്ടപ്പെടാതെ വന്നത് അലക്സ് പാണ്ഡ്യനാണ്.
👎 #അഴക് രാജ
വളരെ മോശം സിനിമയായ് തോന്നി.
ഇതു കണ്ട ദിവസം തന്നെയാണ് ശകുനി എന്ന ചിത്രവും കണ്ടത്, രണ്ടു സിനിമകളും എന്നെ സംബന്ധിച്ച് ഇഷ്ടപ്പെട്ടില്ല.
👎#ബിരിയാണി
മങ്കാത്ത കണ്ടു ഇഷ്ടപ്പെട്ടതിന് ശേഷം സംവിധായകൻ വെങ്കട്ട് പ്രഭുവിൽ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനടുത്ത് നിന്ന് ബിരിയാണി പോലുള്ള സിനിമ പ്രതീക്ഷിച്ചില്ല, ഇതിനുശേഷം മാസ് എന്ന ചിത്രമെടുത്തു ഉള്ള പേര് കൂടി അദ്ദേഹം കളഞ്ഞു കുളിച്ചിട്ടുണ്ട്.
👎#കാഷ്മോര
ബാലകുമാര കണ്ട ഒരാൾ പോലും ഗോകുൽ എന്ന സംവിധായകനെ മറക്കില്ല, എന്നാൽ അദ്ദേഹം കാഷ്മോര പോലൊരു ചിത്രമെടുത്തപ്പോൾ അമ്പേ പരാജയപ്പെട്ടതായി തോണി.
🔘 ഇതിനേക്കാൾ മികച്ചതും മോശവുമായ സിനിമകളിൽ കാർത്തി അഭിനയിച്ചിട്ടുണ്ടായേക്കാം, എന്നാൽ ഞാൻ കണ്ട സിനിമകളുടെ ലിസ്റ്റ് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്....
NEXT 🔜 #രജനികാന്ത്
No comments: